നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Puja on Road | റോഡ് നിറയെ കുഴികൾ; സർക്കാർ പരിഹാരം കണ്ടില്ല, റോഡിൽ പൂജ നടത്തി പ്രതിഷേധിച്ച് നാട്ടുകാർ

  Puja on Road | റോഡ് നിറയെ കുഴികൾ; സർക്കാർ പരിഹാരം കണ്ടില്ല, റോഡിൽ പൂജ നടത്തി പ്രതിഷേധിച്ച് നാട്ടുകാർ

  റോഡിലെ കുഴികളും ഗർത്തങ്ങളും കണ്ട് മടുത്തതിനെ തുടർന്നാണ് ഞങ്ങൾ ദൈവങ്ങളെ വിളിക്കാൻ തീരുമാനിച്ചതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള അടിക്കുറിപ്പിൽ പറയുന്നു.

  • Share this:
   റോഡിലെ കുഴികൾ പലപ്പോഴും നിരവധി ചർച്ചകൾക്ക് വിധേയമാകാറുണ്ട്. ഇന്ത്യയിൽ കുഴികളില്ലാത്ത റോഡ് അപൂർവമാണ്. ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും റോഡുകളിൽ കുഴികൾ സ്ഥിര കാഴ്ചയാണ്. റോഡിലെ കുഴികൾ കാരണം നിരവധി ജീവനുകളാണ് നിത്യേന നഷ്ടപെടാറുള്ളത്. പലരും ഇതിനു പരിഹാര മാർഗമായി പല ആശയങ്ങളുമായി മുന്നോട്ട് വരാറുണ്ട്. ഇതിൽ നിന്നുമെല്ലാം വ്യത്യസ്‍തമായ ആശയവുമായി എത്തിയിരിക്കുന്ന ബെംഗളൂരുവിലെ ഭാരതി നഗർ സൊസൈറ്റിയിലെ താമസക്കാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

   എന്താണെന്നല്ലേ, സാധാരണയായി റോഡിലെ കുഴികളോട് പലരും പല രീതിയിൽ പ്രതിഷേധങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്താറുണ്ട്. കല്ലുകളിട്ട് കുഴി അടച്ചും പ്രതിഷേധമായി വാഴ നട്ടും വരെ ആളുകൾ പ്രതികരിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായാണ് ബെംഗളൂരുവിലെ ഭാരതി നഗർ സൊസൈറ്റിയിലെ താമസക്കാർ പ്രതികരിച്ചത്. കുഴികൾ മാറാൻ വേണ്ടി റോഡിൽ പൂജ നടത്താനാണിവർ തീരുമാനിച്ചത്.

   ഇന്ത്യയിൽ റോഡുകളിലെ കുഴികൾ ഒരു പ്രധാന പ്രശ്നമാണ്. നഗരം എത്ര വികസിതമാണെങ്കിലും റോഡുകളുടെ കാര്യം അങ്ങനെയല്ല. റോഡിലെ കുഴികൾ നിരവധി റോഡപകടങ്ങൾക്കും കാരണമാകാറുണ്ട്. കുഴികൾ കാരണം നിരവധി ആളുകൾ അപകടങ്ങളിൽ മരിക്കുന്നത് സ്ഥിര സംഭവമാണ്. അധികാരികളുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ബെംഗളൂരു ചാൾസ് കാംബെൽ റോഡിലെ ഭാരതി നഗർ നിവാസികൾ പറയുന്നു. അതിനാൽ തന്നെ ഈ വിഷയത്തിൽ ജനശ്രദ്ധ നേടാനായി ഭാരതി നഗർ നിവാസികൾ പുതിയൊരു മാർഗം കണ്ടെത്തുകയായിരുന്നു. കുഴികൾ മാറ്റാൻ ഒരു പൂജ നടത്താൻ ആണ് ഇവർ തീരുമാനിച്ചത്.


   കുഴികളിൽ പൂജ ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രണ്ട് പൂജാരികൾ പൂക്കളാൽ അലങ്കരിച്ച ഒരു കുഴിക്ക് ചുറ്റും ഇരുന്ന് പൂജ നടത്തുന്നത് കാണാം. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ നിരവധിപേർ കണ്ടു കഴിഞ്ഞു. റോഡിലെ കുഴികളും ഗർത്തങ്ങളും കണ്ട് മടുത്തതിനെ തുടർന്നാണ് ഞങ്ങൾ ദൈവങ്ങളെ വിളിക്കാൻ തീരുമാനിച്ചതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള അടിക്കുറിപ്പിൽ പറയുന്നു.

   55 സെക്കൻഡ് മാത്രമുള്ള വീഡിയോ ക്ലിപ്പ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. റോഡുകളുടെ ശോച്യാവസ്ഥയിൽ നിരവധി ആളുകൾ സർക്കാരിനെ വിമർശിച്ച രംഗത്തെത്തി. നികുതികൾ നല്കിയിട്ടുപോലും റോഡുകൾ നന്നാക്കാൻ സർക്കാർ മുൻകൈ എടുക്കാത്തതിന് നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തി. 35,000-ലധികം ആളുകൾ ഇതിനകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.

   ഇന്ത്യയിലെ ഏറ്റവും ഉയർന്ന റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കർണാടക. എന്നാൽ ഏറ്റവും മോശം റോഡുകൾ കർണാടകയിലാണ് ഉള്ളതെന്ന് ചിലർ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരും ബിബിഎംപിയും റോഡിലെ കുഴികളുടെ പ്രശ്നം പരിഹരിക്കുന്നത് വരെ ഇനി ഭാരതി നഗറിലെ താമസക്കാർ റോഡ് നികുതി അടയ്ക്കരുതെന്ന് ഒരു ഉപയോക്താവ് നിർദ്ദേശിച്ചു.

   Keywords:

   Link:
   Published by:Naveen
   First published: