• HOME
  • »
  • NEWS
  • »
  • buzz
  • »
  • Postman bags 2nd Rank | യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പോസ്റ്റ്മാന് രണ്ടാം റാങ്ക്; അടുത്ത ലക്ഷ്യം യുപിഎസ്‌സി

Postman bags 2nd Rank | യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ പോസ്റ്റ്മാന് രണ്ടാം റാങ്ക്; അടുത്ത ലക്ഷ്യം യുപിഎസ്‌സി

9.38 സിജിപിഎയോടു കൂടിയാണ് സഞ്ജയ് ബിഎ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത്.

  • Share this:
ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ (University Exam) രണ്ടാം റാങ്ക് (Second Rank) നേടി പോസ്റ്റ്മാന്‍ (Postman). പടിഞ്ഞാറന്‍ ബംഗളൂരുവിലെ സുങ്കടക്കാട്ടെ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ സഞ്ജയ് കെ പിയാണ് (25) റാങ്ക് നേടിയത്. വിവി പുരം ഈവനിംഗ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സില്‍ ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ് എന്നിവ പ്രധാന വിഷയങ്ങളായ ബിരുദ കോഴ്‌സാണ് സഞ്ജയ് റാങ്ക് നേട്ടത്തോടെ പൂര്‍ത്തിയാക്കിയത്. പിയുസി ബോര്‍ഡിൽ 87 ശതമാനം മാര്‍ക്കുമായി ഒന്നാം സ്ഥാനത്തെത്തിയ വ്യക്തിയാണ് സഞ്ജയ്. 2018ലാണ് അദ്ദേഹം വിവി പുരം ഈവനിംഗ് കോളേജില്‍ ചേര്‍ന്നത്. 9.38 സിജിപിഎയോടു കൂടിയാണ് സഞ്ജയ് ബിഎ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത്.

''ഞാന്‍ മാണ്ഡ്യ ജില്ലയ്ക്ക് സമീപമുള്ള ഒരു ഗ്രാമപ്രദേശത്തു നിന്നുള്ള ആളാണ്. അവിടെ മിക്കയാളുകളും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പഠനം നിര്‍ത്തും. പക്ഷേ എനിക്ക് വായനയില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. എന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. അതിനാല്‍ 2015 ല്‍ ഒരു പോസ്റ്റ്മാന്‍ ആയി ഞാൻ ജോലി ആരംഭിച്ചു, രാവിലെ 8 മുതല്‍ 3 മണി വരെ ജോലി ചെയ്തു,'' സഞ്ജയ് പറഞ്ഞു.

'എനിക്ക് പൊളിറ്റിക്കല്‍ സയന്‍സിനോടും സാമ്പത്തിക ശാസ്ത്രത്തോടുമാണ് കൂടുതല്‍ താൽപ്പര്യമുള്ളത്. രാത്രി 9 മണിക്കാണ് ഞാന്‍ കോളേജിലെ പഠനം കഴിഞ്ഞ് എത്താറുള്ളത്. അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ഉറങ്ങാൻ കഴിയാറുള്ളൂ. അദ്ധ്യാപകര്‍ എനിക്ക് വേണ്ട പിന്തുണയും സഹായവും നൽകി. അവരുടെ സഹകരണം പരിമിതികളെ മറികടക്കാന്‍ എന്നെ സഹായിച്ചു,'' സഞ്ജയ് പറഞ്ഞു.

Also Read-പുട്ടുപൊടിയുടെ പരസ്യത്തിൽ അഭിനയിക്കാനില്ല; കമ്പനികളോട് 'NO' പറഞ്ഞ് ഒൻപതുവയസുകാരൻ

സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ലഭിച്ച പിന്തുണയുടെ പിന്‍ബലത്തിലാണ് അക്കാദമിക മികവ് കൈവരിക്കാന്‍ തനിക്ക് കഴിഞ്ഞതെന്ന് സഞ്ജയ് പറയുന്നു. അവര്‍ എന്നെ പഠിക്കാന്‍ പ്രേരിപ്പിക്കുകയും പരീക്ഷാ സമയത്ത് അവധി നല്‍കുകയും ചെയ്തുവെന്നും സഞ്ജയ് പറഞ്ഞു. പൊളിറ്റിക്കല്‍ സയന്‍സിലോ ഇക്കണോമിക്സിലോ ബിരുദാനന്തര ബിരുദം നേടാനും യുപിഎസ്സി പരീക്ഷയില്‍ വിജയം നേടാനുമാണ് തന്റെ ആഗ്രഹമെന്നും സഞ്ജയ് പറയുന്നു.
Also Read-ഫോണിൽ വാട്സ് ആപ്പ് പോലുമില്ല; സോഷ്യൽമീഡിയ ആപ്പുകൾ ഉപയോഗിക്കാറില്ല: ജോൺ എബ്രഹാം

''എനിക്ക് പഠനം തുടരണം. യുപിഎസ്സിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം വളരെ പ്രധാനമാണ്. എന്റെ സഹോദരി എഞ്ചിനീയറാണ്. ഞാന്‍ കുടുംബത്തിലെ രണ്ടാമത്തെ ബിരുദധാരിയാണ്. എന്റെ മാതാപിതാക്കള്‍ക്കും കോളേജിലെ ജീവനക്കാർക്കും എന്റെ നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്'', അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ കോളേജിലെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് സഞ്ജയ്. ദീര്‍ഘനേരം ജോലി ചെയ്തിട്ടും പഠനത്തിനായി സമയം മാറ്റിവെയ്ക്കാൻ സഞ്ജയ് തയ്യാറായിരുന്നു. തന്റെ ലക്ഷ്യങ്ങളിലും പഠനത്തിലും അദ്ദേഹം വളരെയധികം അര്‍പ്പണബോധം കാട്ടി. ഓരോ സെമസ്റ്ററിലും മികച്ച മാർക്കോടെ പരീക്ഷ ജയിച്ചു. സഞ്ജയ് സ്വന്തമായി നോട്ടുകള്‍ തയ്യാറാക്കുകയും അത് അധ്യാപകരുമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ടായിരുന്നു,'' വിവി പുരം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് പ്രിന്‍സിപ്പല്‍ ശ്രീധര്‍ എച്ച്പി പ്രതികരിച്ചു.
Published by:Naseeba TC
First published: