നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Bats | വവ്വാലുകൾ കുട്ടികളുടെ കാവൽ മാലാഖമാർ; വിചിത്രമായ വിശ്വാസവുമായി ഒരു ഗ്രാമം

  Bats | വവ്വാലുകൾ കുട്ടികളുടെ കാവൽ മാലാഖമാർ; വിചിത്രമായ വിശ്വാസവുമായി ഒരു ഗ്രാമം

  വവ്വാലുകള്‍ കൂടുതലായി വസിക്കുന്നത് പുളിമരങ്ങളിലാണ്. അതിനാല്‍ ഈഗ്രാമത്തിന് ചുറ്റുമുള്ള പുളിമരങ്ങള്‍ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു

  • Share this:
   കൊറോണ വൈറസിന്റെ ഉറവിടം എന്ന നിലയില്‍ ലോകം മുഴുവന്‍ വവ്വാലുകള്‍ (Bats) കഴിഞ്ഞ രണ്ട് വര്‍ഷമായി വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആന്ധ്രാപ്രദേശിലെ (Andhra Pradesh) ഒരു ഗ്രാമത്തിലെ ആളുകള്‍ ഈ സസ്തനികളെ തങ്ങളുടെ കുട്ടികളുടെ കാവല്‍ മാലാഖമാരായാണ് (Guardian Angels) കാണുന്നത്. ചിറ്റൂര്‍ ജില്ലയിലെ രാമചന്ദ്രപ്പുപ്രം മണ്ഡലത്തിലെ നടവലൂര്‍ ഗ്രാമത്തിലെ ജനങ്ങളില്‍ ഒരു വിഭാഗമാണ് ഈ വവ്വാലുകള്‍ക്ക് കുട്ടികള്‍ക്ക് നല്ല ആരോഗ്യം നല്‍കാനുള്ള ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നത്. കാവല്‍ മാലാഖമാരെ ആരാധിക്കുന്ന ഒരു പതിവ് പണ്ട് കാലം മുതല്‍ ഉണ്ടെങ്കിലും വവ്വാലുകളെ (തെലുങ്കില്‍ ഗബ്ബിലം)കാവല്‍ മാലാഖയായി കാണുന്ന രീതി ഇത് ആദ്യമായാണ്.

   വവ്വാലുകള്‍ കൂടുതലായി വസിക്കുന്നത് പുളിമരങ്ങളിലാണ്. അതിനാല്‍ ഈഗ്രാമത്തിന് ചുറ്റുമുള്ള പുളിമരങ്ങള്‍ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ 11 പുളിമരങ്ങള്‍ സ്ഥിരമായി വവ്വാലുകളുടെ സങ്കേതമായി തുടരുന്നുണ്ട്. ഇവിടേക്കുള്ള കമാനം കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കാറുണ്ട് .

   തലമുറകള്‍ പഴക്കമുള്ള ഈ ആചാരത്തിന്റെ ഭാഗമായി കുടുംബങ്ങളിലെ രോഗികളായ കുട്ടികളെ ഈ പുളിമരങ്ങളുടെ ചുവട്ടില്‍ കൊണ്ടുവന്ന് കുളിപ്പിക്കാറുണ്ട്. തുടര്‍ന്ന് അസുഖങ്ങള്‍ മാറാന്‍ കുട്ടികളെ മരക്കൊമ്പുകളില്‍ തുണി കെട്ടി തൊട്ടിലാക്കി അതില്‍ ആട്ടുന്നതും ഇതിന്റെ ഭാഗമാണ്. തങ്ങളുടെ മക്കളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ അവര്‍ വവ്വാലുകളോട് പ്രാര്‍ത്ഥിക്കുന്നു. ഈ വിശ്വാസത്തിനെതിരായി വവ്വാലുകളെ ഉപദ്രവിക്കുന്നവരെ മരത്തില്‍ കെട്ടിയിട്ട് തല്ലാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും ഗ്രാമങ്ങളിലും വവ്വാലുകളെ ആരാധിക്കുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു.

   ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പള്‍ തന്നെ നിറയെ പുളിമരങ്ങളുടെ തണലാണ്. തങ്ങളുടെകുട്ടികളുടെ കാവല്‍ മാലാഖമാര്‍ വസിക്കുന്നത് ഈ മരങ്ങളിലായത് കൊണ്ടും ആപത്തുകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഈ കാവല്‍ മാലാഖമാര്‍ സഹായിക്കുമെന്ന് ഇവിടത്തെ ജനങ്ങള്‍ വിശ്വസിക്കുന്നതിനാലും കൊറോണ വൈറസ് വാഹകരായി ഇന്ന് ലോകം കാണുന്ന വവ്വാലുകള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടവയാണ്. അതിനാല്‍ പുറത്തു നിന്ന് ആര്‍ക്കും ഈ വവ്വാലുകളെ ഉപദ്രവിക്കാനോ അവയുടെ ആവാസ വ്യവസ്ഥ തകര്‍ക്കാനോ കഴിയില്ല. അങ്ങനെ ചെയ്യുന്നവരെ ഈ വലിയ പുളിമരങ്ങളില്‍ കെട്ടിയിട്ട് തല്ലുകയാണ് ഇവിടത്തെ ശിക്ഷാരീതി. മറ്റു സംസ്ഥാനങ്ങളിലെയും ഉള്‍ഗ്രാമങ്ങളില്‍ ഇത്തരംആചാരങ്ങള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

   ഇന്ത്യയിലെ തന്നെ മറ്റൊരു ഗ്രാമത്തിലെ ജനങ്ങള്‍ വവ്വാലുകളെ 'ഗ്രാമദേവത'കളായി കണക്കാക്കി ആരാധിക്കുന്നു. ഇവിടെ അവരെ സമൃദ്ധിയുടെ പ്രതീകമായി കണക്കാക്കുന്നു. വവ്വാലുകള്‍ താമസിക്കുന്ന പ്രദേശത്ത് പണത്തിന് ക്ഷാമമില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇവിടെ വസിക്കുന്ന വവ്വാലുകള്‍ തങ്ങളുടെ ഗ്രാമത്തെ മുഴുവന്‍ സംരക്ഷിക്കുന്നുവെന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും തങ്ങള്‍ക്ക് വരാന്‍ അവര്‍ അനുവദിക്കില്ലെന്നും ഈ ഗ്രാമത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ചവ്യാധികളില്‍ നിന്ന് പോലും അവര്‍ തങ്ങളെ സംരക്ഷിക്കുന്നു എന്നാണ് ഈ ഗ്രാമവാസികള്‍ പറയുന്നത്. ഗ്രാമത്തില്‍ എന്തെങ്കിലും മംഗളകരമായ കാര്യങ്ങള്‍ ചെയ്യുന്നതിനുമുമ്പ് വവ്വാലുകളെ ആരാധിക്കാറുണ്ട്. ഇതുപോലെ വവ്വാലുകള്‍ക്ക് എല്ലാം മംഗളമാക്കി തരാനുള്ള കഴിവുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. പക്ഷെ ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
   Published by:Jayashankar AV
   First published:
   )}