• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അയാം ഗോയിങ് ടു മൈ ജോബ്'; നാടൻ ലുക്കിൽ അടിപൊളിയായി ഇംഗ്ലീഷ് പറയുന്ന സ്ത്രീയുടെ വീഡിയോ ഉണ്ടായത് ഇങ്ങനെ

Behind the viral video of an English speaking woman | ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് പറയുന്ന സ്ത്രീയുടെ വൈറൽ വീഡിയോ ചെന്നൈയിൽ നിന്നും

meera | news18india
Updated: July 20, 2019, 11:20 AM IST
'അയാം ഗോയിങ് ടു മൈ ജോബ്'; നാടൻ ലുക്കിൽ അടിപൊളിയായി ഇംഗ്ലീഷ് പറയുന്ന സ്ത്രീയുടെ വീഡിയോ ഉണ്ടായത് ഇങ്ങനെ
വീഡിയോയിൽ നിന്നും
  • News18 India
  • Last Updated: July 20, 2019, 11:20 AM IST IST
  • Share this:
'അയാം ഗോയിങ് ടു മൈ ജോബ്', 'ഐ ഹാവ് ഫോർ ചിൽഡ്രൻ'. സഭാകമ്പമോ വിറയലോ ഇല്ലാതെ ഇംഗ്ലീഷ് പറയുക എന്ന പലരുടെയും ആഗ്രഹം എങ്ങനെ സാക്ഷാത്ക്കരിക്കാം എന്നാണ് ഈ വൈറൽ വിഡിയോയിൽ കാണുന്നത്. തനി നാടൻ ലുക്കിൽ, മാദ്ധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് ഒഴുക്കോടെ, തെറ്റില്ലാത്ത രീതിയിൽ ഇംഗ്ളീഷിൽ മറുപടി നല്കുകയാണിവർ. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അടിസ്ഥാനം ആത്മവിശ്വമാണ് എന്ന് ഈ വിഡിയോയിൽ നിന്നും മനസ്സിലാക്കാം.



സന്തോഷ ജീവിതമാണ് ആ വാക്കുകളിൽ നിറയെ. ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം. താൻ ജോലിക്ക് പോകുന്നുണ്ട്. മക്കളും പഠിച്ചു ജോലി സമ്പാദിച്ചു. ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കും, വിശ്വാസിയാണ്. ജീവിതത്തിൽ ലഭിച്ചതിലൊക്കെയും സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്ന ഒരു വ്യക്തി കൂടിയാണ് ഇവർ എന്ന് വ്യക്തം.

എന്നാൽ ഈ വീഡിയോ എവിടെ നിന്ന് വന്നു എന്ന ചോദ്യമാണ് പലർക്കും. ഈ വീഡിയോ ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു സ്വകാര്യ മാധ്യമ സ്ഥാപനമാണ് പുറത്തു വിട്ടത്. 2017 ലാണ് വീഡിയോ സോഷ്യൽ മീഡിയകളിൽ എത്തിയതെങ്കിലും വൈറൽ ആവുന്നത് ഇപ്പോൾ മാത്രം. ചെന്നൈയിലാണ് ഇതിൽ കാണുന്ന സ്ത്രീയുള്ളത്. നിർമ്മാതാക്കളുടെ പക്കലുള്ള വിവരങ്ങൾ ഇത്രയുമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍