നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച ബിൽ ക്ലിന്റൺ ഇന്ത്യൻ ഭക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ

  എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച ബിൽ ക്ലിന്റൺ ഇന്ത്യൻ ഭക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ

  ഒദ്യോഗിക രേഖകൾ പ്രകാരം അന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബ്രീട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയറിനെ സന്ദർശിച്ച ക്ലിന്റൺ ബ്രിട്ടീഷ് രാജ്ഞിയോടൊപ്പം ചായ കുടിക്കുന്നതിന് പകരം ടൂറിസ്റ്റുകളെ പോലെ ഷോപ്പിംഗിന് പോകാനും ഇന്ത്യൻ ഭക്ഷണം കഴിക്കാനും തീരുമാനിക്കുകയായിരുന്നുവെന്ന് സിഎൻഎൻ  റിപ്പോർട്ട് ചെയ്യുന്നു.

  Bill Clinton

  Bill Clinton

  • Share this:
   ഈയടുത്ത് യുണെറ്റഡ് കിംഗ്ഡം (യുകെ) പുറത്തുവിട്ട് ഔദ്യോഗിക രേഖകൾ പ്രകാരം 1997 ൽ യു എസ് പ്രഡിഡണ്ടായിരുന്ന ബിൽ ക്ലിന്റൺ എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച വേളയിൽ ചായക്ക് പകരം ഇന്ത്യൻ ഭക്ഷണം തെരെഞ്ഞെടുത്തുവെന്ന് വെളിപ്പെടുത്തൽ.

   ഒദ്യോഗിക രേഖകൾ പ്രകാരം അന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ബ്രീട്ടീഷ് പ്രധാന മന്ത്രി ടോണി ബ്ലെയറിനെ സന്ദർശിച്ച ക്ലിന്റൺ ബ്രിട്ടീഷ് രാജ്ഞിയോടൊപ്പം ചായ കുടിക്കുന്നതിന് പകരം ടൂറിസ്റ്റുകളെ പോലെ ഷോപ്പിംഗിന് പോകാനും ഇന്ത്യൻ ഭക്ഷണം കഴിക്കാനും തീരുമാനിക്കുകയായിരുന്നുവെന്ന് സിഎൻഎൻ  റിപ്പോർട്ട് ചെയ്യുന്നു.

   യുകെയിലെ നാഷണൽ ആർക്കൈവ്സ് പുറത്തുവിട്ട രേഖകൾ പ്രകാരം അന്നത്തെ ഫോറിൻ സെക്രട്ടറിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ഡൊമിനിക് ചിൽക്കോട്ടും, ടോണി ബ്ലെയറിന്റെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയായ ജോൺ ഹോംസും ക്ലിന്റണ്റെ ബ്രിട്ടൻ സന്ദർശനം ഒരു വിജയകരമായ പബ്ലിക് റിലേഷൻ ജോലിയായി മാറണമെന്ന് ഉറപ്പുവരുത്താൻ ശ്രമിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

   യഥാർത്ഥത്തിൽ ബിൽ ക്ലിന്റൺ തന്റെ ഔദ്യോഗിക പ്രഭാഷണത്തിന് ശേഷം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തോടൊപ്പം ബ്രിട്ടൻ സന്ദർശിക്കുന്ന അമേരിക്കൻ സംഘത്തിന് കൃത്യമായ ഉത്തരം ഇല്ലായിരുന്നുവെന്നും അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം ടൂറിസ്റ്റുകളെ പോലെ ഗാർഡനുകളും മറ്റും ചുറ്റിക്കാണുമെന്നും ഇന്ത്യൻ ഭക്ഷണം കഴിക്കുമെന്നും അവർ പറഞ്ഞെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

   നോർത്ത് വെസ്റ്റ് ലണ്ടനിൽ നിന്ന് ഏകദേശം 30 മൈൽ ദൂരെയുള്ള ബക്കിംഗ്ഹാംഷയറിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെക്കേർസ് വസതിയിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന് യുകെ ഉദ്യോഗസ്ഥർ ക്ലിന്റണ്റെ കൂടെ വന്നവരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ അവർക്കതിൽ താൽപര്യമുണ്ടായിരുന്നില്ല എന്നും ആ നിർദേശം മുഖവിലക്കെടുത്തില്ലെന്നും രേഖകൾ കാണിക്കുന്നു.

   എന്നാൽ അവസാനം ക്ലിന്റണ് ഇന്ത്യൻ ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. ഒടുക്കം പ്രസിഡണ്ടും സംഘവും ഭക്ഷണം കഴിച്ചത് ലണ്ടനിലെ ലെ പോണ്ട് ഡി ലാ ടൂർ എന്ന ഫ്രഞ്ച് ഹോട്ടലിൽ നിന്നാണ്. ഹാലിബട്ട്, സാൽമൺ, സോൾ തുടങ്ങിയ മത്സ്യങ്ങൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും മുയലിറച്ചിയുമാണ് അവർ കഴിച്ചത്. 265 പൗണ്ട് അഥവാ 27000ത്തോളം രൂപയായിരുന്നു ഭക്ഷണത്തിന്റെ ബിൽ.

   സന്ദർശനത്തിന്റെ ഭാഗമായി എലിസബത്ത് രാജ്ഞി ബിൽ ക്ലിന്റണെനും ഭാര്യയും മുൻ വിദേശ കാര്യ സെക്രട്ടറിയുമായിരുന്ന ഹിലരി ക്ലിന്റണെയും ചായ സൽക്കാരത്തിന് തന്റെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചിരുന്നു. എന്നാൽ ഇവർ മര്യാദപൂർവ്വം ആ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. രാജ്ഞിയോടൊപ്പം ചായ കുടിക്കുന്നതന് പകരം ടൂറിസ്റ്റുകളെ പോലെ ലണ്ടൻ നഗരം ചുറ്റിക്കറങ്ങാണ് അമേരിക്കൻ പ്രസിഡണ്ടും ഭാര്യയും താൽപ്പര്യപ്പെട്ടത്.
   Published by:Naveen
   First published: