നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഐസ് ക്രീം സ്റ്റിക്കിൽ ഇഡ്ഡലി; പുത്തൻ പരീക്ഷണവുമായി ബെംഗളൂരുവിലെ റെസ്റ്റോറന്റ്, വീഡിയോ വൈറൽ

  ഐസ് ക്രീം സ്റ്റിക്കിൽ ഇഡ്ഡലി; പുത്തൻ പരീക്ഷണവുമായി ബെംഗളൂരുവിലെ റെസ്റ്റോറന്റ്, വീഡിയോ വൈറൽ

  ഫ്യൂഷന്‍ പാചക പരീക്ഷണങ്ങളിലൂടെ ഭക്ഷണ വിഭവങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മോഡേണ്‍ ആയിക്കൊണ്ടിരിക്കുകയാണ്.

  • Share this:
   പുതുമ നിറഞ്ഞ പാചക പരീക്ഷണങ്ങള്‍ നടത്തുന്നത് ഭക്ഷണ ലോകത്ത് സാധാരണ കാര്യമാണ്. ഫ്യൂഷന്‍ പാചക പരീക്ഷണങ്ങളിലൂടെ ഭക്ഷണ വിഭവങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മോഡേണ്‍ ആയിക്കൊണ്ടിരിക്കുകയാണ്.

   എന്നാല്‍ പുതുമകള്‍ക്കിടയില്‍, ചില വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും അവ വൈറലാവുകയും ചെയ്യാറുമുണ്ട്.

   അടുത്തിടെ ആളുകളുടെ ഒരു പ്രിയപ്പെട്ട വിഭവം മോഡേണ്‍ ആക്കാനുള്ള ശ്രമത്തില്‍, ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റ് ഐസ്‌ക്രീം സ്റ്റിക്കില്‍ ഇഡ്ഡലി വിളമ്പി. ഒരി ട്വിറ്റര്‍ ഉപയോക്താവ് വിചിത്രമായ ഈ കോംബോയുടെ ഫോട്ടോയും പങ്കുവെച്ചു. ഫോട്ടോയില്‍, സ്റ്റിക്കില്‍ ഉണ്ടാക്കിയ മൂന്ന് ഇഡ്ഡലികള്‍ ഒരു പാത്രത്തിലും മറ്റൊന്ന് സാമ്പാര്‍ പാത്രത്തില്‍ മുക്കി വെച്ചിരിക്കുകയുമായിരുന്നു. ഇതിനൊപ്പം സാധാരണ തേങ്ങാ ചട്‌നിയും വിളമ്പി വെച്ചിട്ടുണ്ട്.

   വിചിത്രമായ ഈ വിഭവം സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുകയും ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ചിലര്‍ ഈ പുതിയ വിഭവം ഇഷ്ടപ്പെടുകയും ചിലര്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്തു.

   കഴിഞ്ഞ ഓഗസ്റ്റില്‍ ഓംലെറ്റ് ശീതള പാനീയമായ ഫാന്റ ഉപയോഗിച്ച് ഉണ്ടാക്കിയത് ട്വിറ്ററിലെ ഉപയോക്താക്കളെ പ്രകോപിപ്പിച്ചിരുന്നു.

   @Agabaai എന്ന ഉപയോക്തൃനാമമുള്ള ഒരു ട്വിറ്റര്‍ ഉപയോക്താവ്, ഗുജറാത്തിലെ സൂറത്തിലെ ഒരു ഭക്ഷണശാലയില്‍ നിന്ന് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഫാന്റ ഓംലെറ്റ് എന്ന സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കുന്ന വീഡിയോ ആയിരുന്നു അത്.

   ഇന്ത്യ ഈറ്റ് മാമ എന്ന ലോഗോ പതിപ്പിച്ച് പാചകക്കാരന്‍ വിചിത്രമായ വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയും ഓറഞ്ച് കാര്‍ബണേറ്റഡ് പാനീയം ഉപയോഗിച്ച് പലതരം മുട്ട വിഭവങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതാണ് കണ്ടത്.

   രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ വിചിത്രമായ കോമ്പിനേഷനില്‍ വെറുപ്പ് പ്രകടിപ്പിച്ച് നിരവധി പേര്‍ കമന്റ് രേഖപ്പെടുത്തിയിരുന്നു.

   10 കിലോയോളം വരുന്ന ഭീമന്‍ കാട്ടി റോള്‍ അടുത്തിടെ വൈറലായിരുന്നു. 30 മുട്ടയും നൂഡില്‍സും ചീസും ചിക്കനും പനീറും സോയാബീനും മസാല സോസുകളും കൊണ്ട് സമ്പുഷ്ടമാണ് കാട്ടി റോള്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ഭക്ഷണപ്രേമി പങ്കുവച്ച വീഡിയോയിലൂടെയാണ് ഈ ഭീമന്‍ കാട്ടി റോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഈ കാട്ടി റോള്‍ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

   ഇതിന് പുറമേ ഗുലാബ് ജമുന്‍ പാന്‍കേക്ക്, നൂഡില്‍സ് പാനി പൂരി, ഭീമന്‍ ഐസ് ഗോള തുടങ്ങി നിരവധി പുതിയ ഭക്ഷണ കോമ്പിനേഷനുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. ഇതിനു മുന്‍പ് ഗുഡ്ഗാവിലെ പ്രശസ്തമായ പിസാ ഔട്ട്ലെറ്റില്‍ ലഭ്യമായ 24 ഇഞ്ച് വലിപ്പമുള്ള മോണ്‍സ്റ്റര്‍ പിസ്സയുടെ ക്ലിപ്പ് വൈറലായിരുന്നു. ഭീമന്‍ പിസ്സ നിര്‍മ്മിക്കുന്നതിന്റെ വീഡിയോ 2.5 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിട്ടുള്ളത്.

   ഇത്തരം വീഡിയോകളില്‍ അധികവും ഫുഡ് വ്‌ലോഗര്‍മാരാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കാറുള്ളത്.
   Published by:Jayashankar AV
   First published:
   )}