• HOME
 • »
 • NEWS
 • »
 • buzz
 • »
 • Bizarre protest | 22 വര്‍ഷമായി കുളിച്ചിട്ടില്ല; ബിഹാര്‍ സ്വദേശിയുടെ വേറിട്ട പ്രതിഷേധം

Bizarre protest | 22 വര്‍ഷമായി കുളിച്ചിട്ടില്ല; ബിഹാര്‍ സ്വദേശിയുടെ വേറിട്ട പ്രതിഷേധം

22 വര്‍ഷം മുന്‍പാണ് 40കാരനായ ധരംദേവ് തന്റെ കുളി അവസാനിപ്പിച്ചത്. ഇക്കാലയളവില്‍ നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. എന്നാലും അദ്ദേഹം തന്റെ പ്രതിജ്ഞ പാലിക്കുന്നതില്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ല.

 • Last Updated :
 • Share this:
  കുളിക്കാന്‍ (bath) മടിയുള്ളരവരാണോ നിങ്ങള്‍? പരമാവധി എത്ര ദിവസം നിങ്ങൾ കുളിക്കാതെ ഇരിക്കും? കുളിയുമായി ബന്ധപ്പെട്ട വളരെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ബിഹാറില്‍ (Bihar) നിന്നും വരുന്നത്. ഗോപാല്‍ മഞ്ച് ജില്ലയിലെ ബൗകുന്ത്പൂര്‍ സ്വദേശിയായ ധരംദേവ് റാം 22 വര്‍ഷമായി കുളിച്ചിട്ടില്ല. മടി കൊണ്ടല്ല അദ്ദേഹം കുളിയ്ക്കാത്തത്. സ്ത്രീകള്‍ക്കെതിരായ (against women) കുറ്റകൃത്യങ്ങള്‍ (attacks), ഭൂമി തര്‍ക്കങ്ങള്‍ (land disputes), മൃഗങ്ങളെ കൊല്ലല്‍ (killing animals) തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് വരെ താന്‍ കുളിയ്ക്കില്ല എന്ന് ശപഥം ചെയ്തിരിക്കുകയാണ് ഇദ്ദേഹം.

  22 വര്‍ഷം മുന്‍പാണ് 40കാരനായ ധരംദേവ് തന്റെ കുളി അവസാനിപ്പിച്ചത്. ഇക്കാലയളവില്‍ നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായി. എന്നാലും അദ്ദേഹം തന്റെ പ്രതിജ്ഞ പാലിക്കുന്നതില്‍ ഒട്ടും പിന്നോട്ട് പോയിട്ടില്ല. സ്വന്തം മകനും ഭാര്യയും മരിച്ചിട്ട് പോലും അദ്ദേഹം ഒരു തുള്ളി വെള്ളം ദേഹത്ത് വീഴാന്‍ അനുവദിച്ചില്ല.

  അതേസമയം, കുളിയ്ക്കാത്തത് കൊണ്ട് അദ്ദേഹത്തിന് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇതുവരെ ഇല്ല എന്നതാണ് സത്യം. പൂര്‍ണ്ണ ആരോഗ്യവാനായാണ് അദ്ദേഹം എപ്പോഴും കാണപ്പെടുന്നത്.

  Also Read- Diamond | കാട്ടിൽ വിറകു ശേഖരിക്കാൻ പോയി; തിരിച്ചെത്തിയത് 25 ലക്ഷം രൂപ വിലവരുന്ന വജ്രവുമായി

  '1975ല്‍ ഞാന്‍ ബംഗാളിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു. 1978ല്‍ വിവാഹം കഴിച്ചു, തുടര്‍ന്ന് വളരെ സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. എന്നാല്‍ 1987ല്‍, ഭൂമി തര്‍ക്കങ്ങളും മൃഗങ്ങളെ കൊല്ലുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും എല്ലാം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് മനസ്സിലായി. ഇതിന്റെ കാരണങ്ങള്‍ കുറേ അന്വേഷിച്ചു. അവസാനം ഭക്തിമാര്‍ഗ്ഗം തെരഞ്ഞെടുക്കാന്‍ ഒരു ഗുരുവിനെ സമീപിച്ചു. തുടര്‍ന്ന് ശ്രീരാമനെ ധ്യാനിച്ച് ഭക്തി മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോകാന്‍ തുടങ്ങി' ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ ധരംദേവ് റാം വ്യക്തമാക്കി.

  2000ത്തില്‍ അദ്ദേഹം തന്റെ ജോലി രാജിവെച്ച് വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍, കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വീണ്ടും ഫാക്ടറിയിലേയ്ക്ക് തിരിച്ചു പോയി. കുളിയും ഭക്ഷണവും ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതോടെ ഫാക്ടറി മാനേജര്‍ ധരംദേവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

  അതിനിടെ 2003ല്‍ അദ്ദേഹത്തിന്റെ ഭാര്യ മായാദേവി അന്തരിച്ചു. എന്നാല്‍ അപ്പോഴും ധരംദേവ് കുളിയ്ക്കാന്‍ വിസമ്മതിച്ചു. തന്റെ ഒരു മകന്‍ മരിച്ചിട്ട് പോലും അദ്ദേഹം കുലുങ്ങിയില്ല. മറ്റൊരു കുട്ടി 2022 ജൂലൈ 7ന് മരണപ്പെട്ടു. അപ്പോഴും അദ്ദേഹം കുളിയ്ക്കാന്‍ വിസമ്മതിച്ചു.

  Also Read- വിവാഹവാർഷിക ദിനത്തിൽ കാണാതായ യുവതിയെ തിരയാൻ ഒരു കോടി രൂപ; ഒടുവിൽ ട്വിസ്റ്റ്

  പൊതുവെ കുളിയ്ക്കാന്‍ വളരെ താല്‍പര്യമുള്ളവരാണ് നമ്മള്‍ മലയാളികള്‍. പറ്റിയാല്‍ ദിവസവും രണ്ടുനേരവും കുളിക്കുന്നവരാണ് മിക്കവാറും പേരും. വൃത്തിയുടെ കാര്യത്തില്‍ മലയാളികളെ കണ്ടുപഠിക്കണമെന്ന് ഒരു പറച്ചില്‍ പോലുമുണ്ട്. പണ്ടുകാലത്തൊക്കെ കുളിച്ച് ശുദ്ധി വരുത്തിയിട്ടേ അമ്മമാര്‍ പാചകത്തിന് അടുക്കളയില്‍ കയറുമായിരുന്നുള്ളൂ. ഒരു പക്ഷെ നമ്മുടെ നാട് കുളങ്ങളാലും പുഴകളാലും സമ്പന്നമായതുകൊണ്ടായിരിക്കാം മലയാളികളുടെ കുളി ഇത്ര പ്രശസ്തമായത്. കുളങ്ങളിലും പുഴകളിലും തോടുകളിലുമുള്ള മുങ്ങിക്കുളി ഒരു പ്രത്യേക അനുഭവം തന്നെയാണ്. എന്നാല്‍ കാലം മാറിയതോടെ ഷവര്‍ ബാത്ത്, ടബ്ബ് ബാത്ത് എന്ന് തുടങ്ങി കുളികള്‍ക്കുള്ള വകഭേദങ്ങളുമെത്തി.
  Published by:Rajesh V
  First published: