റിയാലിറ്റ് ഷോയിലൂടെയും ബിഗ് ബോസിലൂടെയും മലയാളികൾക്ക് പരിചിതയാണ് മഞ്ജു പത്രോസ്. ബിഗ് ബോസിലൂടെ അറിയപ്പെട്ടതിന് ശേഷം പല വ്യാജ വാർത്തകളും മഞ്ജുവിനെതിരെ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളോടെല്ലാം വിവാഹ വാർഷിക ദിവസത്തിൽ തന്നെ പ്രതികരിച്ചിരിക്കുകയാണ് താരം.
പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു, ഭർത്താവിനെ ആത്മഹത്യയും ചെയ്യിപ്പിച്ചു എന്നാൽ ഇതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ പതിനഞ്ചാം വർഷവും മുന്നോട്ട് പോവുകയാണെന്ന് മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ...
Posted by Manju Sunichen on Wednesday, October 21, 2020
ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല..ഇന്നേക്ക് 15വർഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ... ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം..😍😍😍😍🙏
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Big boss, Big Boss Malayalam