നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Meghana Raj|'ബിഗ് ബോസ് താരവുമായി മേഘ്ന രാജിന്റെ പുനർവിവാഹം'; വാർത്തയോട് പ്രതികരിച്ച് താരം

    Meghana Raj|'ബിഗ് ബോസ് താരവുമായി മേഘ്ന രാജിന്റെ പുനർവിവാഹം'; വാർത്തയോട് പ്രതികരിച്ച് താരം

    ബിഗ് ബോസ് കന്നഡ സീസൺ 4 വിജയി പ്രഥമുമായി മേഘ്നയുടെ വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ

    Image: Instagram

    Image: Instagram

    • Share this:
      മേഘ്ന രാജ് വീണ്ടും വിവാഹിതയാകുന്നോ? അടുത്തിടെയാണ് നടി വീണ്ടും വിവാഹം കഴിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. കന്നഡയിലെ ചില യൂട്യൂബ് ചാനലുകളിലായിരുന്നു വാർത്തകൾ വന്നിരുന്നത്. ഇതിനോട് മേഘ്ന രാജ് ഇതുവരെ പ്രതികരിച്ചിരുന്നില്ല.

      ബിഗ് ബോസ് കന്നഡ സീസൺ 4 വിജയി പ്രഥമുമായി മേഘ്നയുടെ വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ ബിഗ് ബോസ് താരമായ പ്രഥം തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

      കഴിഞ്ഞ വർഷം ജൂൺ 7 നാണ് മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഈ സമയം ഗർഭിണിയായിരുന്ന മേഘ്ന ചിരഞ്ജീവി സർജയുട മരണം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ആൺകുഞ്ഞിന് ജന്മം നൽകി.

      Also Read-നടി സീമ ജി നായർക്ക് മദർ തെരേസ പുരസ്കാരം; ജീവകാരുണ്യ മേഖലയിലെ പ്രവർത്തന മികവിന്, ഗവർണർ സമ്മാനിക്കും

      അടുത്തിടെയാണ് കുഞ്ഞിന്റെ ചിത്രങ്ങൾ മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജൂനിയർ ചിരു എന്നാണ് ആരാധകർ കുഞ്ഞിനെ വിളിച്ചിരുന്നത്. രായൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ പേര്. ഭർത്താവിന്റെയും മകന്റേയും ചിത്രങ്ങളാണ് മേഘ്ന ഇൻസ്റ്റഗ്രാമിൽ കൂടുതലും പങ്കുവെക്കാറുള്ളത്. പത്ത് വർഷത്തോളം പ്രണയിച്ചതിന് ശേഷം 2018 ലാണ് മേഘ്ന രാജും ചിരഞ്ജീവി സർജയും വിവാഹിതരാകുന്നത്. വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് മേഘ്ന രാജ്.


      ഭർത്താവ് മരിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് നടി വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ചിരഞ്ജീവി സർജയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പ്രഥം. അതിനാലാണ് താരം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

      ട്വിറ്ററിൽ തന്നെ കുറിച്ചുള്ള വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു പ്രഥമിന്റെ പ്രതികരണം. കന്നഡ ഭാഷയിലുള്ള ട്വീറ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ആദ്യം ഇത്തരം വാർത്തകൾ അവഗണിക്കാനായിരുന്നു തീരുമാനം. എന്നാൽ 2.70 ലക്ഷം വ്യൂസ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വ്യൂസിനും പണത്തിനും വേണ്ടി ചാനലുകൾ ഇത്തരം വാര്ത്തകൾ നൽകുമ്പോൾ നിയമപരമായി നേരിടുക മാത്രമാണ് ഏക മാർഗം. ഇത്തരം വാർത്തകൾ നൽകുന്ന മറ്റ് ചാനലുകൾക്കും ഇതൊരു പാഠമാകട്ടേയെന്നും പ്രഥം ട്വീറ്റ് ചെയ്തു.
      Published by:Naseeba TC
      First published:
      )}