നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പീഡനക്കേസിലെ പ്രതി ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് കൊടുക്കണം; കോടതി

  പീഡനക്കേസിലെ പ്രതി ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് കൊടുക്കണം; കോടതി

  സ്ത്രീകളെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി, തന്റെ അലക്കു തൊഴിലുമായി ബന്ധപ്പെട്ട സാമൂഹിക സേവനം ചെയ്യാന്‍ പ്രതി തയ്യാറാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെ ബിഹാറിലെ ഒരു കോടതി വളരെ വിചിത്രമായ ഒരു ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുകയാണ്. ബലാത്സംഗം അതിജീവിച്ച യുവതിയുടെ ഉള്‍പ്പടെ അവരുടെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറ് മാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിട്ട് നല്‍കണമെന്നാണ് പ്രതിക്ക് ജാമ്യം അനുവദിച്ചുക്കൊണ്ട് ബിഹാറിലെ മധുബനി ജില്ലയിലെ പ്രാദേശിക കോടതി ഉത്തരവിട്ടത്. ഇതിനുപുറമേ, 10,000 രൂപയുടെ ഒരു ജാമ്യ ബോണ്ടും രണ്ട് ജാമ്യക്കാരെയും ഹാജരാക്കേണ്ടതുണ്ടെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഝാന്‍ഞ്ചര്‍പൂരിലെ അഡീഷണല്‍ സെഷന്‍ ജഡ്ജ് -1 അവിനാഷ് കുമാറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു അലക്കുതൊഴിലാളിയായ 20 വയസ്സുള്ള ലലന്‍ കുമാര്‍ സാഫി എന്നയാളാണ് പ്രതി. ഏപ്രില്‍ 19 മുതല്‍ ലൗകഹ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. ജാമ്യവ്യവസ്ഥകള്‍ പ്രകാരം ലലന്‍ ആറുമാസം കൊണ്ട് ചുമതല പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമമുഖ്യനില്‍ നിന്നോ അല്ലെങ്കില്‍ യോഗ്യനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നോ ഒരു സാക്ഷ്യപത്രം കോടതിയില്‍ സമര്‍പ്പിക്കണം.

   ''ഹര്‍ജിക്കാരന്‍ (പ്രതി), വിവരദാതാവ് / ഇര എന്നിവരടങ്ങുന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറ് മാസത്തേക്ക് സൗജന്യമായി അലക്കി ഇസ്തിരിയിട്ട് നല്‍കുകയും, ആറ് മാസം പൂര്‍ത്തിയാക്കിയ ശേഷം പഞ്ചായത്ത് മുഖ്യന്‍ / സര്‍പഞ്ച് അല്ലെങ്കില്‍ ഗ്രാമത്തിലെ ഏതെങ്കിലും ബഹുമാനപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് ഒരു സാക്ഷ്യപത്രം നേടണം. അത് ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യണം,'' കോടതി ഉത്തരവ് ഉദ്ധരിച്ചുക്കൊണ്ട് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ചുമതല പൂര്‍ത്തിയാക്കുന്നതില്‍ പ്രതി പരാജയപ്പെട്ടാല്‍, ഗ്രാമമുഖ്യനോ സര്‍പഞ്ചിനോ അത് കോടതിയെ അറിയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

   സ്ത്രീകളെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി, തന്റെ അലക്കു തൊഴിലുമായി ബന്ധപ്പെട്ട സാമൂഹിക സേവനം ചെയ്യാന്‍ പ്രതി തയ്യാറാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വാസ്തവത്തില്‍, വിവരദാതാവും ഹര്‍ജിക്കാരനും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയിട്ടുണ്ട്, കൂടാതെ അഭിഭാഷകന്റെ സമര്‍പ്പണമനുസരിച്ച് കേസുമായി മുന്നോട്ടുപോകാന്‍ വിവരദാതാവും ആഗ്രഹിക്കുന്നില്ല.

   ജഡ്ജി അവിനാഷ് കുമാര്‍ ഇത്തരം അസാധാരണമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഇതാദ്യമായല്ല. അഞ്ച് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് മൂന്ന് മാസത്തേക്ക് ധനസഹായം നല്‍കുകയും അവരുടെ മാതാപിതാക്കളില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ നേടുകയും ചെയ്യണമെന്ന വ്യവസ്ഥയോടെ ബിഹാറിലെ നിരോധന നിയമപ്രകാരം തടവില്‍ കഴിയുന്ന ഒരു പ്രതിക്ക് ഓഗസ്റ്റില്‍ അദ്ദേഹം ജാമ്യം അനുവദിച്ചിരുന്നു.

   ഇത്തരം വിധികള്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. ഓഗസ്റ്റില്‍, സഹ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരു ഐഐടി ബിടെക് വിദ്യാര്‍ത്ഥിക്ക് ഗുവാഹത്തി ഹൈക്കോടതി ജാമ്യം അനുവദിച്ചത് പ്രതി അസമിലെ 'കഴിവുള്ള, യുവ വിദ്യാര്‍ത്ഥിയും സംസ്ഥാനത്തിന്റെ ഭാവി സമ്പത്തും' ആണെന്ന് നിരീക്ഷിച്ചതിന് ശേഷമായിരുന്നു.

   മാര്‍ച്ചില്‍, ഒരു ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷയില്‍ നടത്തിയ വാമൊഴി നിരീക്ഷണങ്ങള്‍ക്കെതിരെ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നു. ബലാത്സംഗ കേസിലെ പ്രതിയോട് 'ഇരയെ വിവാഹം കഴിക്കുമോ' എന്ന് ചോദിച്ച നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹം പിന്നീട് വിശദീകരിച്ചത്, ''ഈ കോടതി എപ്പോഴും സ്ത്രീകള്‍ക്ക് ഏറ്റവും വലിയ ബഹുമാനം നല്‍കിയിട്ടുണ്ട്. ആ വിചാരണയില്‍, അവര്‍ വിവാഹം കഴിക്കണമെന്ന് ഞങ്ങള്‍ ഒരിക്കലും ഒരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഞങ്ങള്‍ ചോദിച്ചു, നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണോ?'' എന്നായിരുന്നു.
   Tags:
   https://www.news18.com/news/buzz/bihar-court-asks-accused-to-wash-iron-womens-clothes-to-get-bail-after-rape-attempt-4236560.html
   Published by:Naveen
   First published: