നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • താടിക്കാരൻ ഡ്രാഗൺ: ഓസ്‌ട്രേലിയയിൽ നിന്നുള്ള ഈ അപൂർവ ജീവിയെ പരിചയപ്പെടാം 

  താടിക്കാരൻ ഡ്രാഗൺ: ഓസ്‌ട്രേലിയയിൽ നിന്നുള്ള ഈ അപൂർവ ജീവിയെ പരിചയപ്പെടാം 

  പല്ലി വര്‍ഗങ്ങളില്‍ പെട്ടവയാണ് പോഗോണയെങ്കിലും ഇവയ്ക്ക് കഴുത്തിന് മുകളിലായി താടിപോലെയുള്ള ഭാഗങ്ങളുണ്ട്.

  • Share this:
   പോഗോണ എന്ന ജീവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഡ്രാഗണ്‍ വിഭാഗത്തിലുള്ള കുഞ്ഞു ജീവിയാണ് പോഗോണ എന്നറിയപ്പെടുന്ന താടിയുള്ള ഡ്രാഗണുകള്‍. കഴുത്തിന് മുകളിലായി കാണപ്പെടുന്ന രോമങ്ങള്‍ പോലുള്ള ഘടനകള്‍ മൂലമാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ സര്‍വ സാധാരണമായ ജീവിയാണ് ഇവയെങ്കിലും അമേരിക്ക ഉള്‍പ്പെടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇവ അപൂര്‍വമാണ്. ഓസ്ട്രേലിയയിലെ മരുഭൂമിയിലും കുറ്റിച്ചെടികളിലുമാണ് പോഗോണയെ സാധാരണയായി കാണപ്പെടുന്നത്. വളര്‍ത്തുമൃഗങ്ങളായി തിരഞ്ഞെടുക്കാവുന്നവയാണ് താടിയുള്ള ഡ്രാഗണുകള്‍

   പോഗോണ ശത്രുക്കളില്‍ നിന്നും രക്ഷനേടാനോ ഇരപിടിക്കാനോ ഇറങ്ങുമ്പോള്‍ അവയുടെ ശരീരം കറുത്ത നിറമാക്കാറുണ്ട്. പല്ലി വര്‍ഗങ്ങളില്‍ പെട്ടവയാണ് പോഗോണയെങ്കിലും ഇവയ്ക്ക് കഴുത്തിന് മുകളിലായി താടിപോലെയുള്ള ഭാഗങ്ങളുണ്ട്.

   ഉരഗപ്രേമിയും കാലിഫോര്‍ണിയയിലെ ഉരഗ മൃഗശാലയുടെ സ്ഥാപകനുമായ ജയ് ബ്രൂവര്‍ തന്റെ യാത്രയില്‍ ഒരു പോഗോണയെ കാണുകയും അവയുടെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'ഓസ്ട്രേലിയയില്‍ ഞാന്‍ താടിയുള്ള ഡ്രാഗണെ കണ്ടു. അവയെ കൈയോടെ പിടികൂടി, കാരണം ഇത് അമേരിക്കയില്‍ അപൂര്‍വ ഇനമാണ്. താടിയുള്ള ഡ്രാഗണുകളും സാധാരണ വളര്‍ത്തുമൃഗങ്ങളില്‍ ഒന്നാണ്. പക്ഷെ കാട്ടില്‍ വളര്‍ന്ന ഡ്രാഗണ്‍ മറ്റു വളര്‍ത്തുമൃഗങ്ങളെപ്പോലെ അത്ര സൗമ്യനായിരിക്കില്ല.', പോഗോണയെ ചിത്രീകരിച്ച വീഡിയോ പങ്കുവെച്ചുകൊണ്ട് ജയ് ബ്രൂവര്‍ കുറിച്ചു.

   റോഡിനു സമീപത്തുള്ള പുല്ലില്‍ പോഗോണയെ കണ്ടശേഷം ജയ് ബ്രൂവര്‍ വളരെ പതിയെ ശബ്ദമുണ്ടാക്കാതെ ആ ജീവിയുടെ അടുത്തേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വളരെ സാഹസികമായി അദ്ദേഹം പോഗോണയെ പിടികൂടുന്നു. പോഗോണയെ കയ്യിലെടുത്ത ശേഷം ജയ് ബ്രൂവര്‍ അതിന്റെ സവിശേഷതകള്‍ വിവരിക്കുന്നുണ്ട്. കൂടാതെ താടിപോലുള്ള ഭാഗങ്ങള്‍ കാണിച്ചു തരികയും ചെയ്യുന്നു. പേടിച്ചതുകൊണ്ടായിരിക്കും നിറം കറുപ്പായി മാറിയതെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട്. പോഗോണയെ തലകീഴായി പിടിച്ച് ശരീരത്തിലെ വ്യത്യസ്തതകള്‍ വിവരിക്കുന്ന ജയ് ബ്രൂവര്‍ തൊലിയില്‍ പിടിച്ചു വലിച്ചതോടെ പൊഗോണയുടെ മട്ടു മാറി. അത് ഉടനെ ജയ് ബ്രൂവറിനെ കടിക്കുന്നത് വീഡിയോയില്‍ കാണാം.

   മുറിവേറ്റ കയ്യില്‍ നിന്നും രക്തമൊലിക്കുന്നുണ്ടെങ്കിലും ജയ് ബ്രൂവര്‍ പോഗോണയെ കൈയില്‍ തന്നെ പിടിച്ച് വീഡിയോ തുടരുകയാണ്. സാധാരണ വളര്‍ത്തു മൃഗമാണ് ഇവയെന്നും ഇണക്കമില്ലാത്തത് കൊണ്ടാണ് ഇപ്പോള്‍ ആക്രമണോത്സുകത കാട്ടിയതെന്നും ജയ് ബ്രൂവര്‍ പറയുന്നു. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന ഇവ മറ്റു രാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഒരു അപൂര്‍വ ജീവി തന്നെയാണ്. ഏറെ നേരം പോഗോണയെ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ജയ് ബ്രൂവര്‍ അതിനെ കാട്ടില്‍ ഉപേക്ഷിക്കുന്നു.
   ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 2.5 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ബ്രൂവറിന്റെ കയ്യിലെ മുറിവിനെ കുറിച്ച് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും മറ്റു ചിലര്‍ പോഗോണയെ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും രേഖപ്പെടുത്തുന്നു.
   Published by:Jayashankar AV
   First published: