നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉള്ളിക്ക് റെക്കോഡ് വില; ബംഗളൂരു ഹോട്ടലുകളിൽ നിന്ന് 'Onion Dosa'ഔട്ട്

  ഉള്ളിക്ക് റെക്കോഡ് വില; ബംഗളൂരു ഹോട്ടലുകളിൽ നിന്ന് 'Onion Dosa'ഔട്ട്

  ഉള്ളിയുടെ വില വർധിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ബംഗളൂരുവിലെ പല ഹോട്ടലുകളും തങ്ങളുടെ മെനുവിൽ നിന്ന് 'Onion Dosa'ഒഴിവാക്കിയിട്ടുണ്ട്.

  onion dosa

  onion dosa

  • News18
  • Last Updated :
  • Share this:
   ബംഗളൂരു: റെക്കോഡ് ഭേദിച്ച് ഉള്ളി വില കുതിച്ചുയരുന്നത് സാധാരണക്കാരെ പോലെ തന്നെ രൂക്ഷമായി ബാധിച്ചത് ഹോട്ടൽ ഉടമകളെയാണ്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ ഉള്ളിവില 70 നും 80നും ഇടയിലായപ്പോൽ ചിലയിടത്ത് നൂറു രൂപ വരെ കടന്നിട്ടുണ്ട്. ഇതോടെ ഉള്ളിയുടെ ഉപയോഗം പരമാവാധി കുറയ്ക്കേണ്ട ഗതികേടിലാണ് ഹോട്ടലുകൾ.

   Also Read-വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ്: തൃശ്ശൂർ സ്വദേശികളായ യുവ ടെക്കികൾ ബംഗളൂരുവിൽ മരിച്ച നിലയിൽ

   ഉള്ളിയുടെ വില വർധിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ബംഗളൂരുവിലെ പല ഹോട്ടലുകളും തങ്ങളുടെ മെനുവിൽ നിന്ന് 'Onion Dosa'ഒഴിവാക്കിയിട്ടുണ്ട്. തെക്കേ ഇന്ത്യക്കാര്‍ക്കിടയിൽ വളരെ പ്രിയമേറിയ വിഭവങ്ങളിലൊന്നായ ഇത് ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്നാണ് ബംഗളൂരു ഹോട്ടൽ‌ അസോസിയേഷൻ ട്രഷറർ വി.കമ്മത്ത് അറിയിച്ചിരിക്കുന്നത്.

   Also Read-ഒരു ചേഞ്ച് ആർക്കാണിഷ്ടമില്ലാത്തത്? വളർത്തു നായയ്ക്ക് പുതിയ ലുക്ക്; ഒരു കടുവയുടെ വേഷമായാലോ

   ഉള്ളിക്ക് വില കൂടിയതിനെ തുടര്‍ന്ന് ഇതിന്റെ ഉപയോഗം പരമാവധി കുറച്ചിരിക്കുകയാണ്. വലിയ ഹോട്ടലുകൾ ആണെങ്കിൽ ഉളളി വിലയ്ക്കനുസരിച്ച് ഭക്ഷണവിലയും കൂട്ടാം. എന്നാൽ മിഡിൽ ക്ലാസ് വിഭാഗത്തിൽപ്പെട്ട ആളുകളെ ലക്ഷ്യം വച്ചുള്ള ഇടങ്ങളിൽ സാധനങ്ങളുടെ വില കൂടുന്നതനുസരിച്ച് ഭക്ഷണ വിലയും കൂട്ടുക എന്നത് സാധ്യമല്ല അതു കൊണ്ടാണ് ഉള്ളിയുടെ ഉപയോഗം കുറച്ചതെന്നാണ് വിശദീകരണം.
   First published:
   )}