കുടവയർ ജീവൻ രക്ഷിച്ചു! കിണറ്റിൽ വീഴാതെ യുവാവിനെ രക്ഷപെടുത്തിയത് സ്വന്തം വയറിന്റെ വലുപ്പം

226.7 കിലോഗ്രാം ആണ് യുവാവിന്‍റെ ഭാരമെന്ന് അഗ്നിശമന സേന പറയുന്നു. കുഴൽ കിണറിനുള്ളിലേക്ക് വീഴാൻ കഴിയാത്തവിധം തടിയുള്ളതിനാൽ മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു

News18 Malayalam | news18-malayalam
Updated: September 3, 2020, 10:59 AM IST
കുടവയർ ജീവൻ രക്ഷിച്ചു! കിണറ്റിൽ വീഴാതെ യുവാവിനെ രക്ഷപെടുത്തിയത് സ്വന്തം വയറിന്റെ വലുപ്പം
liu over belly lifesaver
  • Share this:
ലുവോയാങ്, ഹെനാൻ: അമിതവണ്ണത്തിന്‍റെ പേരിൽ എക്കാലവും പരിഹാസം നേരിട്ടയാളാണ് ലിയു എന്ന ചൈനക്കാരൻ. എന്നാൽ അവശ്യഘട്ടത്തിൽ ലിയുവിന്‍റെ ജീവൻ രക്ഷിച്ചത് ഈ കുടവയറാണ്. ഒരു കിണറ്റിൽ വീഴുന്നതിൽനിന്നാണ് ഈ കുടവയർ ലിയു എന്ന 28കാരനെ രക്ഷിച്ചത്.മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലുയാങ് നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ കഴിഞ്ഞ ആഴ്ച നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ക്ലിപ്പ് പുറത്തുവിട്ടതോടെയാണ് ലിയുവിന്‍റെ കുടയവർ ജീവൻ രക്ഷിച്ച കഥ ലോകം അറിഞ്ഞത്. കുഴൽക്കിണറിൽ അകപ്പെട്ട നിലയിലാണ് ലിയുവിന്‍റെ അരയ്ക്കു കീഴ്പ്പോട്ടുള്ള ഭാഗം. സഹായത്തിനായി ക്ഷമയോടെ കാത്തിരിക്കുന്ന ലിയുവും, സ്ഥലത്തെത്തുന്ന അഞ്ചംഗ അഗ്നിശമനസേനാംഗങ്ങളെയും കാണാം.

സ്ഥലത്ത് എത്തിയപ്പോൾ ലിയു കിണറ്റിൽ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലായതായി ഫയർമാൻ പറഞ്ഞു. ലിയുവിനെ എങ്ങനെ രക്ഷപെടുത്തുമെന്ന ആലോചനയ്ക്കൊടുവിൽ പരിഹാരം അവർ തന്നെ കണ്ടെത്തി. നല്ല ഉറപ്പും ബലവുമുള്ള ഒരു കയർ എത്തിച്ചു. ലിയുവിന്‍റെ അരയിൽ കയർ കെട്ടിയിട്ട് അവർ കിണറിനുള്ളിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചുകയറ്റി.

226.7 കിലോഗ്രാം ആണ് ലിയുവിന്‍റെ ഭാരമെന്ന് അഗ്നിശമന സേന പറയുന്നു. കുഴൽ കിണറിനുള്ളിലേക്ക് വീഴാൻ കഴിയാത്തവിധം തടിയുള്ളതിനാൽ മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു. മാനസികരോഗിയായ ലിയു കിണറിന്‍റെ മൂടിയിലേക്ക് എടുത്തുചാടിയതാകാമെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. കിണർ വൃത്തിയാക്കാനായി ജോലിക്കാരെ വിളിച്ച് കാത്തിരിക്കുകയായിരുന്നു ലിയുവിന്‍റെ വീട്ടുകാർ. അതിനിടെയാണ് യുവാവ് കിണറിനുള്ളിൽ അകപ്പെട്ടത്.
You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
ലിയു കണറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാൾ എഴുതിയ പോസ്റ്റ് ഇങ്ങനെ "വലിയ അരക്കെട്ടുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കേട്ടിട്ടുണ്ട്, പക്ഷേ കിണറിൽ വീഴാതെ അത് നിങ്ങളെ രക്ഷിക്കുമെന്ന് ഒരിക്കലും ആരും കരുതിയിട്ടുണ്ടാവില്ല. എന്തായാലും ചിന്തിക്കേണ്ട കാര്യമാണിത്..."
Published by: Anuraj GR
First published: August 13, 2020, 7:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading