HOME » NEWS » Buzz » BEGGAR HIS LOST BAG CONTAINS 2 LAKH CASH GH

രണ്ട് ലക്ഷം രൂപ അടങ്ങുന്ന ബാഗ് കാണാനില്ല; പരാതിയുമായി ഭിക്ഷക്കാരൻ പോലീസ് സ്റ്റേഷനിൽ

ഭിക്ഷക്കാരന്റെ ബാഗ് നഷ്ടപ്പെട്ടുവെന്നുള്ള പരാതി കേട്ട പോലീസും ആശ്ചര്യപ്പെട്ടു

News18 Malayalam | news18-malayalam
Updated: May 26, 2021, 12:17 PM IST
രണ്ട് ലക്ഷം രൂപ അടങ്ങുന്ന ബാഗ് കാണാനില്ല; പരാതിയുമായി ഭിക്ഷക്കാരൻ പോലീസ് സ്റ്റേഷനിൽ
ഭിക്ഷക്കാരന്റെ ബാഗ് നഷ്ടപ്പെട്ടുവെന്നുള്ള പരാതി കേട്ട പോലീസും ആശ്ചര്യപ്പെട്ടു
  • Share this:
ക്ഷേത്രത്തിന് മുന്നിലെ പടികളിൽ ഇരുന്ന് പണത്തിനും ഭക്ഷണത്തിനും യാചിക്കുന്ന ഒരു ഭിക്ഷക്കാരന്റെ പക്കൽ ആവശ്യത്തിലധികം പണമുണ്ടെന്ന് ആരും വിശ്വസിക്കില്ല.എന്നാൽ മഹാരാഷ്ട്രയിലെ ചെറിയ പട്ടണമായ പാർലിയിൽ നിന്ന് അത്തരത്തിൽ 'സമ്പന്നനായ' ഒരു ഭിക്ഷക്കാരനെ കണ്ടെത്തിയിരിക്കുകയാണിപ്പോൾ.

പാർലിയിൽ നിന്നുള്ള ബാബുറാവു നായിക്വാഡെ എന്ന വൃദ്ധനാണ് ഈ 'സമ്പന്നനായ' ഭിക്ഷക്കാരൻ. വർഷങ്ങളായി വൈജ്നാഥ് ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷാടനം നടത്തുന്ന വ്യക്തിയാണ് ബാബുറാവു. വൈജ്നാഥ് ക്ഷേത്രത്തിൽ തൊഴാൻ എത്തുന്ന വിശ്വാസികളിൽ പലരും ചിലപ്പോൾ ബാബുറാവിന് ഭക്ഷണവും ചിലപ്പോൾ പണവും ദാനമായി നൽകാറുണ്ട്. വർഷങ്ങളായി ഈ പതിവ് തുടരുന്നു.

എന്നാൽ, തിങ്കളാഴ്ച രാവിലെ ബാബുറാവു പാർലി സിറ്റി പോലീസ് സ്റ്റേഷനിൽ ചെന്ന് തന്റെ ബാഗ് നഷ്ടപ്പെട്ടതായി പരാതി പറഞ്ഞു. ഒരു ഭിക്ഷക്കാരന്റെ ബാഗ് നഷ്ടപ്പെട്ടുവെന്നുള്ള പരാതി കേട്ട പോലീസും ആശ്ചര്യപ്പെട്ടു. പരാതി തരാൻ മാത്രം നഷ്ടപ്പെട്ട ബാഗിൽ എന്താണെന്ന് പോലീസ് ചോദിച്ചു. ബാബുറാവിന്റെ മറുപടി കേട്ട പോലീസ് അപ്പോഴാണ് ഞെട്ടിയത്. ബാഗിൽ 1,72,290 രൂപയുണ്ടെന്നാണ് ബാബുറാവു അറിയിച്ചത്.

You may also like:കോവിഡ് കാലത്ത് ഒറ്റപ്പെട്ടു കഴിയുന്ന വ്യക്തിയ്ക്ക് ഹൃദയസ്പർശിയായ സന്ദേശവുമായി പോസ്റ്റ്മാൻ

മറുപടി കേട്ട പോലീസുകാർ ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. പക്ഷേ ബാബുറാവിന്റെ നിർത്താതെയുള്ള കരച്ചിൽ കണ്ട് ഒടുവിൽ പോലീസ് ബാഗിനായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. നീണ്ട മൂന്ന് മണിക്കൂർ അന്വേഷണത്തിന് ശേഷം ബാബുറാവുവിന്റെ ബാഗ് പോലീസ് കണ്ടെടുത്തു. രാംനഗർ തണ്ടയിലെ ഒരിടത്താണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. ഇതിൽ 1,72,290 രൂപയും സുരക്ഷിതമയി ഉണ്ടായിരുന്നു.

You may also like:'പൃഥ്വിരാജ്, പറയാതെ വയ്യ, താങ്കൾ അച്ഛൻ സുകുമാരന് ഒരു അപമാനമാണ്'; ബി ഗോപാലകൃഷ്ണൻ

ബാഗും പണവും പോലീസ് ഉദ്യോഗസ്ഥർ ബാബുറാവുവിന് കൈമാറി. ബാഗ് നഷ്ടപ്പെട്ടതാണോ മോഷ്ടിച്ചതാണോ എന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ. പണം ബാങ്കിൽ സൂക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ബാബുറാവുവിനെ ഉപദേശിച്ചിരിക്കുകയാണ്. ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് പണം അതിൽ സൂക്ഷിക്കുകയാണെങ്കിൽ, സുരക്ഷിതമായിരിക്കുമെന്നും വീണ്ടും ആരും മോഷ്ടിക്കാൻ ശ്രമിക്കില്ലെന്നും പോലീസ് ബാബുറാവിനോട് പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജാർഖണ്ഡിലെ ഒരു സമ്പന്നനായ ഭിക്ഷക്കാരനെ കുറിച്ചുള്ള വാർത്തകളും ശ്രദ്ധയാകർഷിച്ചിരുന്നു. 40 വയസുകാരനായ ഛോട്ടു ബാരിക് എന്ന യാചകനാണ് അന്നത്തെ താരം. റെയിൽവെ സ്റ്റേഷനാണ് ഇയാളുടെ പ്രധാന ഭിക്ഷാടന കേന്ദ്രം. പ്രതിമാസം 30,000 രൂപയിൽ കൂടുതലാണ് ഛോട്ടു ഭിക്ഷാടനത്തിലൂടെ മാത്രം സമ്പാദിച്ചിരുന്നത്. എന്നാൽ ഭിക്ഷാടനം മാത്രമായരുന്നില്ല ഛോട്ടുവിന്റെ വരുമാന മാർഗം. വലിയൊരു പാത്രക്കട അടക്കം പലതരം ബിസിനസുകളായിരുന്ന ഛോട്ടുവിനുള്ളത്. കൂടാതെ മൂന്നു ഭാര്യമാരും.
Published by: Naseeba TC
First published: May 26, 2021, 12:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories