• HOME
  • »
  • NEWS
  • »
  • buzz
  • »
  • Narrow Escape | റെയില്‍വേ ട്രാക്കില്‍ ബൈക്ക് കുടുങ്ങി; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Narrow Escape | റെയില്‍വേ ട്രാക്കില്‍ ബൈക്ക് കുടുങ്ങി; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ട്രെയിന്‍ അടുക്കുന്നതിന് മുന്‍പ് ബൈക്ക് പാളത്തില്‍ നിന്ന് വേര്‍പെടുത്താന്‍ അയാള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല

  • Last Updated :
  • Share this:
    ട്രെയിന്‍ (Train) വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ ട്രാക്കില്‍ (railway track) കുടുങ്ങിപ്പോകുന്ന അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ. ചില സിനിമകളില്‍ (cinema) മാത്രമാണ് നമ്മള്‍ ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത്. ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ഒരു യാത്രക്കാരന്റെ ബൈക്ക് റെയില്‍വേ പാളത്തില്‍ കുരുങ്ങുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ (video) ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ (social media) വൈറലാണ്.

    ഒരാള്‍ തന്റെ ബൈക്കുമായി റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പെട്ടെന്ന് ബൈക്ക് എങ്ങനെയോ ട്രാക്കില്‍ കുരുങ്ങി. ട്രെയിന്‍ അടുക്കുന്നതിന് മുന്‍പ് ബൈക്ക് പാളത്തില്‍ നിന്ന് വേര്‍പെടുത്താന്‍ അയാള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികന് സ്വന്തം ജീവന്‍ രക്ഷിക്കാനായത്. ബൈക്ക് ട്രെയിന്‍ തട്ടി തകരുകയും ചെയ്തു

    'ഇറ്റാവയിലെ റെയില്‍വേ ക്രോസിംഗ് പാളത്തില്‍ കുരുങ്ങിയ ബൈക്ക് ട്രെയിന്‍ തട്ടി തകരുന്നു' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ട്രെയിന്‍ വന്ന് ഇടിയ്ക്കുന്നതോടെ ബൈക്കിന്റെ ഭാഗങ്ങള്‍ ചെറിയ കഷ്ണങ്ങളായി മുറിഞ്ഞു പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്.



    റെയില്‍വേ സ്റ്റേഷനുമായും ട്രെയിനുമായും ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മുംബൈ മേരി ജാന്‍ എന്ന പേജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട മറ്റൊരു വീഡിയോയില്‍, ഒരാള്‍ നായയെ ട്രെയിൻ തട്ടാതെ രക്ഷിക്കുന്നത് കാണാം. ട്രെയിന്‍ അടുക്കുമ്പോള്‍ ഒരു നായ റെയില്‍വേ ട്രാക്കിലേയ്ക്ക് വരുന്നത് ക്ലിപ്പില്‍ വ്യക്തമാണ്. ലോക്കോ പൈലറ്റ് നായയെ കണ്ടതോടെ വേഗത കുറയ്ക്കുന്നുണ്ട്. എന്നാല്‍, ഒരാള്‍ ഇതിനിടെ ട്രാക്കിലേയ്ക്ക് എടുത്ത് ചാടി നായയെ രക്ഷിക്കുകയായിരുന്നു. അയാള്‍ നായയെ രക്ഷിച്ച് പ്ലാറ്റ്‌ഫോമില്‍ കിടത്തി.

    മുംബൈ മെട്രോപൊളിറ്റന്‍ റീജിയണില്‍ ഉള്‍പ്പെടുന്ന നല്ലസപോറയിലാണ് സംഭവം നടന്നതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ആളുകള്‍ പറഞ്ഞു. 'നായയെ രക്ഷിച്ച മനുഷ്യനോട് ബഹുമാനം' എന്ന് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നു. മറ്റൊരു ഉപയോക്താവ് വീഡിയോയിലെ മനുഷ്യന് ഈ പോസ്റ്റ് ടാഗ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് കമന്റ് ചെയ്തിരുന്നു.

    Also Read-Viral | മീൻ പിടിക്കാൻ കാലിൽ ടാറ്റൂ; പിടിക്കുന്ന മീനിന്റെ വലുപ്പം അറിയാൻ സ്കെയിൽ

    ട്രെയിന്‍ ഓടിക്കുന്നതിനിടെ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ച സംഭവവും നേരത്തെ ഉണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഢ് കാണ്‍പുര്‍ റൂട്ടില്‍ ട്രെയിന്‍ ഓടിക്കുന്നതിനിടെയാണ് ലോക്കോ പൈലറ്റായ ഹരിശ്ചന്ദ്ര ശര്‍മ (45) കുഴഞ്ഞുവീണു മരിച്ചത്.

    കാണ്‍പൂരിലേക്കുള്ള യാത്രാ മധ്യേ ഗൗരിഗന്‍ജ് റെയില്‍വേ സ്റ്റേഷനു സമീപം വച്ച് പെട്ടെന്ന് ഡ്രൈവര്‍ക്കു ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെടുകയും ശര്‍മ കുഴഞ്ഞുവീഴുകയുമായിരുന്നു. അസിസ്റ്റന്റ് പൈലറ്റ് ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി. ആംബുലന്‍സ് വിളിച്ച് ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
    Published by:Jayesh Krishnan
    First published: