നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Jennifer Gates | ബില്‍ ഗേറ്റ്‌സിന്റെ മകൾ ജെന്നിഫര്‍ ഗേറ്റ്‌സ് വിവാഹിതയായി; വരന്‍ ഒളിമ്പ്യനും കുതിരസവാരിക്കാരനുമായ നയേല്‍ നാസര്‍

  Jennifer Gates | ബില്‍ ഗേറ്റ്‌സിന്റെ മകൾ ജെന്നിഫര്‍ ഗേറ്റ്‌സ് വിവാഹിതയായി; വരന്‍ ഒളിമ്പ്യനും കുതിരസവാരിക്കാരനുമായ നയേല്‍ നാസര്‍

  ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററിലെ ഗേറ്റ്‌സിന്റെ കുടുംബ ഫാമില്‍ വെച്ചായിരുന്നു വിവാഹം.

  (Photo credit: @nayelnassar on Instagram)

  (Photo credit: @nayelnassar on Instagram)

  • Share this:
   ലോകത്തെ ഏറ്റവും ധനികനും മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെയും ഭാര്യ മെലിൻഡ ഗേറ്റ്‌സിന്റെയും മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സ് വിവാഹിതയായി. തന്റെ ദീര്‍ഘകാലമായുള്ള കാമുകന്‍ നയേല്‍ നാസറാണ് വരൻ. ശനിയാഴ്ച ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററിലെ ഗേറ്റ്‌സിന്റെ കുടുംബ ഫാമില്‍ വെച്ചായിരുന്നു വിവാഹം. ജെന്നിഫറിന്റെ വിവാഹ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്ത അമേരിക്കന്‍ വസ്ത്ര നിര്‍മ്മാതാവായ വെരാ വാങ്ങാണ് വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

   വാങ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്ന ഒരു ചിത്രത്തില്‍, നീളന്‍ കൈയുള്ള എ-ലൈന്‍ ഹൗട്ട് ഗൗണ്‍ ധരിച്ച ജെന്നിഫറിനെ കാണാം. ഗൗണിന്റെ കൈയില്‍ ആപ്ലിക്ക് വര്‍ക്ക് ചെയ്ത, ഫ്രഞ്ച് മാക്രെം ലേസ് വസ്ത്രത്തിന്റെ ഭംഗിയിൽ എടുത്തു പറയേണ്ട കാര്യമാണ്. ഇതേ തുണി ഉപയോഗിച്ചാണ് വസ്ത്രത്തിന്റെ മുന്‍ഭാഗവും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇറ്റാലിയന്‍ ഫ്രോക്ക് അണിഞ്ഞ് ഇടനാഴിയിലൂടെ താഴേക്ക് നടക്കുന്ന ജെന്നിഫറിന്റെ ചിത്രങ്ങള്‍ മനോഹരമാണ്.
   View this post on Instagram


   A post shared by VERA WANG (@verawanggang)

   ജെന്നിഫറും നയേലും ആദ്യമായി കണ്ടുമുട്ടിയത് ഒരു കുതിര സവാരി വേദിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു പേരും ആദ്യ കാഴ്ചയിൽ തന്നെ സുഹൃത്തുക്കളാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇരുവരും സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ബിരുദധാരികളാണ്. 2019ൽ ജെന്നിഫർ മെഡിക്കൽ സ്കൂൾ ആരംഭിക്കുന്നതുവരെ അവർ അന്താരാഷ്ട്ര തലങ്ങളിലെ മത്സരങ്ങളിൽ ഒരുമിച്ച് മത്സരിച്ചിരുന്നു. പതിയെ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഒരു സ്കൈറണ്ണിൽ വെച്ച് നയേൽ ജെന്നിഫറിനോട് പ്രണയാഭ്യർത്ഥന നടത്തുകയും അവർ സമ്മതം അറിയിക്കുകയും ചെയ്തു. തുടർന്ന് 2020ൽ ഇരുവരും ഔദ്യോഗികമായി തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു.
   View this post on Instagram


   A post shared by Nayel Nassar (@nayelnassar)

   വിവാഹ വേളയിൽ ജെന്നിഫർ ധരിച്ചിരുന്ന വസ്ത്രം അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധ ആകർഷിച്ചിരുന്നു. തന്റെ വിവാഹവേളയിൽ തന്നെ സുന്ദരിയാക്കി നിർത്തിയ വസ്ത്രത്തിന്റെ സ്രാഷ്ടാനവായ വാങിനെ അഭിനന്ദിച്ചുകൊണ്ട്, ജെന്നിഫർ എഴുതിയത് ഇങ്ങനെയാണ്, "രണ്ട് വസ്ത്രങ്ങളും എന്റെ ഇതുവരെയുള്ള ഏത് സ്വപ്നത്തിനും അതീതമായിരുന്നു. നന്ദി, നന്ദി, നന്ദി. ”

   ഇസ്ലാമിക വിവാഹ ചടങ്ങായ കത്ബ് എൽ കിതാബിലൂടെയാണ് ദമ്പതികൾ വിവാഹ ചടങ്ങ് ആരംഭിച്ചത്. വെള്ളിയാഴ്ച നടന്ന വിവാഹച്ചടങ്ങിൽ ജെന്നിഫറിന്റെയും നയേലിന്റെയും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തതെന്നാണ് വോഗിന്റെ റിപ്പോർട്ടുകൾ പറയുന്നത്. പ്രൊഫഷണൽ ഷോ ജമ്പിംഗ് റൈഡറായ നെയ്ൽ ടോക്കിയോ ഒളിമ്പിക്സിൽ ടീം ഈജിപ്തിനെ പ്രതിനിധീകരിച്ചിരുന്നു. ഇല്ലിനോയിയിലെ ചിക്കാഗോയിലാണ് കായിക താരം കൂടിയായ നയേൽ ജനിച്ചത്. എന്നാൽ നയേൽ വളർന്നത് തന്റെ ഈജിപ്ഷ്യൻ മാതാപിതാക്കളായ ഇമാൻ ഹാർബിയ്ക്കും ഫവോദ് നാസറിനുമൊപ്പം കുവൈറ്റിലാണ്. ദിവാൻ ഇന്റീരിയർ ഇന്റർനാഷണലിന്റെ സ്ഥാപകരും മാനേജർമാരുമാണ് ഇവർ.
   View this post on Instagram


   A post shared by Marcy Blum (@marcyblum)

   ന്യൂയോർക്കിൽ നടന്ന വിവാഹ ചടങ്ങിനും തുടർന്നുള്ള പരിപാടികളും, ഇവന്റ് പ്ലാനറായ മാർസി ബ്ലംമിന്റെ നേതൃത്വത്തിലാണ് ചിട്ടപ്പെടുത്തിയത്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പ്രത്യക്ഷപ്പെട്ട, വിവാഹത്തിന് ഉപയോഗിച്ച ആറ് പാളികളുള്ള പുഷ്പങ്ങളാൽ അലങ്കരിച്ച കേക്ക് രൂപകൽപ്പന ചെയ്തത് അമേരിക്കൻ ബേക്കറും കേക്ക് ഡെക്കറേറ്റർ ഷെഫുമായ സിൽവിയ വെയ്ൻസ്റ്റോക്ക് ആണെന്ന് ബ്ലം വെളിപ്പെടുത്തിയിരുന്നു.
   Published by:Naveen
   First published:
   )}