നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നിങ്ങൾക്കുമാകാം ഭാരവാഹി; ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന ജില്ലാ കമ്മിറ്റിഓഫീസുകളിലെ ജോലിക്കും അപേക്ഷിക്കാം

  നിങ്ങൾക്കുമാകാം ഭാരവാഹി; ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന ജില്ലാ കമ്മിറ്റിഓഫീസുകളിലെ ജോലിക്കും അപേക്ഷിക്കാം

  ഭാരതീയ ഡെവലപ്മെന്റ് പാർട്ടി (ബിഡിപി)യാണ് അംഗങ്ങളെയും ജോലിക്കാരെയും കണ്ടെത്താൻ പത്ര പരസ്യം നൽകിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: നിങ്ങൾക്ക് ദേശീയ പാർട്ടിയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റി ഭാരവാഹിയാകാൻ ഇപ്പോൾ അവസരം. പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജോലിക്കും ഇപ്പോൾ അപേക്ഷിക്കാം. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ പാർട്ടിയായ ഭാരതീയ ഡെവലപ്മെന്റ് പാർട്ടി (ബിഡിപി)യാണ് അംഗങ്ങളെയും ജോലിക്കാരെയും കണ്ടെത്താൻ പത്ര പരസ്യം നൽകിയത്. ഒരു രാഷ്ട്രീയ പാർട്ടി പത്രപരസ്യം നൽകി ഭാരവാഹികളെ കണ്ടെത്താൻ ശ്രമിക്കുന്നത് അപൂർവമാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലും ഈ പരസ്യം കൗതുകമുണർത്തുകയാണ്.

   പരസ്യം ഇങ്ങനെ-

   ''കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് താഴെ പറയുന്ന പരിചയ സമ്പരായവരെ ആവശ്യമുണ്ട്.

   1 സോഷ്യൽ മീഡിയ മാർക്കറ്റിംഗ്
   2. ഇലക്ഷൻ കമ്മീഷൻ ഓഫീസില്‍ നിന്നും വിരമിച്ചവർ

   NB: പാർട്ടിയുടെ സംസ്ഥാന ജില്ലാ കമ്മിറ്റി ഭാരവാഹികളാകാൻ താൽപര്യമുള്ളവർക്ക് മെമ്പർഷിപ്പ് വിതരണം തുടരുന്നു. ബന്ധപ്പെടുക- 9387906001, 949596601. Email: bharathdevelope@gmail.com ''

   Also Read- 21 കോടി രൂപ വിലയുള്ള പോത്ത് 'സുൽത്താൻ' കുഴഞ്ഞു വീണു മരിച്ചു


   ഇന്ത്യയെ 'കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റുന്നതിനാണ്' ഭാരതീയ ഡെവലപ്മെന്റ് പാർട്ടി- ബിഡിപി 'രൂപീകരിച്ചതെന്ന് പാർട്ടിയുടെ വെബ്സൈറ്റിൽ വിവരിക്കുന്നു. വിദ്യാസമ്പന്നരും ആരോഗ്യമുള്ളവരും സമാധാനം ഇഷ്ടപ്പെടുന്നവരുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. സമാധാനത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. ഒരു തരത്തിലും അക്രമത്തിന് മുൻഗണന നൽകുന്നില്ല. ഇന്ത്യൻ ഭരണഘടനയോട് സ്ഥാപിതമായ നിയമം, സാമൂഹികത, സുരക്ഷ, ജനാധിപത്യം എന്നിവയുടെ തത്വങ്ങൾ അനുസരിച്ച് ഇന്ത്യയുടെ സ്വാതന്ത്യ്രവും ഐക്യവും സമത്വവും ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ബിഡിപിയെന്നും വെബ്സൈറ്റിൽ അവകാശപ്പെടുന്നു.   Also Read- കുടിക്കാനായി കരടിമൂത്രം തിളപ്പിച്ചു; കാട്ടുതീ പടർത്തിയതിനു യുവതി കാലിഫോര്‍ണിയയില്‍ അറസ്റ്റിൽ

   2014ലാണ് വിമുക്ത സൈനികരുടെയും കർഷകരുടെയും നേതൃത്വത്തിൽ എക്സ് സൈനിക് കിസാൻ പാർട്ടി രൂപീകരിച്ചതെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ പാർട്ടി പദവിയുണ്ടായിരുന്നു. എം നാരായണൻ കുട്ടിയായിരുന്നു പ്രസിഡന്റ്. പിന്നീട് അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് പേര് ഭാരതീയ ഡെവലപ്മെന്റ് പാർട്ടി എന്ന് മാറ്റി. 2016ൽ പേരുമാറ്റവും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പി എസ് നായർ എന്ന പി എസ് ശിവാനന്ദൻ നായരാണ് പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്. കൊല്ലം ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിന് എതിർവശത്തുള്ള എസ് ബി ബിൽഡിംഗിലാണ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസ്.
   Published by:Rajesh V
   First published:
   )}