നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം; ഭോപ്പാലിൽ ഒരു വ്യത്യസ്ത ക്രിക്കറ്റ് മത്സരം

    മാൻ ഓഫ് ദി മാച്ചിന് 5 ലിറ്റർ പെട്രോൾ സമ്മാനം; ഭോപ്പാലിൽ ഒരു വ്യത്യസ്ത ക്രിക്കറ്റ് മത്സരം

    അഞ്ച് ലിറ്റർ പെട്രോൾ സമ്മാനമായി സ്വീകരിക്കുന്ന മാൻ ഓഫ് ദി മാച്ചിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്

    Man of the Match receives 5 litres of petrol. (Credit: Twitter)

    Man of the Match receives 5 litres of petrol. (Credit: Twitter)

    • Share this:
      പിടി തരാതെ കുതിച്ചു കൊണ്ടിരിക്കുകയാണ് രാജ്യത്തെ പെട്രോൾ-ഡീസൽ പാചകവാതക വില. രാജ്യത്ത് ഏറ്റവും മൂല്യമേറിയ അവശ്യസാധനമായി ഇന്ധന വില മാറിക്കഴിഞ്ഞു. അപ്പോൾ ഒരു മത്സരത്തിലെ ജേതാവിന് സമ്മാനമായി പെട്രോൾ തന്നെ നൽകിയാലോ?

      ഭോപ്പാലിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിലാണ് വിജയിക്ക് പെട്രോൾ സമ്മാനമായി നൽകിയിരിക്കുന്നത്. ടൂർണമെന്റിൽ മാൻ ഓഫ് ദി മാച്ച് ആയ മത്സരാർത്ഥിക്ക് അഞ്ച് ലിറ്റർ പെട്രോൾ ആണ് സംഘാടകർ നൽകിയത്. ഞായറാഴ്ച്ച നടന്ന ഫൈനൽ മത്സരത്തിൽ സലാഹുദ്ദീൻ അബ്ബാസി എന്നയാളാണ് മാൻ ഓഫ് ദി മാച്ച് ആയത്.

      മത്സരം കഴിഞ്ഞ് മാൻ ഓഫ് ദി മാച്ചിന് അഞ്ച് ലിറ്റർ പെട്രോൾ സമ്മാനം നൽകുന്നതിന്റെ ചിത്രം ട്വിറ്ററിൽ വൈറലാണ്. രാജ്യത്ത് പെട്രോൾ--ഡീസൽ വില കുതിച്ചുയരുന്ന സമയത്ത് ഇതിനേക്കാൾ മികച്ച ട്രോൾ ഇല്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.

      അടുത്തിടെ തിരുക്കുറൽ ഈരടികൾ കാണാതെ ചൊല്ലുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സൗജന്യമായി പെട്രോൾ നൽകുന്ന പമ്പിനെ കുറിച്ചുള്ള വാർത്തയും സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

      You may also like:ഇന്ധനവില വർധനയ്ക്കെതിരേ സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്; പരീക്ഷകൾ മാറ്റി


      രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും ഇന്ധന വില സർവകാല റെക്കോർഡിലാണ്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയും ഡീസലിന് 87.53 രൂപയുമാണ് വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 91.17 രൂപയാണ് വില. ഡീസലിന് 81.47 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 88.60 രൂപയും.



      അതേസമയം, ഇന്ധന വിലയിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് പ്രഖ്യാപിച്ച മോട്ടോർ വാഹന പണിമുടക്ക് തുടരുകയാണ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബി.എം.എസ്. മാത്രമാണ് വിട്ടുനിൽക്കുന്നത്.

      You may also like:'ഇന്ധന, പാചകവാതക വില വർധനവിൽ മോദിയും പിണറായിയും കണ്ണും പൂട്ടിയിരിക്കുന്നു': ഉമ്മന്‍ ചാണ്ടി

      പണിമുടക്കിനെ തുടർന്ന് കേരള സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തീയതി പിന്നീട് തീരുമാനിക്കും. പത്താംക്ലാസ്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മോഡൽ, പരീക്ഷകളും മാറ്റിവെച്ചു. ഇവ എട്ടിന് നടത്തും. സാങ്കേതിക സർവകലാശാലയും പരീക്ഷകൾ മാറ്റി. ടി.എച്ച്.എസ്.എൽ.സി. മോഡൽ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു.

      രാജ്യത്ത് വീണ്ടും പാചകവാതക വില ഇന്നലെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ വധിച്ച് 826 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയും.
      Published by:Naseeba TC
      First published:
      )}