• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | മണികേ മാഗെ ഹിതേക്ക് ബെല്ലി ഡാൻസുമായി യുവതി; വീഡിയോ വൈറൽ

Viral video | മണികേ മാഗെ ഹിതേക്ക് ബെല്ലി ഡാൻസുമായി യുവതി; വീഡിയോ വൈറൽ

മണികേ മാഗെ ഹിതേ ഗാനത്തിന് ബെല്ലി ഡാൻസുമായി യുവതി. വീഡിയോ വൈറൽ

മണികേ മാഗെ ഹിതേ ഗാനത്തിന് ബെല്ലി ഡാൻസുമായി യുവതി

മണികേ മാഗെ ഹിതേ ഗാനത്തിന് ബെല്ലി ഡാൻസുമായി യുവതി

  • Last Updated :
  • Share this:
    ശ്രീലങ്കൻ ഗായിക യോഹാനി ദിലോക ഡി സിൽവ തന്റെ സിംഹള ഗാനമായ മണികേ മാഗെ ഹിതേയുടെ പാടി കുറച്ച് മാസങ്ങൾക്ക് മുമ്പ് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. എന്നിരുന്നാലും, പാട്ടിനെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇപ്പോഴും എങ്ങും അലയടിക്കുന്നു. ബോളിവുഡ് സെലിബ്രിറ്റികൾ മുതൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർമാർ വരെ, എല്ലാവരും ഈ ഗാനത്തിന്റെ മാസ്മരികതയിൽ വലയുകയാണ്.

    ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു വീഡിയോയിൽ, മണികേ മാഗ് ഹിതേയിൽ ഒരു സ്ത്രീ ബെല്ലി ഡാൻസ് അവതരിപ്പിക്കുന്ന ദൃശ്യമാണ് കാണാവുന്നത്. അവരുടെ നൃത്ത വൈദഗ്ധ്യം നെറ്റിസൺസിനെ കയ്യിലെടുത്തു കഴിഞ്ഞിരിക്കുന്നു.

    ഐ.ടി. പ്രൊഫഷണലായിരുന്ന ശേഷം ബെല്ലി ഡാൻസറായി മാറിയ രക്ഷ പർസ്‌നാനിയാണ് വീഡിയോയിലുള്ള സ്ത്രീയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മറ്റ് നിരവധി ബെല്ലി ഡാൻസ് വീഡിയോകളാൽ നിറഞ്ഞിരിക്കുന്നു. ഇപ്പോൾ വൈറലായ വീഡിയോയിൽ, യോഹാനി പാടിയ ഈ സൂപ്പർഹിറ്റ് നമ്പറിൽ രക്ഷ നൃത്തം ചെയ്യുന്നത് കാണാം.

    കമന്റ് സെക്ഷനിൽ ഒട്ടേറെപ്പേർ ഇവരുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിച്ചേർന്നിട്ടുണ്ട്.




    ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ഗാനം ആയിരക്കണക്കിന് തവണയാണ് ആളുകൾ തിരഞ്ഞിരിക്കുന്നത്. ഈ വൈറൽ റീൽ ട്രാക്കിന് പിന്നിലുള്ള ഗായിക 28 കാരിയായ ശ്രീലങ്കൻ കലാകാരി യോഹാനിയാണ്. ശ്രീലങ്കയിലും ഇന്ത്യയിലും തരംഗം സൃഷ്ടിച്ച ഗാനം കഴിഞ്ഞ കേവലം മൂന്നു മാസത്തിനുള്ളിൽ 8.7 കോടിയിലധികം പേർ കണ്ടു കഴിഞ്ഞിരുന്നു.

    "ഒരു ടിക് ടോക്ക് വീഡിയോയിലൂടെയാണ് ഈ ഗാനത്തിന്റെ തുടക്കം. എന്റെ ഫോണിന് മുന്നിൽ ഇരുന്നുകൊണ്ട് ഞാൻ പിയാനോയിലാണ് പാട്ട് ആദ്യമായി ആലപിച്ചത്. പിന്നീട് പാട്ടിന്റെ നിർമ്മാതാവ് ചാമത്ത് സംഗീത് എന്നെ വിളിച്ചു. "നിങ്ങൾക്ക് മുഴുവൻ പാട്ടും പാടണോ?" എന്ന് അദ്ദേഹം ചോദിച്ചു. യഥാർത്ഥ ഗാനം ആലപിച്ചിരിക്കുന്നത് സതീശൻ രത്നായകയാണ്. വരികൾ എഴുതിയത് ഡുകൻ ARX ആണ്."

    ഇത് ഇത്രയും ഹിറ്റാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങൾ ഒരിക്കലും അതിനായി ഒന്നും ആസൂത്രണം ചെയ്തിരുന്നുമില്ല. ഈ പ്രോജക്റ്റിന്റെ ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചാണ് ചെയ്തത്. എന്നാൽ ആളുകളിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല." യോഹാനി തന്റെ ഗാനത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ.

    Summary: A viral video shows a woman grooving to Manike Mage Hithe, the Sinhalese song which took the internet by storm. The woman in the video has been identified as an IT Professional turned belly dancer 
    Published by:user_57
    First published: