Viral | സ്കൂളില്‍ കുർത്തയും പൈജാമയും ധരിച്ചെത്തിയ പ്രധാനാധ്യാപകന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഉത്തരവ്; ജില്ലാ മജിസ്ട്രേറ്റ്
Viral | സ്കൂളില്‍ കുർത്തയും പൈജാമയും ധരിച്ചെത്തിയ പ്രധാനാധ്യാപകന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഉത്തരവ്; ജില്ലാ മജിസ്ട്രേറ്റ്
'നിങ്ങള്‍ ഒരു അധ്യാപകനെപ്പോലെയാണോ വസ്ത്രം ധരിച്ചിരിക്കുന്നത്? കണ്ടിട്ട് ജനപ്രതിനിധിയെപ്പോലെയുണ്ട് എന്ന് പറഞ്ഞാണ് ജില്ലാ മജിസ്ട്രേറ്റ് നിര്‍ഭയ് കുമാര്‍ സിങ്ങിനെ ശകാരിക്കുന്നത്.
Last Updated :
Share this:
സ്കൂളിലെ പ്രധാനാധ്യാപകനെ (Headmaster) ശാസിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായതിന് പിന്നാലെ ജില്ലാ മജിസ്ട്രേറ്റിന് (district magistrate) സമൂഹ മാധ്യമങ്ങളില്‍ (Social media) രൂക്ഷവിമര്‍ശനം. ബിഹാറിലെ (Bihar ) ലഖിസാരായി ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ സിംഗ്, സ്കൂളില്‍ പൈജാമ ധരിച്ച് എത്തിയ സ്കൂള്‍ ഹെഡ്മാസ്റ്റര് നിര്‍ഭയ് കുമാര്‍ സിങ്ങിന് നേരെ ആക്രോശിക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. പരിശോധനയ്ക്കായി ജില്ലാ മജിസ്ട്രേറ്റ് ബല്ഗുദാറിലെ ഗേള്‍സ് പ്രൈമറി സ്കൂളില്‍ എത്തിയപ്പോഴാണ് സംഭവം.
സ്കൂളിലെ പ്രധാനാധ്യാപകന് ജോലിസ്ഥലത്ത് പൈജാമ ധരിച്ചെത്തിയതില്‍ ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ സിംഗ് അങ്ങേയറ്റം അതൃപ്തനായിരുന്നു. പ്രധാനാധ്യാപകന് ഒരു അദ്ധ്യാപകനേക്കാള്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെയാണ് കാഴ്ചയില്‍ തോന്നിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ ഒരു അധ്യാപകനെപ്പോലെയാണോ വസ്ത്രം ധരിച്ചിരിക്കുന്നത്? കണ്ടിട്ട് ജനപ്രതിനിധിയെപ്പോലെയുണ്ട് എന്ന് പറഞ്ഞാണ് ജില്ലാ മജിസ്ട്രേറ്റ് നിര്‍ഭയ് കുമാര്‍ സിങ്ങിനെ ശകാരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇത് വ്യക്തമായി കാണാം. ഒരു പ്രാദേശിക വാര്‍ത്താ ചാനലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.
Does wearing "Kurta Pyjama" by a teacher is now crime in India??
This DM is ordering 'show cause' and 'salary cut' notice just for wearing "Kurta Pyjama".
The way this English Babu DM is behaving, is it anyhow acceptable @jsaideepak and @JaipurDialogues sir?? pic.twitter.com/wr8MUsrSFV
വീഡിയോയില്‍ ജില്ലാ മജിസ്ട്രേറ്റ് സ്കൂളിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിക്കുന്നതും കാണാം. പ്രധാനാധ്യാപകനെതിരെ പരാതി ഉന്നയിക്കാന്‍ അദ്ദേഹം മറ്റ് മേലുദ്യോഗസ്ഥരെ വിളിക്കുന്നതും വീഡിയോയിലുണ്ട്. അതിന് പുറമെ, നിര്‍ഭയ് കുമാര്‍ സിങ്ങിനെ സസ്പെന്‍ഡ് ചെയ്യാനും കാരണം കാണിക്കല്‍ നോട്ടീസ് നല്കി ശമ്പളം വെട്ടിക്കുറയ്ക്കാനും വിദ്യാഭ്യാസ ഓഫീസറോട് അദ്ദേഹം ഉത്തരവിടുകയും ചെയ്തു.
അതേസമയം, പ്രധാനാധ്യാപകന് ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മജിസ്ട്രേറ്റ് അത് കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ജില്ലാ മജിസ്ട്രേറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി.
സ്കൂളില്‍ പൈജാമ ധരിക്കുന്നത് കുറ്റമാണോ എന്നാണ് ഒരാള്‍ ചോദിച്ചത്. 'ഒരു അധ്യാപകന് പൈജാമ ധരിക്കുന്നത് ഇപ്പോള്‍ ഇന്ത്യയില്‍ കുറ്റമാണോ? എന്നും ട്വിറ്ററിൽ ചോദ്യമുയർന്നു.
അധ്യാപകന് വ്യക്തമായ കാരണം പറയുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി സ്കൂളില്‍ പവര്‍ കട്ട് ഉള്ളതിനാല്‍ അമിതമായി വിയര്‍ക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ഇംഗ്ലീഷുകാരനെതിരെ എന്തെങ്കിലും നടപടിയെടുക്കാനാകുമോ? എന്ന് മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുട്ടികള്‍ യൂണിഫോമില്‍ സ്കൂളില്‍ വരണമെങ്കില്‍, അധ്യാപകരും ശരിയായ രീതിയില്‍ വസ്ത്രം ധരിക്കണം. പ്രധാനാധ്യാപകന് എന്തിനാണ് കുര്‍ത്തയും പൈജാമ ധരിച്ച് സ്കൂളില്‍ വരുന്നത്? സ്കൂള്‍ അദ്ദേഹത്തിന്റെ സ്വീകരണമുറിയല്ലെന്നും മജിസ്ട്രേറ്റിനെ അനുകൂലിച്ചുകൊണ്ട് മറ്റൊരാള്‍ കുറിച്ചു. അതേസമയം, വീഡിയോ ആളുകൾക്കിടയിൽ വലിയ രോക്ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ബിഹാർ സമസ്തിപൂരിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപകന്റെ പ്രയത്നം രാജ്യത്താകെ പ്രശംസിക്കപ്പെടുകയാണ്. ജില്ലയിലെ മൊഹിയുദ്ദീൻ നഗർ ബ്ലോക്കിന് കീഴിലുള്ള ശിവസിംഗ്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അപ്ഗ്രേഡഡ് മിഡിൽ സ്കൂളിന് പ്രധാനാധ്യാപകന്റെ ശ്രമഫലമായി ദേശീയ അംഗീകാരം ലഭിച്ചു. സ്കൂളിലേക്ക് വരാനുള്ള വിദ്യാർത്ഥികളുടെ ആവേശം വർധിപ്പിക്കാൻ അദ്ദേഹം തന്റെ പണം ചെലവഴിച്ച് സ്കൂൾ ലൈബ്രറിക്ക് വിമാനത്തിന്റെ രൂപം നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.