• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bihar School | ഒരേ ബ്ലാക്ക് ബോർഡിൽ ഒരേ സമയം ഹിന്ദിയും ഉറുദുവും പഠിപ്പിച്ച് അധ്യാപകര്‍; കുട്ടികളെ നിയന്ത്രിക്കാന്‍ മറ്റൊരധ്യാപികയും

Bihar School | ഒരേ ബ്ലാക്ക് ബോർഡിൽ ഒരേ സമയം ഹിന്ദിയും ഉറുദുവും പഠിപ്പിച്ച് അധ്യാപകര്‍; കുട്ടികളെ നിയന്ത്രിക്കാന്‍ മറ്റൊരധ്യാപികയും

. സ്‌കൂളില്‍ ക്ലാസ് മുറികൾ കുറവാണ്. അതിനാല്‍ ഹിന്ദിയും ഉറുദുവും ഒരേ ക്ലാസ് മുറിയിൽ ഇരുത്തിയാണ് പഠിപ്പിക്കുന്നത്.

  • Share this:
    ഒരേ ക്ലാസ് റൂമില്‍ ഒരേ സമയം രണ്ട് അധ്യാപകര്‍ പഠിപ്പിച്ചാല്‍ എങ്ങനെയിരിക്കും? അതും രണ്ട് വ്യത്യസ്ത വിഷയങ്ങൾ. ബിഹാറിലെ ഒരു സ്‌കൂളില്‍ (bihar school) ഒരേ ബ്ലാക്‌ബോര്‍ഡില്‍ ഹിന്ദിയും (hindi) ഉറുദുവും (urdu) പഠിപ്പിക്കുകയാണ് അധ്യാപകര്‍. കതിഹാറിലെ ഒരു സ്‌കൂളിലെ ക്ലാസ് മുറിയിലാണ് ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ല്‍ ഉര്‍ദു പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ആദര്‍ശ് സ്‌കൂളിലേക്ക് മാറ്റിയതായി ആദര്‍ശ് മിഡില്‍ സ്‌കൂളിലെ അസിസ്റ്റന്റ് അധ്യാപികയായ കുമാരി പ്രിയങ്ക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സ്‌കൂളില്‍ ക്ലാസ് മുറികൾ കുറവാണ്. അതിനാല്‍ ഹിന്ദിയും ഉറുദുവും ഒരേ ക്ലാസ് മുറിയിൽ ഇരുത്തിയാണ് പഠിപ്പിക്കുന്നത്.

    എഎന്‍ഐ ഇതിന്റെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. രണ്ട് ഭാഷകളിലെയും പാഠങ്ങള്‍ ഒരേ സമയം രണ്ട് അധ്യാപകര്‍ (two teachers) പഠിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ക്ലാസ് മുറിയില്‍ കുട്ടികളുടെ ബഹളമാണ്. ഇവരെ നിയന്ത്രിക്കാനായി മറ്റൊരു അധ്യാപികയും ക്ലാസിലുണ്ട്.

    ബ്ലാക്ക്ബോര്‍ഡിന്റെ ഒരു പകുതിയില്‍ ഹിന്ദിയും മറുപകുതിയില്‍ ഉറുദുവും ഒരേസമയം പഠിപ്പിക്കുന്നുണ്ടെന്ന് കുമാരി പ്രിയങ്ക പറഞ്ഞു. ഞങ്ങളുടെ സ്‌കൂളില്‍ ആവശ്യത്തിന് ക്ലാസ് മുറികളില്ലെന്നും ഇതാണ് വിദ്യാര്‍ത്ഥികളെ ഒറ്റ മുറിയില്‍ പഠിപ്പിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

    എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരുന്നു. ഉറുദു പ്രൈമറി സ്‌കൂളിന് ഒരു ക്ലാസ് മുറി നല്‍കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാമേശ്വര്‍ ഗുപ്ത പറഞ്ഞു. വിവിധ ക്ലാസുകളിലെ കുട്ടികളെ ഒരേ മുറിയില്‍ ഒരേ ബ്ലാക്ക്‌ബോര്‍ഡില്‍ പഠിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉറുദു പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഇവിടേക്ക് മാറ്റിയതിന് ശേഷമുണ്ടായേക്കാവുന്ന അടിസ്ഥാന സൗകര്യ പ്രശ്നങ്ങളെ കുറിച്ച് ശ്രദ്ധിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

    പ്രൈമറി സ്‌കൂളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ മൂന്ന് അധ്യാപകര്‍ മാത്രമാണുള്ളത്. രണ്ട് അധ്യാപകര്‍ പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഒരു അധ്യാപികവിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുകയാണ് ചെയ്യാറുള്ളത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ ഗൗനിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.

    അടുത്തിടെ, മണിപ്പൂരിലെ തമെങ്ലോങ്ങില്‍ നിന്നുള്ള മെയ്നിംഗ്സിന്‍ലിയു പമേയു എന്ന കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ചിത്രം ബിജെപി മന്ത്രി തോംഗം ബിശ്വജിത് സിങ്ങിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരു 10 വയസ്സുകാരി സ്‌കൂളില്‍ പോകുമ്പോള്‍ തന്റെ ചെറിയ സഹോദരിയെ കൂടെ കൊണ്ടുപോകുന്നതായിരുന്നു ചിത്രം. ക്ലാസ് മുറിയില്‍ തന്റെ കൂടെ സഹോദരിയെയും അവള്‍ ഒപ്പമിരുത്തിയിരുന്നു. അവരുടെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്നുവെന്നും അതിനാല്‍ ജോലിക്കിടെ കുഞ്ഞിനെ നോക്കാന്‍ സമയം കിട്ടിയിരുന്നില്ലെന്നും മന്ത്രി വെളിപ്പെടുത്തി. മെയ്‌നിംഹ്‌സിന്‍ലിയു ഇപ്പോള്‍ ഇംഫാലിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളായ സ്ലോപിലാന്‍ഡ് പബ്ലിക് സ്‌കൂളില്‍ പഠിക്കുകയാണ്. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം ലഭിച്ചത്.
    Published by:Jayashankar Av
    First published: