• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | സ്വന്തം അധ്വാനം കൊണ്ട് 85-ാം വയസ്സില്‍ ആദ്യത്തെ കാര്‍; കഠിനാധ്വാനത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

Viral | സ്വന്തം അധ്വാനം കൊണ്ട് 85-ാം വയസ്സില്‍ ആദ്യത്തെ കാര്‍; കഠിനാധ്വാനത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

വിശ്വാസം, കഠിനാധ്വാനം, ടീം വര്‍ക്ക് എന്നീ പോയിന്റുകള്‍ എടുത്തുകാണിച്ചുകൊണ്ടാണ് റീല്‍ പങ്കുവെച്ചിരിക്കുന്നത്.

 • Last Updated :
 • Share this:
  നിങ്ങള്‍ ആദ്യമായി വാങ്ങിയ കാറോ മൊബൈല്‍ ഫോണോ ഏതാണെന്ന് ഓര്‍ക്കുന്നുണ്ടോ? സ്വന്തം അധ്വാനം കൊണ്ട് ആദ്യമായി വാങ്ങുന്ന സാധനങ്ങള്‍ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ഗുജറാത്തില്‍ നിന്നുള്ള ഒരു വയോധികന്‍ തന്റെ 85ാം വയസ്സില്‍ ആദ്യമായി കാര്‍ (car) വാങ്ങിയ വാർത്തയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. സ്വന്തമായി ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ ബിസിനസ്സ് (ayurvedic company) ആരംഭിച്ചതിനു ശേഷമാണ് അദ്ദേഹം തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചത്. മുടി വളരാനുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങളാണ് നാനാജി (nanaji) എന്ന 85കാരന്റെ കമ്പനിയില്‍ നിര്‍മ്മിക്കുന്നത്.

  നാനാജി എന്ന പേരില്‍ അറിയപ്പെടുന്ന രാധാകൃഷന്‍ ചൗധരിയാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചത്. അവീമി ഹെര്‍ബല്‍ (avimee herbal) എന്നാണ് അദ്ദേഹത്തിന്റെ ആയുര്‍വേദ കമ്പനിയുടെ പേര്. അദ്ദേഹത്തിന്റെ ജീവിതകഥ വിവരിക്കുന്ന ഒരു റീലും കമ്പനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. വിശ്വാസം, കഠിനാധ്വാനം, ടീം വര്‍ക്ക് എന്നീ പോയിന്റുകള്‍ എടുത്തുകാണിച്ചുകൊണ്ടാണ് റീല്‍ പങ്കുവെച്ചിരിക്കുന്നത്.

  10 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേര്‍ അദ്ദേഹത്തിനെ പ്രശംസിച്ച് കമന്റ് ചെയ്യുകയും ചെയ്തു. '' നാനാജി ഞാന്‍ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്. ഞാന്‍ നിങ്ങളുടെ ഹെയര്‍ ഓയിലും സ്‌പ്രേയും വാങ്ങിയിരുന്നു. രണ്ടും അടിപൊളിയാണ്. ഷാംപൂ എനിക്ക് ഇനിയും വേണം, പുതിയ കാര്‍ വാങ്ങിയതിന് അഭിനന്ദനങ്ങള്‍,'' ഒരു ഉപയോക്താവ് കമന്റ് ചെയ്തു. '' അഭിനന്ദനങ്ങള്‍ സര്‍, നിങ്ങള്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാണ്,'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

  100-ാം വയസ്സിലും ജോലി ചെയ്യുന്ന എഡിന്‍ബര്‍ഗ് സ്വദേശി ഡേവിഡ് ഫ്ളക്കറും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴും ആഴ്ചയില്‍ മൂന്ന് ദിവസം ഒരു ചാരിറ്റി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഓഷന്‍ ടെര്‍മിനല്‍ ഷിപ്പിംങ് സെന്ററിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലാണ് ഇദ്ദേഹത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. കളിപ്പാട്ടങ്ങളുടെ മേല്‍നോട്ടം, വസ്ത്രങ്ങള്‍ വൃത്തിയാക്കുക, കടയില്‍ വരുന്നവരോട് സംസാരിക്കുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. ജൂണ്‍ 22 നായിരുന്നു ഫ്ളക്കറുടെ 100-ാം പിറന്നാള്‍. ഇതേ ദിവസം അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്ന ഒരു ഡിസ്പ്ളേയും ഷോപ്പിലെ ജീവനക്കാര്‍ തയ്യാറാക്കിയിരുന്നു.

  ഇംഗ്ലണ്ടിലെ ന്യൂഹെവനിലാണ് ഫ്ളക്കര്‍ ജനിച്ചത്. ആസ്ട്രേലിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം അദ്ദേഹം ജീവിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് റോയല്‍ എയര്‍ഫോഴ്സിനൊപ്പം നോര്‍ത്ത് അമേരിക്കയിലേയ്ക്ക് പോയി. അന്ന് നടന്ന വിമാനാപകടത്തില്‍ നിന്നും ഫ്ളക്കര്‍ രക്ഷപ്പെട്ടു. 100 വയസ്സായാലും വെറുതെ ഇരിക്കാന്‍ തനിയ്ക്ക് ആകില്ലെന്നാണ് ഫ്ളക്കറുടെ അഭിപ്രായം.
  'ഒന്നും ചെയ്യാതെ ഇരിക്കാന്‍ സാധിക്കില്ല. എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാണ് ആഗ്രഹം, അതുകൊണ്ടാണ് ജോലിയ്ക്ക് വരുന്നത്' എന്ന് അദ്ദേഹം ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കടയില്‍ വരുന്ന ആളുകളോടൊക്കെ നന്നായി പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ് ഫ്ളക്കര്‍. ട്രെയിന്‍, കപ്പല്‍ തുടങ്ങിയവയുടെ മാതൃകകളും ഇദ്ദേഹം ഉണ്ടാക്കാറുണ്ട്.
  Published by:Amal Surendran
  First published: