ഉറക്കത്തിൽ നിന്നും ഒരു കരടി വിളിച്ചുണർത്തുന്നത് ചിന്തിച്ചു നോക്കൂ. ചിന്തിക്കുന്ന കാര്യം പോട്ടെ, ഇനി അങ്ങനെ ആർക്കെങ്കിലും അങ്ങനെ സംഭവിച്ചാലോ?
ഡോൺ ബീറ്റ് എന്ന ഒരു വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പൂളിനരികെ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളെ കരടി വിളിച്ചുണർത്തുന്നതാണ് സംഭവം. അരികിൽ ചെന്ന് ഉറങ്ങിക്കിടക്കുന്ന ആളിന്റെ കാൽപ്പാദത്തിൽ മെല്ലെ ഉരസി വിളിക്കുകയാണ് കരടി. ഉറങ്ങാൻ കിടന്നയാൾ ഉണരുന്നതും കരടി ഒറ്റ ഓട്ടത്തിൽ മറയുന്നു.
സെപ്റ്റംബർ 14ന് ഷെയർ ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം 400ൽ പരം റിയാക്ഷനുകൾ നേടിക്കഴിഞ്ഞു.
വീഡിയോ കണ്ടവർ പലതരത്തിലാണ് പ്രതികരണം അറിയിച്ചിട്ടുള്ളത്.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച് പൂളിനരികെ ഉറങ്ങുന്നയാൾ വീഡിയോ പോസ്റ്റ് ചെയ്ത ഡോണിന്റെ ഭർത്താവ് മാത്യു ആണ്. മസാച്യുസെറ്സിലെ ഗ്രീൻഫീൽഡിലാണ് സംഭവം. (വീഡിയോ ചുവടെ)
കരടിയെ അരികെ കണ്ടതും മാത്യു വിറങ്ങലിച്ചു പോയി എന്ന് ഡോൺ പറയുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി മസാച്യുസെറ്സിലെ കരടികളുടെ ജനസംഖ്യ ഉയരുന്നതായി റിപ്പോർട്ടുണ്ട്. എങ്ങാനും അവർ മനുഷ്യർക്കിടയിൽ വന്നാൽ ഉച്ചത്തിൽ ശബ്ദമെടുക്കുകയോ ഒരുപാട് ഒച്ചയുണ്ടാക്കുകയോ ചെയ്താൽ അവ അന്നേരം സ്ഥലം കാലിയാക്കിക്കോളും എന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Swimming, Vacations, Viral video