നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Beer from Cockroaches | പാറ്റയെ വേവിച്ചുണ്ടാക്കിയ ബിയർ കുടിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇങ്ങോട്ട് പോന്നോളൂ..

  Beer from Cockroaches | പാറ്റയെ വേവിച്ചുണ്ടാക്കിയ ബിയർ കുടിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇങ്ങോട്ട് പോന്നോളൂ..

  കൊഞ്ചു സോര്‍ അല്ലെങ്കില്‍ ഇന്‍സെക്ട് സോര്‍ എന്ന പേരിലാണ് ഈ ബിയർ അറിയപ്പെടുന്നത്. ശുദ്ധജലത്തില്‍ കാണപ്പെടുന്ന പാറ്റകളെ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്.

  • Share this:
   ഭൂമിയില്‍ സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങള്‍ക്ക് (Foods) യാതൊരു ക്ഷാമവുമില്ല. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചുള്ള വിവിധ ഭക്ഷണ വിഭവങ്ങൾ ഇപ്പോൾ എല്ലായിടത്തും ലഭ്യമാണ്. പഴങ്ങളും പച്ചക്കറികളും മാസവും കഴിക്കാറുണ്ടെങ്കിലും ചെറുപ്രാണികളെ ഭക്ഷിക്കുന്നത് നമുക്ക്അത്ര സുപരിചിതമായ കാര്യമല്ല. എന്നാല്‍ കിഴക്കൻ രാജ്യങ്ങളിലെ ഭക്ഷണ വിഭവങ്ങൾ നമ്മൾ പരിചയിച്ചതിൽ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും. ചൈന (China), ജപ്പാന്‍ (Japan), മറ്റ് ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ജനങ്ങൾ ചലിക്കുന്നതോ ശ്വസിക്കുന്നതോ ആയോ മിക്ക ജീവികളെയും ഭക്ഷിക്കുന്നു. നമുക്ക് വിചിത്രമായി തോന്നാമെങ്കിലും അവരുടെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ ഭക്ഷണരീതി.

   അതുകൊണ്ടുതന്നെ ജപ്പാനില്‍ പാറ്റയില്‍ (Cockroaches) നിന്ന് ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം ബിയര്‍ (Beer) ഉണ്ടെന്ന് കേട്ടാല്‍ അതിൽ ഒട്ടും അതിശയിക്കാനില്ല. ഭക്ഷ്യക്ഷാമം മൂലം മനുഷ്യരാശിയുടെ ദീര്‍ഘകാല നിലനില്‍പ്പ് കീടങ്ങളെയും പ്രാണികളെയും ആശ്രയിച്ചിരിക്കുന്നു എന്ന പഴഞ്ചൊല്ല് ജപ്പാന്‍ ഗൗരവമായി എടുക്കുകയും അതിന്റെ സൗന്ദര്യാത്മകമായ വശം ഉൾക്കൊണ്ട് പാറ്റയിൽ നിന്ന് ബിയര്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

   കൊഞ്ചു സോര്‍ (Konchu Sour) അല്ലെങ്കില്‍ ഇന്‍സെക്ട് സോര്‍ എന്ന പേരിലാണ് ഈ ബിയർ അറിയപ്പെടുന്നത്. ശുദ്ധജലത്തില്‍ കാണപ്പെടുന്ന പാറ്റകളെ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. ഈ പാറ്റകളെ രണ്ട് ദിവസം വെള്ളത്തിലിട്ട് തിളപ്പിക്കുന്നു. തുടർന്ന് അതില്‍ നിന്ന് ലഭിക്കുന്ന ജ്യൂസ് ഉപയോഗിച്ചാണ് ബിയർ ഉണ്ടാക്കുന്നത്. ഇത് തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഉടനീളം ഒരു വിഭവമായി വിളമ്പാറുണ്ട്. ഐസ് ചേര്‍ത്ത് വിളമ്പുന്നതാണ് ഉത്തമം.

   ജപ്പാനില്‍ ഏറ്റവും രുചികരമായി കണക്കാക്കുന്നത് തായ്‌വാനീസ് ആണ്‍ പാറ്റയെ ആണ്. ജപ്പാനിലെ ജനങ്ങൾ വളരെ ആവേശത്തോടെ അവയെ കഴിക്കുന്നു. പാറ്റ ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കുന്നതിനു പുറമെ അവയെ വെറുതെ വേവിച്ച് കഴിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല, സൂപ്പുകളിലും സ്റ്റൂകളിലും ഇവയെ ചേരുവയായി ഉപയോഗിക്കാറുമുണ്ട്. തായ്വാനീസ് ആണ്‍ പാറ്റകളെ പലപ്പോഴും നല്ല ഗുണനിലവാരമുള്ള കൊഞ്ചുകളോടാണ് താരതമ്യപ്പെടുത്താറുള്ളത്.

   20-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ നിലവിലുള്ള 'കബുടോകമ' എന്ന പരമ്പരാഗത ജാപ്പനീസ് പ്രക്രിയയിലൂടെ വാറ്റിയെടുത്താണ് ഈ ബിയര്‍ ഉണ്ടാക്കുന്നത്. കുപ്പിയുടെ ലേബലില്‍ 'ഇന്ത്യന്‍ ടോ ബിറ്റര്‍' എന്ന് സാധാരണയായി വിളിക്കുന്ന ഒരു ഭീമന്‍ പാറ്റയുടെ ചിത്രവുമുണ്ടാകും.

   ജപ്പാനില്‍ പാറ്റകളെ മാത്രമല്ല ഭക്ഷിക്കാറുള്ളത്. മറ്റ് പല പ്രാണികളെയും അവര്‍ ഭക്ഷണമായി കഴിക്കാറുണ്ട്. ചീവീടുകളും പുല്‍ച്ചാടികളും അവയിൽപ്പെടുന്നു. കൂടാതെ ലാര്‍വകളെ സോയ സോസും പഞ്ചസാരയും ചേര്‍ത്ത് ഇനാഗോ പോലെ പാകം ചെയ്ത് കഴിക്കാറുണ്ട്. കൈക്കോ എന്നറിയപ്പെടുന്ന പട്ടുനൂല്‍ പ്യൂപ്പ, പല്ലികള്‍, ഹച്ചിനോക്കോ എന്നറിയപ്പെടുന്ന അവയുടെ ലാര്‍വകളും പ്യൂപ്പയും എല്ലാം ജപ്പാന്‍കാരുടെ ഭക്ഷണ വിഭവങ്ങളാണ്.
   Published by:Sarath Mohanan
   First published:
   )}