• HOME
 • »
 • NEWS
 • »
 • buzz
 • »
 • കുടിക്കാനായി കരടിമൂത്രം തിളപ്പിച്ചു; കാട്ടുതീ പടർത്തിയതിനു യുവതി കാലിഫോര്‍ണിയയില്‍ അറസ്റ്റിൽ

കുടിക്കാനായി കരടിമൂത്രം തിളപ്പിച്ചു; കാട്ടുതീ പടർത്തിയതിനു യുവതി കാലിഫോര്‍ണിയയില്‍ അറസ്റ്റിൽ

വനഭൂമിയില്‍ തീവച്ച കുറ്റത്തിന് സൗവർനേവയുടെ ജാമ്യം 100,000 ഡോളറിൽ നിന്ന് 150,000 ഡോളറായി ഉയർത്തി.

Credits: Shutterstock

Credits: Shutterstock

 • Share this:
  കാലാവസ്ഥാ വ്യതിയാനവും, അത്യുഷ്ണവും, വരണ്ട പ്രകൃതിയും, വരള്‍ച്ചയും കാരണം കാലിഫോര്‍ണിയയില്‍ കാട്ടുതീ ഒരു സാധാരണ കാഴ്ച്ചയായി മാറിയിട്ടുണ്ട്. എന്നാൽ കാലിഫോർണിയയിലെ കൗണ്ടിയിലെ കാടിന് തീവെച്ചതിനു ഇപ്പോൾ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.  ഷാമൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന (ലോകത്തിലെ നല്ലതും ചീത്തയുമായ ആത്മാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി) അലക്സാണ്ട്ര സൗവർനേവയ്‌ക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.

  മുപ്പത് വയസുള്ള സ്വയം പ്രഖ്യാപിത ഷാമൻ കുടിക്കാനായി കരടിമൂത്രം തിളപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനിടെയാണ് തീ കത്തിപ്പടര്‍ന്നതെന്നും കരുതപ്പെടുന്നു. പോലീസ്  റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞയാഴ്ച ശാസ്താ കൗണ്ടിയിൽ തീപിടുത്തമുണ്ടായപ്പോൾ സൗവർനേവ കാനഡയിലേക്ക് കാൽനടയാത്ര നടത്തുകയായിരുന്നു എന്നും നടത്തിനിടെ ദാഹിച്ചപ്പോൾ കുടിക്കാനായി വെള്ളം അന്വേഷിച്ചെന്നും എന്നാൽ ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ നടന്നപ്പോൾ കരടിമൂത്രം ചെളിക്കുണ്ട് പോലെ ഉണ്ടായിരുന്നുവെന്നും അത് കുടിക്കാൻ വേണ്ടി ടീ ബാഗ് ഉപയോഗിച്ച് മൂത്രം ഫിൽറ്റർ ചെയ്യാൻ ശ്രമിച്ചു.  എന്നാൽ അതിനു സാധിച്ചില്ല. അതിനാൽ മൂത്രം തിളപ്പിക്കാനായി ശ്രമിക്കുകയായിരുന്നു. തീ കത്തിച്ചുവെങ്കിലും നനഞ്ഞ പ്രദേശമായതിനാൽ തീ കത്തിയില്ലെന്നും അതിനാൽ തിളപ്പിക്കാതെ മൂത്രം കുടിച്ച് യാത്ര തുടർന്നെന്നും പറയുന്നു.

  പിന്നീട്, സൗവർനേവ തീപിടിത്തത്തിൽ കുറ്റിക്കാട്ടിൽ കുടുങ്ങി, രക്ഷപെടാൻ  സഹായത്തിനായി അഗ്നിശമന സേനയെ വിളിക്കേണ്ടിവന്നു. അവർ സംഭവസ്ഥലത്തെത്തി സൗവർനേവയെ രക്ഷപ്പെടുത്തിയപ്പോൾ, അഗ്നിശമന സേനാംഗങ്ങൾ അവളുടെ പോക്കറ്റുകളും ബാഗും പരിശോധിച്ചപ്പോൾ CO2 കാട്രിഡ്ജുകളും ഒരു ലൈറ്ററും അവളിൽ നിന്നും കണ്ടെത്തിയാതായി  കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ ഓഫീസർ മാറ്റ് അലക്സാണ്ടർ പറഞ്ഞു.

  കാട്ടുതീ 8,500 ഏക്കർ പടര്‍ന്നിരുന്നു. 41 വീടുകളും 90 മറ്റ് കെട്ടിടങ്ങളും ഇത് നശിപ്പിച്ചതായും കണക്കുകള്‍ പറയുന്നു. സൗവർനേവ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാൽ ഒൻപത് വർഷം വരെ തടവ് അനുഭവിക്കണം. ശാസ്താ കൗണ്ടിയിലും സംസ്ഥാനത്തുടനീളവും മറ്റ് തീപിടുത്തങ്ങൾക്ക് ഇവര്‍ കാരണക്കാരിയായതായി സംശയിക്കുന്നുണ്ട്. അവള്‍ക്ക് വേണ്ടി വാദിക്കാനായി ഒരു അഭിഭാഷകനുണ്ടോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

  വനഭൂമിയില്‍ തീവച്ച കുറ്റത്തിന് സൗവർനേവയുടെ ജാമ്യം 100,000 ഡോളറിൽ നിന്ന് 150,000 ഡോളറായി ഉയർത്തി. അടിയന്തര സാഹചര്യങ്ങളിൽ തീപിടിത്തവുമായി ബന്ധപ്പെട്ട തെറ്റായ പ്രവർത്തനത്തിന് 25,000 ഡോളർ അധികമായി ചേർക്കുകയും ചെയ്തിട്ടുണ്ട്.

  ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ കോളേജ് ഓഫ് എൻവയോൺമെന്റൽ സയൻസ് ആന്റ് ഫോറസ്ട്രിയിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയായിരുന്നുവെങ്കിലും പഠനം പൂർത്തിയാക്കിയില്ല. തുടർന്ന്   റിസര്‍ച്ച് അസോസിയേറ്റായി ബയോടെക്ക് കമ്പനികളായ ഗിലഡ് സയന്‍സിലും നാനോസിനിലും പ്രവര്‍ത്തിച്ചു. ലിങ്ക്ഡ്ഇന്നില്‍ 'ഷമന്‍' എന്നാണ് അവര്‍ തന്‍റെ തൊഴിലായി കൊടുത്തിരിക്കുന്നത്.  യോഗ പരിശീലകൻ, സർട്ടിഫൈഡ് സ്കൂബ ഡൈവ് മാസ്റ്റർ, പിയാനോ ടീച്ചർ, ക്യാമ്പ് കൗൺസിലർ എന്നീ നിലകളിലും സൗവർനേവ പ്രവർത്തിച്ചിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: