പട്‌ന: ശ്രീകൃഷ്ണരൂപത്തെ സ്വപ്‌നത്തിൽ കണ്ടുവെന്ന വാദവുമായി ബിഹാര്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. സ്വപ്‌നവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. തേജ് പ്രതാപ് ഉറങ്ങുന്നതും ഇതിനിടെ അദ്ദേഹം കാണുന്ന സ്വപ്‌നവും പ്രതീകാത്മകമായി കൂട്ടിച്ചേര്‍ത്താണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.
Also Read- അന്ന് മലയാളി പ്രേക്ഷകരെ കണ്ണീരിൽ മുക്കിയ നടി; മേക്കോവറിൽ ആളാരെന്നു തിരിച്ചറിയുക പ്രയാസം
മഹാഭാരതം സീരിയലിൽനിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേർത്തതാണ് വീഡിയോ. ‘ഞാന്‍ ശ്രീകൃഷ്ണന്റെ വിശ്വരൂപം ദര്‍ശിക്കുന്നു’ എന്ന കുറിപ്പും വീഡിയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായ സഹോദരന്‍ തേജസ്വി യാദവിനെ അര്‍ജുനനെന്നും തന്നെ ശ്രീകൃഷ്ണനെന്നുമാണ് തേജ് പ്രതാപ് സാധാരണയായി വിശേഷിപ്പിക്കാറുള്ളത്.
Also Read- ആ നടി ഞാനല്ല, കേസിലെ പ്രതി മറ്റൊരാൾ; വിശദീകരണവുമായി അഞ്ചു കൃഷ്ണ അശോക്
विश्व रूप दर्शन योग मैं मुकुट से सुशोभित चक्र और गदा से सुसज्जित शस्त्रों के साथ सर्वत्र दीप्तिमान लोक के रूप में आपके रूप को देख रहा हूँ। इस चमचमाती अग्नि में आपके तेज को देख पाना कठिन है जो सभी दिशाओं से प्रस्फुटित होने वाले सूर्य के प्रकाश की भांति है। pic.twitter.com/tqcrkKH5Qo
— Tej Pratap Yadav (@TejYadav14) March 22, 2023
അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്‌നം കണ്ടതായും ഇദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മുലായത്തിന്‍റെ പാർട്ടി ചിഹ്നമായ സൈക്കിളില്‍ ഇദ്ദേഹം സംസ്ഥാന നിയമസഭയിലേക്ക് എത്തിയതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.