• HOME
  • »
  • NEWS
  • »
  • buzz
  • »
  • BBC Reporter | സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരക

BBC Reporter | സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരക

യോര്‍ക്ക്‌ഷൈറിലെ റിപ്പോര്‍ട്ടറായ ആമി ഗാര്‍ഷിയ ആണ് തന്റെ സഹഅവതാരകന്‍ കൂടി ആയിരുന്ന ഹാരി ഗ്രാഷന്റെ മരണം വികാരാധീനയായി വാര്‍ത്തയിലൂടെ അറിയിച്ചത്.

  • Last Updated :
  • Share this:
    ജൂൺ 24ന് തന്റെ 71-ാം വയസ്സിലാണ് പ്രശസ്ത ബ്രിട്ടീഷ് വാര്‍ത്താ അവതാരകന്‍ (news presenter) ഹാരി ഗ്രാഷന്‍ (harry gartion) അന്തരിച്ചത്. 1978ലാണ് ഇദ്ദേഹം ബിബിസിയില്‍ (BBC) ചേരുന്നത്. 1982ലാണ് ലുക്ക് നോര്‍ത്തില്‍ ജോലി ആരംഭിക്കുന്നത്. 2020ലായിരുന്നു അവസാനമായി പരിപാടി (programme) അവതരിപ്പിച്ചത്. ഗ്രാഷന്റെ മരണ വാര്‍ത്ത നിറ കണ്ണുകളോടെയാണ് സഹപ്രവര്‍ത്തക അവതരിപ്പിച്ചത്. യോര്‍ക്ക്‌ഷൈറിലെ റിപ്പോര്‍ട്ടറായ ആമി ഗാര്‍ഷിയ ആണ് തന്റെ സഹഅവതാരകന്‍ കൂടി ആയിരുന്ന ഹാരി ഗ്രാഷന്റെ മരണം വികാരാധീനയായി വാര്‍ത്തയിലൂടെ അറിയിച്ചത്.

    വെള്ളിയാഴ്ച വൈകുന്നേരത്തെ തന്റെ പരിപാടിയുടെ അവസാനമാണ് ഗാര്‍ഷിയ മരണ വാര്‍ത്ത അറിയിച്ചത്. 'പരിപാടി അവസാനിക്കുമ്പോള്‍ ഏറെ ദുഖകരമായ ഒരു വാര്‍ത്ത കൂടിയുണ്ട്, പ്രിയപ്പെട്ട സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഹാരി ഗ്രാഷന്‍ അപ്രതീക്ഷിതമായി ഇന്ന് മരണപ്പെട്ടു' എന്നായിരുന്നു ആമി ഗാര്‍ഷിയയുടെ വാക്കുകള്‍. 'ലുക്ക് നോര്‍ത്തിലെ എല്ലാവരും അതീവ ദുഖത്തോടെയാണ് ഈ വാര്‍ത്ത നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിയ്ക്കുന്നത്. അടുത്തയാഴ്ച ഹാരിയ്ക്ക് അര്‍ഹതപ്പെട്ട തരത്തില്‍ ഞങ്ങള്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കും' ആമി വ്യക്തമാക്കി.



    ഹാരിയുടെ ഭാര്യ ഹെലന്‍, മക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെയൊക്കെ ആമി പരാമര്‍ശിക്കുന്നുണ്ട്. നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ഹൃദയഭേദകമാണ് ഈ വിയോഗം' എന്ന് റേഡിയോ അവതാരകനായ ഗ്രെഗ് സ്‌കോട്ട് കുറിച്ചു. ' തന്റെ ദീര്‍ഘകാല സഹഅവതാരകനായ ഹാരി ഗാഷന്റെ മരണവാര്‍ത്ത ആമി ഗാര്‍ഷിക അവതരിപ്പിക്കുന്നു. ബുള്ളറ്റിന്റെ അവസാനം വളരെ വൈകി ആയിരിക്കണം ഈ വാര്‍ത്ത എത്തിയത്. ആമിയ്ക്ക് ഇത് സഹിക്കാന്‍ പറ്റില്ല' എന്ന വരികളോടെയാണ് ഗ്രെഗ് സ്‌കോട്ട് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

    Also Read- Shenaz Treasury | മുഖം തിരിച്ചറിയാൻ കഴിയാത്ത രോഗം; അപൂർവ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടി



    വാര്‍ത്താ അവതരണത്തിനിടെയാണ് ആമി മരണ വാര്‍ത്ത അറിയുന്നത്. അതാണ് പെട്ടെന്നുള്ള കരച്ചിലിനുള്ള പ്രധാന കാരണം. 2020ല്‍ അവസാനമായി ഗ്രേഷന്‍ തനിയ്‌ക്കൊപ്പം അവതരിപ്പിച്ച പരിപാടിയുടെ ഒരു വീഡിയോ ആമി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഞാന്‍ അവസാനമായി ശുഭരാത്രി നേരുന്നു' എന്ന് പറഞ്ഞ് അദ്ദേഹം ഷോ അവസാനിപ്പിക്കുന്ന ഭാഗമാണ് വീഡിയോയില്‍. 'ഒരു യുഗം അവസാനിക്കുന്നു-ഹാരി അവസാനമായി സൈന്‍ ഓഫ് ചെയ്യുന്നു. ഞങ്ങള്‍ അദ്ദേഹത്തെ വളരെയധികം മിസ്സ് ചെയ്യും' എന്ന വരികളോട് കൂടിയാണ് ആമി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റഗ്ബി ലീഗ് കമന്റേറ്ററായും ഗ്രേഷന്‍ തിളങ്ങിയിട്ടുണ്ട്.



    വാര്‍ത്താ അവതരണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. സാധാരണയായി അബദ്ധങ്ങള്‍ സംഭവിച്ച വീഡിയോകളാണ് തരംഗമാകാറുള്ളത്. വാഷിംങ്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വാര്‍ത്താ ചാനലിന് പറ്റിയ അബദ്ധം നേരത്തെ സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായിരുന്നു. ചാനലില്‍ കാലാവസ്ഥാ റിപ്പോര്‍ട്ട് സംപ്രേക്ഷണം ചെയ്യുന്നതിനിടെ 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അശ്ലീല വീഡിയോ പുറത്തുവിട്ടു. കെആര്‍ഇഎം എന്ന വാഷിങ്ടണ്‍ കേന്ദ്രീകൃതമായ ന്യൂസ് സ്റ്റേഷനാണ് വൈകുന്നേരം 6.30ന് സംപ്രേക്ഷണം ചെയ്യേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ടിനിടെ അബദ്ധത്തില്‍ വീഡിയോ ക്ലിപ്പ് പുറത്തുവിട്ടത്.
    Published by:Rajesh V
    First published: