• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിഷ്ണുവിന്‍റെ വവ്വാൽ ക്ലിക്ക്


Updated: April 25, 2018, 12:03 AM IST
വിഷ്ണുവിന്‍റെ വവ്വാൽ ക്ലിക്ക്

Updated: April 25, 2018, 12:03 AM IST
നൂതനവും വ്യത്യസ്തവുമായ രീതികളിൽ ചിത്രീകരിക്കുന്ന കല്യാണ ഫോട്ടോയാണ് ഇപ്പോൾ ട്രെൻഡ്. വെറൈറ്റ് ക്ലിക്കിനുവേണ്ടി എന്ത് സാഹസം കാട്ടാനും തയ്യാറാകുന്ന ഫോട്ടോഗ്രാഫർമാരുണ്ട്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ വവ്വാൽ ക്ലിക്കിന്‍റെ ഉപജ്ഞാതാവിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.  നല്ല അടിപൊളി ക്ലിക്സ് കിട്ടാൻ ഏതറ്റവും വരെയും വിഷ്ണു പോകും. അതിനു വിഷ്ണുവിനെ തടുക്കാൻ ആർക്കുമാകില്ല.

വിഷ്ണു എടുത്ത ഏറ്റവും പുതിയ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. തൃപ്പയാർ, പെരിങ്ങോട്ട് സ്വദേശികളായ ഷെയ്സ് റോബർട്ട്-നവ്യ ദമ്പതികളുടെ വിവാഹ ഫോട്ടോ എടുക്കാൻ വിഷ്ണു മരത്തില്‍ കയറി വവ്വാലിനെപ്പോലെ തൂങ്ങിക്കിടക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇതോടെ വിഷ്ണുവിന്റെ ക്ലിക്ക് വവ്വാൽ ക്ലിക്ക് എന്നു പേരിൽ അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു.

ഓരോ വർക്കിലും പുതുമയുള്ള ഫ്രെയിം ലഭിക്കുന്നതിനുവേണ്ടി ചില പരീക്ഷണങ്ങൾ നടത്താറുണ്ടെന്ന് വിഷ്ണു പറയുന്നു. അങ്ങനെയാണ് മരത്തിൽ കയറിയുള്ള വെർട്ടിക്കൽ ക്ലിക്ക് പരീക്ഷിച്ചത്. ഏതായാലും കഷ്ടപ്പെട്ടത് വെറുതെയായില്ല, ഒന്നാന്തരം ഫ്രെയിം ലഭിക്കുകയും ചെയ്തു.

ഫോട്ടോ എടുക്കുന്നതിൽ ആദ്യമായല്ല വിഷ്ണു ഇത്തരത്തിൽ സാഹസിക രീതി സ്വീകരിച്ചത്. ഇതിനുമുൻപും മച്ചിൽ കയറി ദമ്പതികളുടെ ഫോട്ടോ എടുക്കുന്ന വിഷ്ണുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറൽ ആയിരുന്നു.
First published: April 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍