HOME /NEWS /Buzz / പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ അധിക്ഷേപം; സംഭവം ബിബിസി റേഡിയോ തത്സമയ ഷോയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ അധിക്ഷേപം; സംഭവം ബിബിസി റേഡിയോ തത്സമയ ഷോയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്.

  • Share this:

    ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്‌ക്കെതിരെ ബിബിസി റേഡിയോയിലെ തത്സമയ ഷോയിൽ അധിക്ഷേപകരമായ പരാമർശം. പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന്റെ ‘ബിഗ് ഡിബേറ്റ്’ റേഡിയോ ഷോയ്ക്കിടെയാണ് സംഭവം. ഇതേത്തുടർന്ന് ഈ പരിപാടിയുടെ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

    യുകെയിലെ സിഖുകാർക്കും ഇന്ത്യക്കാർക്കുമെതിരായ വംശീയതയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, സർക്കാർ പാസാക്കിയ മൂന്ന് കാർഷിക പരിഷ്കാരങ്ങളെത്തുടർന്ന് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ചർച്ച നടന്നു. ഷോയ്ക്കിടെ, വിളിച്ചവരിൽ ഒരാൾ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെൻ മോദിക്കെതിരെ നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു.

    സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ സൈറ്റായ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്, അതിനുശേഷം പലരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ എതിർക്കാത്തതിനും അത് സംപ്രേഷണം ചെയ്യാൻ അനുവദിച്ചതിനും നിരവധി പേർ റേഡിയോ ഷോ അവതാരകനെയും ബിബിസി റേഡിയോയ്ക്കെതിരെയും വിർമശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

    അതേസമയം, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ മൂന്ന് മാസത്തോളമായി ഡൽഹി അതിർത്തി കേന്ദ്രങ്ങളിൽ തമ്പടിച്ചുകൊണ്ടുള്ള പ്രതിഷേധം തുടരുകയാണ്. കേന്ദ്ര സർക്കാർ കൊണ്ടു വന്ന മൂന്നു കാർഷിക നിയമങ്ങൾക്കെതിരെയും കുറഞ്ഞ താങ്ങു വില വില (MSP) ഏർപ്പെടുത്തിയതിനെതിരെയുമാണ് പ്രതിഷേധം തുടരുന്നത്. പഞ്ചാബിലും പ്രതിഷേധം നടക്കുന്നുണ്ട്.

    You May Also Like- ഏറ്റവും ചെറിയ വാക്വം ക്ലീനർ നിർമ്മിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി ഇന്ത്യൻ വിദ്യാർത്ഥി

    ‘റെയിൽ റോക്കോ’ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച പഞ്ചാബിലെ ഡൽഹി - ലുധിയാന - അമൃത്സർ റെയിൽവേ റൂട്ടിലെ പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ ട്രാക്കുകളിൽ ഇരുന്നു. സർക്കാർ റെയിൽവേ പൊലീസുകാരെയും സംസ്ഥാന പോലീസ് സേനയെയും വിന്യസിച്ചുകൊണ്ട് സംസ്ഥാനത്ത് സുരക്ഷ കർശനമാക്കിയിരുന്നു. കാർഷിക പ്രതിഷേധങ്ങളുടെ ഭാഗമായി ബ്രിട്ടൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും സർക്കാർ വിരുദ്ധ പ്രതിഷേധം നടന്നിരുന്നു. അതിനിടെയാണ് യു കെയിലെ റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച സംഭവം ഉണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഇതിൽ പ്രതിഷേധിച്ചു രംഗത്തെത്തിയിരിക്കുന്നത്.

    First published:

    Tags: Abuses PM Modis Mother, BBC Radio, BBC Radio Show, PM narendra modi, Uk