HOME » NEWS » Buzz » BEING LEFT OUT OF OFFICE PARTIES UK WOMEN GETS RS 20 LAKH AS COMPENSATION GH

പതിവായി ഓഫീസിലെ പാർട്ടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടു; ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 20 ലക്ഷം രൂപ

ഓഫീസിൽ നടക്കുന്ന പാർട്ടികളിൽ നിന്ന് തന്നെ മനപൂർവം ഒഴിവാക്കുന്നുവെന്നായിരുന്നു ജീവനക്കാരിയുടെ പരാതി

News18 Malayalam | news18-malayalam
Updated: May 12, 2021, 12:17 PM IST
പതിവായി ഓഫീസിലെ പാർട്ടികളിൽ നിന്ന് ഒഴിവാക്കപ്പെട്ടു; ജീവനക്കാരിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 20 ലക്ഷം രൂപ
Woman wins Rs 20 lakh for being left out of pizza parties
  • Share this:
യുകെയിലെ ഒരു കാർ ഡീലർഷിപ്പിൽ ജോലി ചെയ്തിരുന്ന റിസപ്ഷനിസ്റ്റിന് അടുത്തിടെ 23,000 യൂറോ (20,50,699 രൂപ) നഷ്ടപരിഹാരം ലഭിച്ചു. ഓഫീസിലെ പിസ്സ പാർട്ടികളിൽ നിന്ന് പതിവായി ഈ ജീവനക്കാരിയെ ഒഴിവാക്കിയതിനാണ് കമ്പനി യുവതിയ്ക്ക് 23,000 യൂറോ നഷ്ടപരിഹാരം നൽകേണ്ടി വന്നത്.

മറ്റെല്ലായിടത്തും പോലെ മാൽഗൊർസാറ്റ ലെവിക്ക എന്ന സ്ത്രീ ജോലി ചെയ്തിരുന്ന ‘ഹാർട്ട്വെൽ’ എന്ന ഫോർഡ് ഡീലർഷിപ്പിലും പിസ പാ‍ർട്ടികൾ പതിവ് കാര്യമായിരുന്നു. ബർ‌ഗറുകൾ‌ മുതൽ‌ പിസ്സകൾ വരെ വിതരണം ചെയ്തുള്ള ഇത്തരം ചെറിയ പാ‍ർട്ടികൾ ഇവിടെ സാധാരണയായിരുന്നു. എന്നാൽ ലെവിക്കയെ മന:പൂർവ്വം ഇത്തരം പാർട്ടികളിൽ നിന്ന് ഒഴിവാക്കിയിരുന്നതായാണ് പരാതി.


ശമ്പളം, ജോലി സമയം, ലൈംഗിക വിവേചനം എന്നിവ സംബന്ധിച്ച് 2018ൽ ലെവിക്ക പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജീവനക്കാർ ലെവിക്കയെ അവഗണിക്കുന്നതായി കണ്ടെത്തുകയും രേഖാമൂലം മുന്നറിയിപ്പ് നൽകുകയും ചെയ്തതായി ട്രിബ്യൂണൽ വ്യക്തമാക്കി.

ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടും ഇവരോട് മറ്റുള്ളവർ നല്ല രീതിയിൽ പെരുമാറിയിരുന്നില്ല. ലെവിക്കയുടെ ഫോൺ കോളുകൾ അവഗണിക്കുകയും മറ്റ് ജീവനക്കാർ ഇവരോട് സംസാരിക്കാതെ ഇരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന ഓഫീസ് പാർട്ടികളിൽ നിന്ന് ലെവിക്കയെ മനപൂർവ്വം ഒഴിവാക്കുകയും ചെയ്തു. തുടർന്ന്, 2019 ജനുവരിയിൽ, ലെവിക്കയോട് ഫുൾടൈം ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

You may also like:സ്വർണ്ണാഭരണങ്ങളുമായി ഉപഭോക്താക്കളെ അമ്പരപ്പിച്ച് കുൽഫി-ഫലൂദ വിൽപ്പനക്കാരൻ; വൈറൽ വീഡിയോ കാണാം

ലെവിക്ക 2014 മെയ് മുതൽ വാട്ട്ഫോർഡിലെ ഹാർട്ട്വെല്ലിൽ ജോലി ചെയ്തിരുന്നുവെങ്കിലും ഹെമൽ ഹെംപ്‌സ്റ്റെഡിലുള്ള കമ്പനിയുടെ സൈറ്റിലേക്ക് പിന്നീട് മാറ്റി. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച് ലെവിക്ക പാർട്ട് ടൈം ജോലി മാത്രമാണ് ചെയ്തിരുന്നതെന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ജോലി സമയം അവസാനിക്കുമായിരുന്നുവെന്ന് കമ്പനി വാദിച്ചിരുന്നെങ്കിലും വാദം കേട്ട ജഡ്ജി അത് നിരസിച്ചു.

You may also like:ഇന്ത്യക്കാരന്റെ ബാഗേജില്‍ ചാണകവറളി; പിടികൂടി നശിപ്പിച്ച് യു.എസ്. വിമാനത്താവള ഉദ്യോഗസ്ഥര്‍

എന്നാൽ ഹെമൽ ബ്രാഞ്ചിൽ തന്നെ ഈ പാർട്ടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയിക്കാൻ ലെവിക്ക മതിയായ തെളിവുകൾ നൽകിയിരുന്നു. എന്നാൽ വാട്ട്ഫോർഡിലേക്ക് മാറിയപ്പോൾ അവരെ വീണ്ടും പാർട്ടികളിൽ നിന്ന് ഒഴിവാക്കി. മാനസികമായി ലെവിക്കയെ തളർത്തിയതിനും കുറഞ്ഞ ശമ്പളം നൽകിയതിനും ലെവിക്കയ്ക്ക് 23, 079 യൂറോ നഷ്ടപരിഹാരം കോടതി വിധിക്കുകയായിരുന്നു.

പ്രാവിൻ കാഷ്‌ഠത്തിൽ തെന്നി വീണതിന്റെ പേരിൽ യാത്രക്കാരന് നഷ്‌ടപരിഹാരമായി 27,602 പൗണ്ട് (24 ലക്ഷം രൂപയ്ക്കു മുകളിൽ) ലഭിച്ചത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. യു.കെ.യിലെ പാഡിങ്ടൺ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെന്നിയതിനും വീണതിനുമായി 20 റെയിൽവേ സ്റേഷനുകളിലായി എട്ടു കോടിക്ക് മുകളിൽ തുക നഷ്ടപരിഹാരമായി നെറ്റ്‌വർക്ക് റെയിൽ നൽകിയിട്ടുണ്ട്.
Published by: Naseeba TC
First published: May 12, 2021, 12:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories