• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bhavana | കളർ മുണ്ടുമുടുത്ത് ഭാവനയുടെയും കൂട്ടുകാരികളുടെയും ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ

Bhavana | കളർ മുണ്ടുമുടുത്ത് ഭാവനയുടെയും കൂട്ടുകാരികളുടെയും ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ

'സൈന്യം' സിനിമയിലെ ബാഗി ജീൻസും ഷൂസും... എന്ന് തുടങ്ങുന്ന ഗാനത്തിന് മുണ്ടുടുത്ത നൃത്തവുമായി ഭാവനയും കൂട്ടുകാരികളും

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Last Updated :
  • Share this:
    ഓണം (Onam) വന്നാൽ പൂക്കളം എന്നത് പോലെ തന്നെ എങ്ങും നിറയുന്നതാണ് കളർ മുണ്ടുകൾ. ഇത് ധരിക്കുന്നതിൽ ആൺ, പെൺ ഭേദമില്ല എന്നുവേണം പറയാൻ. കളർ മുണ്ടും ഷർട്ടും ഇട്ട് നൃത്തം ചെയ്യുന്നതും മറ്റും കുറച്ചു വർഷങ്ങളായി ട്രെൻഡ് ആണ്. അവർക്കൊപ്പം കൂടാനിതാ ഭാവനയും കൂട്ടുകാരികളും എത്തിക്കഴിഞ്ഞു. 'സൈന്യം' സിനിമയിലെ (Sainyam movie) സ്ത്രീ സ്വാതന്ത്ര്യത്തെ മുൻനിർത്തിയുള്ള ബാഗി ജീൻസും ഷൂസും... എന്ന് തുടങ്ങുന്ന ഗാനമാണ് ഭാവന, കൂട്ടുകാരികളായ മൃദുല, ഷഫ്‌ന, ശില്പ എന്നിവർ ചേർന്നുള്ള ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയിൽ തെരഞ്ഞെടുത്തിട്ടുള്ളത്.

    ഒരു പാർക്കിംഗ് ഏരിയയിൽ ബൈക്കുമെടുത്ത് നൃത്തം ചെയ്ത് അടിച്ചുപൊളിക്കുകയാണ് താര സുഹൃത്തുക്കൾ. ഇവർ ഇതാദ്യമല്ല ഇങ്ങനെ ചെയ്യുന്നത്. മുൻപും കൂട്ടം ചേർന്നാൽ ഇവർക്കിടയിൽ ഫുൾ വൈബാണ്.

    ബാഗി ജീൻസും ഷൂസും കിട്ടിയില്ല എന്ന് ക്യാപ്‌ഷനിൽ പറഞ്ഞിട്ടുണ്ട് ഇവർ. ഭാവനയുടേതാണ് നൃത്ത സംവിധാനം. എഡിറ്റിംഗ് നിർവഹിച്ചത് ശില്പ ബാല. മൃദുല മുരളിയാണ് നിർമ്മാണം. ശബ്ദ സംവിധാനം ഷഫ്‌നയും കൈകാര്യം ചെയ്തിട്ടുണ്ട്.




    വീഡിയോക്കൊപ്പം #InstaReels #InstaVideo #ReelsInsta #ReelItFeelIt #Bhavana #BhavanaMenon #Mrsjune6 #Shilpabala #mrudulamurali #shafnanizam എന്നിങ്ങനെ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. കമന്റുമായി താരങ്ങളും ഒപ്പം തന്നെ ആരാധകരും വീഡിയോക്കൊപ്പം കൂടിയിട്ടുണ്ട്.

    Summary: Actor Bhavana and her girl gang are out there to make the most out of their Onam celebrations. Along with Shafna, Mrudula and Shilpa, they belted out a few numbers from the iconic song 'baggy jeansum shoesum' from the movie Sainyam. The video posted on the Instagram account of Mrudula is captioned with hashtags #InstaReels #InstaVideo #ReelsInsta #ReelItFeelIt #Bhavana #BhavanaMenon #Mrsjune6 #Shilpabala #mrudulamurali #shafnanizam
    Published by:user_57
    First published: