കോവിഡ് കാലത്ത് കോവിഡ് അനുബന്ധ വിവരങ്ങൾ കൈമാറുന്നതിന് ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. പ്രത്യേകിച്ച് കോവിഡ് രണ്ടാം തരംഗത്തിലാണ് ആളുകൾ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ട്വിറ്റർ ഉപയോഗിച്ചത്. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ, സോഷ്യൽ മീഡിയ ഭീമൻ വൈദ്യസഹായം തേടുന്ന കോവിഡ് രോഗികൾക്ക് ഇന്ത്യയുടെ തത്സമയ ഹെൽപ്പ്ലൈനായി തന്നെ മാറിയിരുന്നു.
മറ്റു ചിലർ ട്വിറ്ററിലൂടെ കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ വിവരങ്ങൾ പങ്കുവച്ച് സഹായിക്കാൻ സന്നദ്ധരായി. കോവിഡുമായി ബന്ധപ്പെട്ട ട്വീറ്റുകൾ ഈ വർഷം ഏപ്രിൽ 1 മുതൽ മെയ് 31 വരെ വളരെയധികം വർദ്ധിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളെ അപേക്ഷിച്ച് കോവിഡ് അനുബന്ധ സംഭാഷണങ്ങളിൽ 100 ശതമാനം വളർച്ചാണ് ഏപ്രിൽ മുതൽ മെയ് വരെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ കോവിഡ് ആശയവിനിമയത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോം നിരവധി പുതിയ സവിശേഷതകളും അവതരിപ്പിച്ചു. ഏപ്രിൽ, മെയ് മാസങ്ങളിലെ വളർച്ചാ പാത വിശകലനം ചെയ്തുകൊണ്ട് ട്വിറ്റർ സംഭാഷണങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
Also Read-Viral Video|ആരേയും കൂസാതെ റോഡിൽ നടക്കാനിറങ്ങിയ മുതല; പരിഭ്രാന്തരായി നാട്ടുകാർആദ്യ വിഭാഗം മെഡിക്കൽ സഹായമാണ്. ഇവിടെ സഹായം തേടുന്നവരും സന്നദ്ധപ്രവർത്തകരും തമ്മിലുള്ള ട്വീറ്റ് കൈമാറ്റം 1.5 മടങ്ങ് വർദ്ധിച്ചതായാണ് വിവരം. വൈദ്യസഹായം തേടുന്നതിനോ നൽകുന്നതിനോ ഉള്ള ട്വീറ്റുകൾ 1,958 ശതമാനം വർദ്ധിച്ചു. രണ്ടാം കോവിഡ് തരംഗത്തിൽ #Covid19 ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 77 ശതമാനം വർധനവുണ്ടായി. ഫെബ്രുവരി-മാർച്ച് കാലയളവിനെ അപേക്ഷിച്ച് #Blood എന്ന ടാഗ് 72 ശതമാനം കൂടുതലായി ട്വീറ്റ് ചെയ്തു. #Plasma എന്ന ടാഗ് ഉപയോഗത്തിൽ 834 ശതമാനം വർധനവുണ്ടായി.
#Vaccine, #Vaccination എന്നീ ടാഗുകൾ ഉപയോഗിച്ചുള്ള ട്വീറ്റുകൾ 246 ശതമാനം ഉയർന്നു. വാക്സിനുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും നൽകുന്ന ഒരു ഹോം ടൈംലൈൻ അവതരിപ്പിച്ചതാണ് ഈ വർദ്ധനവിന് കാരണം.
#CoronavirusUpdates, #CoronaIndiaUpdate, # Covid19IndiaResources പോലുള്ള ഹാഷ്ടാഗുകൾ ഉപയോഗിച്ചുള്ള സംഭാഷണങ്ങൾ 916 ശതമാനം വർദ്ധിപ്പിച്ചു. ഇതാണ് രണ്ടാമത്തെ വിഭാഗം. വിവിധ വിദഗ്ദ്ധ സംഘടനകൾ, ഔദ്യോഗിക സർക്കാർ സ്ഥാപനങ്ങൾ, ആരോഗ്യ വിദഗ്ധർ, എപ്പിഡെമിയോളജിസ്റ്റുകൾ എന്നിവർ ഈ സേവനം ഉപയോഗിക്കുന്നതിനാൽ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ, വാക്സിനേഷൻ ഡ്രൈവുകൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ആളുകൾ ഈ ഹാഷ്ടാഗുകളെയാണ് ആശ്രയിക്കുന്നത്.
Also Read-സിംഹങ്ങളുടെ ഇടയിൽ നിന്നും സാഹസികമായി രക്ഷപെട്ട ഞണ്ട്; വൈറൽ വീഡിയോ കാണാംമൂന്നാമത്തെ വിഭാഗം ധനസമാഹരണമാണ്. ഈ വിഭാഗത്തിലെ ട്വീറ്റുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ധനസമാഹരണത്തിനും സംഭാവന നൽകാൻ മുന്നോട്ട് വരുന്ന ആളുകളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ഈ സംഭാഷണങ്ങളിൽ 731 ശതമാനം വർദ്ധനവുണ്ടായി.
നാലാമത്തെ വിഭാഗം മാനസികാരോഗ്യമാണ്. #DoctorsMentalHealth, #CovidCounselling, #CovidDepression, #CovidInsomnia തുടങ്ങിയ ഹാഷ്ടാഗുകളാണ് ഈ വിഭാഗത്തിലുള്ളത്.
പ്രാദേശികവും സംസ്ഥാനവുമായി ബന്ധപ്പെട്ടതുമായ സംഭാഷണങ്ങളിൽ #IndiaFightsCorona എന്ന ടാഗിലുള്ള ട്വീറ്റുകളിൽ 530 ശതമാനം വർധനയുണ്ടായി. #DelhiFightsCorona, #MaharashtraFightsCorona എന്നിവയും ട്വീറ്റുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.