• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുറിവേറ്റ കരടിയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം


Updated: May 6, 2018, 5:25 PM IST
മുറിവേറ്റ കരടിയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

Updated: May 6, 2018, 5:25 PM IST
ഭുവനേശ്വർ: ഒഡീഷയിൽ യുവാവിനെ കരടി കടിച്ചു കൊന്നു. മുറിവേറ്റ് കിടന്ന കരടിക്ക് ഒപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത് എന്ന് റിപ്പോർട്ട് ഉണ്ട്. ദൃക്സാക്ഷികളിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ ആണ് വാർത്ത പുറംലോകം അറിഞ്ഞത്.

ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പ്രഭു ഭട്ടാര എന്ന യുവാവ് വന പ്രദേശത്തുവെച്ച് മൂത്രമൊഴിക്കാൻ വാഹനത്തിൽനിന്ന് ഇറങ്ങി. അപ്പോഴാണ് പരുക്കേറ്റ കരടിയെ കണ്ടത്. അവശനായി കിടന്ന കരടിയെ പിടിച്ചെഴുന്നേൽപ്പിച്ച് സെൽഫിയെടുക്കാനായിരുന്നു പ്രഭുവിന്‍റെ ശ്രമം എന്നാൽ പെട്ടെന്ന് കരടി പ്രഭുവിനെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളമുണ്ടാക്കിയെങ്കിലും കരടി പിൻമാറിയില്ല. ഇതിനിടയിൽ സമീപത്തെത്തിയ ഒരു തെരുവുനായയും കരടിയെ കടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. മയക്കുവെടി വച്ച് വനപാലകർ പിന്നീട് കരടിയെ പിടികൂടി.

ലോകത്ത് ഏറ്റവുമധികം സെൽഫി മരണങ്ങൾ നടക്കുന്ന സ്ഥലമാണ് ഇന്ത്യയെന്ന് അടുത്തിടെ നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. 2014 മുതൽ 2016 വരെ ലോകത്ത് നടന്ന സെൽഫി മരണങ്ങളിൽ ആറുപത് ശതമാനവും ഇന്ത്യയിലായിരുന്നു. സാഹസികമായ സാഹചര്യങ്ങളിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതാണ് അപകടസാധ്യത കൂട്ടുന്നത്.
First published: May 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626