HOME » NEWS » Buzz » BENGALURU MAN GIVES UP LUCRATIVE JOB TO TAKE CARE OF HUNDREDS OF STRAY DOGS GH

തെരുവുനായകളെ സംരക്ഷിക്കാൻ ജോലി ഉപേക്ഷിച്ച് യുവാവ്; ഇതുവരെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചത് നൂറുകണക്കിന് നായകളെ

സജേഷിന്റെ ഭാര്യ സ്കൈലയും ഈ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം നടത്തിയും സി എസ് ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയുമാണ് ഈ സന്നദ്ധ സംഘടന പ്രവർത്തിച്ചു വരുന്നത്. നിലവിൽ ബെംഗളൂരു നഗരത്തിൽ രണ്ട് ഷെൽട്ടറുകളാണ് ഇവർക്കുള്ളത്.

News18 Malayalam | Trending Desk
Updated: July 13, 2021, 5:21 PM IST
തെരുവുനായകളെ സംരക്ഷിക്കാൻ ജോലി ഉപേക്ഷിച്ച് യുവാവ്; ഇതുവരെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചത് നൂറുകണക്കിന് നായകളെ
Credits: Milaap
  • Share this:
ഇന്ത്യ സ്വന്തമായി ജീവിക്കാൻ ഇടം കിട്ടാതെ നഗരങ്ങളിൽ അലയുന്ന അനേകം തെരുവുനായകളുടെ കൂടി രാജ്യമാണ്. അവരിൽ മിക്ക നായകളും അസുഖങ്ങൾക്ക് കൃത്യമായ ചികിത്സ ലഭിക്കാതെയും റോഡ് അപകടങ്ങളിൽപ്പെട്ടും നിസഹായരായി മരണത്തിന് കീഴടങ്ങുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കാനാണ് നമ്മളിൽ ഭൂരിഭാഗം പേരും ശ്രമിക്കാറുള്ളത്. എന്നാൽ, ബംഗളൂരു സ്വദേശിയായ ഒരു 31 വയസുകാരൻ തെരുവുനായകളുടെ ക്ഷേമത്തിനായി സ്വന്തം ജീവിതം നീക്കി വെയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഒരു കമ്പനിയിൽ ബ്രാൻഡിങ് കൺസൾട്ടന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്ന സജേഷ് എസ് എന്ന യുവാവ് നിസഹായരായ തെരുവുനായകളുടെ ശബ്ദമായി മാറാൻ ജോലി രാജി വെയ്ക്കുകയായിരുന്നു എന്ന് യുവർസ്റ്റോറി റിപ്പോർട്ട് ചെയ്യുന്നു.

2017ലാണ് സജേഷ് തന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അപകടം സംഭവിച്ച് പരിക്ക് പറ്റിയ തെരുവ് നായകളെ ശുശ്രൂഷിക്കാനും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും അന്ന് അദ്ദേഹം സ്വന്തമായി ഒരു ആംബുലൻസ് വാങ്ങി. ഒരു ആസിഡ് ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റിയ ഒരു കറുത്ത നായക്കുട്ടിയെയാണ് സജേഷ് ആദ്യം രക്ഷിച്ചത്. ആ കാലഘട്ടത്തിലാണ് അപകടം പറ്റിയ മൃഗങ്ങളെ പാർപ്പിക്കാനും ചികിത്സിക്കാനും കഴിയുന്ന രക്ഷാകേന്ദ്രങ്ങളുടെ പരിമിതികളെക്കുറിച്ച് സജേഷ് ബോധവാനാകുന്നതും.

ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; വംശീയവാദികളെ തള്ളിപ്പറഞ്ഞ് കളിക്കാർക്ക് പിന്തുണ നൽകി സെലിബ്രിറ്റികൾ

അങ്ങനെയാണ് സഹായം ആവശ്യമുള്ള തെരുവുനായകളെ പരിപാലിക്കാനും പാർപ്പിക്കാനുമായി ഒരു സ്ഥാപനം ആരംഭിക്കാൻ സജേഷ് തീരുമാനിച്ചത്. അങ്ങനെ 2017 സെപ്റ്റംബറിൽ അദ്ദേഹം 'അനിമൽ ലൈവ്‌സ് ആർ ഇമ്പോർട്ടന്റ് (എ എൽ എ ഐ)' എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. വളരെ ചെറിയ രീതിയിൽ ആരംഭിച്ച ആ സ്ഥാപനം ഇന്ന് 300-ലധികം നായകളെയും പശു ഉൾപ്പെടെയുള്ള മറ്റു തെരുവു മൃഗങ്ങളെയും പരിപാലിക്കാൻ കഴിയുന്ന വിധത്തിൽ വളർന്നിരിക്കുന്നു.

എ എൽ എ ഐ എന്ന ഈ സ്ഥാപനം തെരുവുനായകളെ സംരക്ഷിക്കുകയും അവയ്ക്ക് വേണ്ട പോഷകങ്ങളും വൈദ്യസഹായവുമൊക്കെ നൽകുകയും ചെയ്യുന്നു. ആന്റി - റാബീസ് വാക്സിൻ ഉൾപ്പെടെയുള്ള നിരവധി വാക്സിനുകളും ഈ കേന്ദ്രത്തിൽ നിന്ന് നായകൾക്ക് നൽകുന്നു. നിലവിൽ 18 സന്നദ്ധ പ്രവർത്തകരുടെ സംഘമാണ് എ എൽ എ ഐയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.

ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ സംഘം ആപത്തിൽപ്പെട്ട തെരുവുനായകളെ സഹായിക്കാനായി രക്ഷാപ്രവർത്തനങ്ങൾ നയിക്കുന്നു. അനുഭവപരിചയമുള്ള പ്രവർത്തകർ ഉടൻ സംഭവസ്ഥലത്തെത്തി നായകളെ രക്ഷിക്കുന്നു. സാധാരണ നഗ്നമായ കൈകൾ ഉപയോഗിച്ചു കൊണ്ടാണ് ഇവർ രക്ഷാപ്രവർത്തനം നടത്താറുള്ളത്. എന്നാൽ, നായകൾ അക്രമസ്വഭാവം കാണിച്ചാൽ വല ഉപയോഗിച്ച് അവയെ പിടികൂടുന്നു.

സജേഷിന്റെ ഭാര്യ സ്കൈലയും ഈ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം നടത്തിയും സി എസ് ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയുമാണ് ഈ സന്നദ്ധ സംഘടന പ്രവർത്തിച്ചു വരുന്നത്. നിലവിൽ ബെംഗളൂരു നഗരത്തിൽ രണ്ട് ഷെൽട്ടറുകളാണ് ഇവർക്കുള്ളത്.
Published by: Joys Joy
First published: July 13, 2021, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories