ബിഗ് ബോസിനുള്ളിൽ നടത്തുന്ന ഓരോ പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. കഴിഞ്ഞ സീസണുകളിലേതു പോലെ ഇത്തവണയും വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുകയാണ് ബിഗ് ബോസ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും മത്സരാർത്ഥികൾ തമ്മിലുള്ള തർക്കങ്ങളും കുറ്റപ്പെടുത്തലുകളും ബിഗ് ബോസിനെ സജീവമാക്കുന്നു. ഭാഗ്യലക്ഷ്മിയും ഡിംപലും തമ്മിലുള്ള തർക്കമാണ് ഒടുവിൽ ചർച്ചയാകുന്നത്. ഡിംപലിനെ ബിഗ് ബോസിൽ എടുത്തത് സിംപതിയുടെ പുറത്താണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
മറ്റൊരു മത്സരാർഥിയായ മണിക്കുട്ടനോടാണ് ഭാഗ്യലക്ഷ്മി തന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് ഡിംപൽ പറയുന്നു. “എനിക്ക് അത് കേട്ടിട്ട് വളരെ ചീപ്പ് ആയിട്ടു തോന്നി. ഞാന്‍ കൊണ്ടുവന്നതെല്ലാം ചെറിയ ടോപ്പുകള്‍ ആണ്. എന്റെ മാര്‍ക്ക് കാണിക്കാന്‍ വേണ്ടി. കാരണം ആളുകള്‍ക്ക് അതൊരു സന്ദേശം ആകുമെന്ന് തോന്നി. സ്ട്രെച്ച് മാര്‍ക്ക് അല്ല മനുഷ്യരെ അളക്കുന്നത് എന്ന് എല്ലാവരും മനസിലാക്കണം. അതൊരു ഷോ ഓഫിനുവേണ്ടിയല്ല. മുഖത്ത് ഒരു മാര്‍ക്ക് വന്നാല്‍ വരെ പെണ്‍കുട്ടികള്‍ക്ക് കല്യാണം മുടങ്ങിപ്പോവാറുണ്ട്''- ഡിംപൽ പറയുന്നു.
'ഇത് എന്റെ ജീവിതത്തിന്റെ പ്രചോദനമാണ്. അത് എങ്ങനെ എനിക്ക് സിംപതി തരുമെന്ന് പറ. ഞാൻ പബ്ലിസിറ്റ് സ്റ്റണ്ട് ആണെന്നാണ് ഇവർ പറയുന്നത്. സിംപതി എനിക്ക് ചോറ് തരുമോ? കടമൊക്കെ തീർത്തു തരുമോ? ഞാൻ ട്രാക്കിൽ ഓടിയത് സിംപതി കൊണ്ടല്ല. ഇത്രയും കാലം കഷ്ടപ്പെട്ട് ജീവിച്ചത് സിംപതി കൊണ്ടല്ല. അതൊക്കെ പോകട്ടെ, ഇവർക്ക് ഒന്നുമില്ലേലും എത്ര വയസുണ്ട്? എന്റെ അമ്മയുടെ പ്രായമുണ്ട്. വേദന ദൈവം എല്ലാവര്ക്കും കൊടുക്കും. പക്ഷേ മറ്റുള്ളവരുടെ വേദന മനസിലാക്കാനുള്ള മനസ് അത് ചിലര്‍ക്കേ കൊടുക്കൂ. അതില്‍ ഒരാളാണ് ഞാന്‍'- വികാരാധീനയായി ഡിംപൽ പറഞ്ഞു.
You May Also Like-
Big Boss Malayalam Season 3; ഭാഗ്യലക്ഷ്മി മുതൽ മണിക്കുട്ടൻ വരെ; മത്സരാർഥികൾ ഇവർഅതേസമയം ഓരോ ദിവസവും വാശിയേറിയ മത്സരമാണ് ബിഗ് ബോസിൽ നടക്കുന്നത്. നൽകുന്ന ടാസ്ക്കുകളെല്ലാം കൃത്യതയോടെ പൂർത്തിയാക്കാൻ ഓരോരുത്തരും ശ്രമിക്കുന്നുണ്ട്. മത്സരത്തിന് വാശി കൂടുമ്പോൾ പ്രേക്ഷകരും മുൾമുനയിലാണ്. അതിനിടെയാണ് അടിക്കടി വിവാദങ്ങളും ബിഗ് ബോസിനെ സജീവമാക്കുന്നത്. ഡിംപിൾ-ഭാഗ്യലക്ഷ്മി വിവാദത്തിന് മുമ്പ് ജയിലിലേക്ക് അയയ്ക്കേണ്ടവരെ തെരഞ്ഞെടുത്തതും വലിയ ചർച്ച ആയിരുന്നു.
മത്സരാർഥികൾ കൂട്ടായാണ് ജയിലിലേക്ക് പോകേണ്ടവരെ തിരഞ്ഞെടുത്തത്. കൂടുതൽ പേരും പറഞ്ഞ രണ്ടു പേരുകൾ സൂര്യയുടെയും മിഷേലിന്റെയുമാണ്. മോശം പ്രകടനം മാനദണ്ഡമാക്കിയാണ് ഇരുവരെയും ജയിലിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിൽ സൂര്യ ശരിക്കും ഞെട്ടിപ്പോയി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൂര്യ ആ തീരുമാനത്തെ സ്വീകരിച്ചത്. ബിഗ് ബോസിന്റെ അറിയിപ്പ് ലഭിച്ച ഉടൻ തന്നെ ക്യാപ്റ്റൻ മണിക്കുട്ടൻ സൂര്യയെയും മിഷേലിനെയും ജയിലിൽ അടച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.