കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി പരാതി നൽകിയ ബിഹാറി യുവതി പുതിയ ഫേസ്ബുക് കവർ ഫോട്ടോയുമായി രംഗത്ത്. തന്റെ മകനും, ബിനോയ് കോടിയേരിക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് യുവതി കവർ ഫോട്ടോയാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മകൻ കൈക്കുഞ്ഞായിരിക്കെയുള്ള ചിത്രമാണിത്. ഇന്ന് രാവിലെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ മകനൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ബിനോയ് പങ്കെടുത്തിരുന്നു. യുവതിയുടെ പരാതിയിന്മേൽ ഡി.എൻ.എ ടെസ്റ്റിന് ഹാജരാവാൻ ബിനോയ് കോടിയേരി എന്ന ബിനോയ് വിനോദിനി ബാലകൃഷ്ണനോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന മുപ്പത്തിമൂന്നുകാരിയായ ബിഹാർ സ്വദേശിനിയുടെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തത്. ദുബായിയിൽ ഡാൻസ് ബാർ ജീവനക്കാരിയായിരുന്നു ഇവർ. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്. ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. കുഞ്ഞിന് ഇപ്പോൾ എട്ട് വയസ്സ് പ്രായമുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.