നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ബർത്ത് ഡേ ആഘോഷിക്കാൻ പ്രധാനമന്ത്രിയുടെ ചിത്രമുള്ള കേക്ക് വേണം; ഒടുവിൽ കുഞ്ഞ് ബെലാകുവിന് ആശംസയുമായി മോദിയും

    ബർത്ത് ഡേ ആഘോഷിക്കാൻ പ്രധാനമന്ത്രിയുടെ ചിത്രമുള്ള കേക്ക് വേണം; ഒടുവിൽ കുഞ്ഞ് ബെലാകുവിന് ആശംസയുമായി മോദിയും

    • Last Updated :
    • Share this:
      ന്യൂഡൽഹി: കർണാടക സ്വദേശിനിയായ ഒരു കുഞ്ഞു മോൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. പിറന്നാൾ ദിനം എന്ത് സമ്മാനം വേണമെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള കേക്ക് വേണമെന്നായിരുന്നു ബെലാകു മോളുടെ പറഞ്ഞ മറുപടി. പ്രിയപ്പെട്ട മകളുടെ ആഗ്രഹപ്രകാരം മോദിയുടെ ചിത്രം രേഖപ്പെടുത്തിയ കേക്ക് അച്ഛൻ മഹേഷ് വിക്രം ഹെഗ്ഡേ എത്തിക്കുകയും ചെയ്തു. മോദിയുടെ ചിത്രമുള്ള കേക്ക് ബെലാകു മുറിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.

      ഇക്കാര്യമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെലാകുവിന് ആശംസയുമായി രംഗത്തെത്തി. എന്‍റെ ആശംസകള്‍ കുഞ്ഞ് ബെലാകുവിനെ അറിയിക്കണം. അവളുടെ സന്തോഷത്തിനും ആയുരാരോഗ്യത്തിനും പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു മോദിയുടെ ആശംസ. ഇതോടെ ബെലാകുവിന്‍റെ സന്തോഷം ഇരട്ടിയായി. താൻ ഏറെ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി ആശംസ നേർന്നതോടെ സമൂഹമാധ്യമങ്ങളിൽ ശരിക്കും താരമായി മാറിയിരിക്കുകയാണ് കുഞ്ഞു ബെലാകു.

      സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കെ. സുരേന്ദ്രൻ

      ഏതായാലും തന്‍റെ മകൾക്ക് ആശംസയുമായി എത്തിയ പ്രധാനമന്ത്രിയെ പുകഴ്ത്തി ഉഗ്രൻ ട്വീറ്റ് ഇട്ടിരിക്കുകയാണ് മഹേഷ് വിക്രം ഹെഗ്ഡേ. പ്രധാനമന്ത്രി കള്ളന്‍ തന്നെയാണ്, കുഞ്ഞുങ്ങളുടെ ഹൃദയം പോലും മോഷ്ടിക്കാന്‍ കഴിവുള്ള കള്ളന്‍ എന്നാണ് മഹേഷിന്‍റെ ട്വീറ്റ്.
      First published: