നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്വർണ്ണാഭരണങ്ങളുമായി ഉപഭോക്താക്കളെ അമ്പരപ്പിച്ച് കുൽഫി-ഫലൂദ വിൽപ്പനക്കാരൻ; വൈറൽ വീഡിയോ കാണാം

  സ്വർണ്ണാഭരണങ്ങളുമായി ഉപഭോക്താക്കളെ അമ്പരപ്പിച്ച് കുൽഫി-ഫലൂദ വിൽപ്പനക്കാരൻ; വൈറൽ വീഡിയോ കാണാം

  ഈ കുൽഫി-ഫലൂദ വിൽപ്പനക്കാരൻ ഉപഭോക്താക്കളെ കനത്ത സ്വർണ്ണാഭരണങ്ങൾ ധരിച്ച് ആകർഷിക്കുകയാണ്

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഇന്ത്യയുടെ തെരുവ് ഭക്ഷണം വൈവിധ്യമേറിയതാണ്. ചാട്ട്, ഡെസ്സേർട്ടുകൾ, പാനീയങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ രാജ്യത്തുടനീളം കാണാം. എന്നിരുന്നാലും, ചില തെരുവ് ഭക്ഷണ വിൽപ്പനക്കാർ സ്വയം താത്‌പര്യം വച്ചുപുലർത്തുന്നവരാണ്. പാസ്ത ദോശ, ഐസ്ക്രീം വട പാവ് പോലുള്ള ചില വിഭവങ്ങൾ വൈവിധ്യമാർന്നതാണ്. ഫ്യൂഷൻ വിഭവത്തിന്റെ രൂപത്തിൽ ഇത് ലോകത്തിലെ ഏറ്റവും മികച്ച വിഭവങ്ങളിലൊന്നായി നമുക്ക് മുൻപിൽ എത്തുന്നു.

   നാമെല്ലാവരും അടുത്തിടെ കണ്ട വൈറൽ ഫ്ലൈയിംഗ് ദോശ പോലുള്ള മറ്റു വിഭവങ്ങൾ സവിശേഷമായ സേവന ശൈലി കൊണ്ട് പ്രസിദ്ധി നേടുന്നുണ്ട്. ഇൻഡോർ ആസ്ഥാനമായുള്ള ഈ കുൽഫി-ഫലൂദ വിൽപ്പനക്കാരൻ ഉപഭോക്താക്കളെ കനത്ത സ്വർണ്ണാഭരണങ്ങൾ ധരിച്ച് ആകർഷിക്കുകയാണ്.

   ഇൻഡോർ മധ്യപ്രദേശിന്റെ ബിസിനസ്സ് തലസ്ഥാനമെന്നതിലുപരി ഭക്ഷ്യ തലസ്ഥാനം എന്നും വിളിക്കാം. ഇൻഡോർ സരഫ ബസാർ പരമ്പരാഗതമായി സ്വർണ്ണ, വെള്ളി ആഭരണങ്ങൾക്ക് പ്രശസ്തമാണ്. ഇതിലുപരി ഇത് ഏറ്റവും രുചികരമായ വെജിറ്റേറിയൻ ലഘുഭക്ഷണങ്ങൾ, ചാട്ട്, മധുരപലഹാരങ്ങൾ എന്നിവയ്ക്കും പ്രശസ്തമായ പ്രദേശം കൂടിയാണ്.

   രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള പാചകക്കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് ഇൻഡോറിലെ തെരുവ് ഭക്ഷണത്തിന്റെ വേരുകൾ ഉള്ളത്. മധ്യപ്രദേശ് ഈ നാല് സംസ്ഥാനങ്ങളാൽ ചുറ്റപ്പെട്ടതാണ്.
   അതുല്യമായ തെരുവ് ഭക്ഷണ വിൽപ്പനക്കാരന്റെ വീഡിയോ യൂട്യൂബിൽ പങ്കിട്ടത് സോഷ്യൽ മീഡിയയിൽ 'ഫുഡി അവതാർ' എന്നറിയപ്പെടുന്ന ഫുഡ് ബ്ലോഗർ അമർ സിരോഹിയാണ്. ഒരാഴ്ചയ്ക്കുള്ളിൽ, ഇൻഡോർ ആസ്ഥാനമായുള്ള കുൽഫി വിൽപ്പനക്കാരന്റെ ക്ലിപ്പ് 32 ദശലക്ഷത്തിലധികം വ്യൂസ് നേടി, ചാനലിലെ ടോപ് ട്രെൻഡിങ് വീഡിയോകളിൽ ഒന്നായി മാറി.

   കുൽഫിയുടെ നിർമ്മാണവും അദ്ദേഹവുമായുള്ള പ്രത്യേക അഭിമുഖവും ഇൻസ്റ്റാഗ്രാമിൽ ബ്ലോഗർ പങ്കിട്ടു. ഇൻഡോറിലെ പ്രശസ്തമായ കുൽഫി-ഫലൂഡ വിൽപ്പക്കാരിൽ ഒരാളാണ് 'ഗോൾഡ്മാൻ കുൽഫി വാല' എന്ന് അറിയപ്പെടുന്ന നേമ കുൽഫി വാല. നഗരത്തിലെ സരഫ ബസാർ പ്രദേശത്താണ് അദ്ദേഹത്തിന്റെ സ്റ്റാൾ സ്ഥിതിചെയ്യുന്നത്. തെരുവ് ഭക്ഷണശാലകൾക്കും പ്രശസ്ത ജ്വല്ലറി മാർക്കറ്റിനും പേരുകേട്ട സ്ഥലം കൂടിയാണിത്.

   വീഡിയോ പ്രകാരം, ഉടമ നട്വർ നേമ ഏകദേശം 45 വർഷമായി ഇവിടെ ബിസിനസ്സ് ചെയ്യുന്നു. കുട്ടിക്കാലത്ത് അദ്ദേഹം പിതാവിനൊപ്പം കുൽഫി കടയിൽ വരുമായിരുന്നു. ഇൻഡോറിലെ സരഫ ബസാറിന്റെ പ്രധാന സവിശേഷതയാണെന്ന് തോന്നിയതിനാലാണ് സ്വർണം ധരിക്കാൻ അദ്ദേഹം തീരുമാനിച്ചു. കേസർ, ബദാം, മാമ്പഴം, സീതാഫാൽ, കാജു, കേവ്ര എന്നിവ സ്റ്റാളിൽ വിൽക്കുന്ന കുൽഫിയുടെ രുചികരമായ ഇനങ്ങൾ ഉൾപ്പെടുന്നു. വീഡിയോയിൽ, കേസർ സുഗന്ധമുള്ള കുൽഫി, റാബ്രി, ഫാലൂഡ എന്നിവ ഉപയോഗിച്ച് സബ്ജ സീഡുകളും ഷെർബറ്റും ടോപ്പിംഗ് ആയി വച്ച് പ്രത്യേക ഷാഹി ഫലുഡ അദ്ദേഹം തയ്യാറാക്കുന്നതായി കാണാം.

   Keywords: ഇന്ത്യയുടെ തെരുവ് ഭക്ഷണം, കുൽഫി-ഫാലൂഡ വിൽപ്പനക്കാരൻ, ഇൻഡോർ, സരഫ ബസാർ, ഗോൾഡ്മാൻ കുൽഫി വാല, നട്വർ നേമ, നേമ കുൽഫി വാല, ഷാഹി ഫലുഡ
   Published by:user_57
   First published: