ലോകത്തിലെ ഏറ്റവും സമ്പന്നരായ ദമ്പതിമാരില്‍ ഒരാളായ ബില്‍ ഗേറ്റ്സും ഭാര്യയായിരുന്ന മെലിന്‍ഡ ഫ്രഞ്ചും വേര്‍പിരിഞ്ഞതിനു ശേഷം ഇതാ വീണ്ടും ഒരുമിച്ചിരിക്കുകയാണ്. തങ്ങളുടെ ഭാവി മരുമകനു വേണ്ടിയാണെന്ന് ഇത്തവണ ഇരുവരും ഒരുമിച്ചത്. ടോക്യോ ഒളിമ്പിക്സില്‍ മത്സരിക്കുന്ന തങ്ങളുടെ ഭാവി മരുമകന് നയേല്‍ നാസറിനെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഇരുവരും ഒട്ടും മടിച്ചില്ല. ഈജിപ്തില്‍ നിന്നുള്ള 30കാരനായ കുതിരസവാരിക്കാരനാണ് നയേല്‍. ടോക്യോ ഒളിമ്പിക്സില്‍ ശക്തമായ പ്രകടനം കാഴ്ച്ചവച്ച് കുതിരസവാരി മത്സരത്തിന്റെ ഫൈനലില്‍ അദ്ദേഹം സ്ഥാനം ഉറപ്പിച്ചിരുന്നു.
ബില്ലിന്റെയും മെലിന്‍ഡയുടെയും മകളായ ജെന്നിഫര്‍ ഗേറ്റ്സുമായി നയേലിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. നയേല്‍ നാസറും ജെന്നിഫര്‍ ഗേറ്റ്സും 2020 ജനുവരിയിലാണ് തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന വിവരം പ്രഖ്യാപിച്ചത്. നയേലിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മെലിന്‍ഡ പറഞ്ഞു, ' എനിക്ക് എപ്പോഴും ഒളിമ്പിക്സ് കാണാന്‍ ഇഷ്ടമാണ്. ടോക്യോ ഒളിമ്പിക്സിനാകട്ടെ ഒരു പ്രത്യേകതയുമുണ്ട്, കാരണം എന്റെ ഭാവി മരുമകന് നയേല്‍ നാസറിനെ പ്രോത്സാഹിപ്പിക്കാനാണ് എത്തിയിരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു, നയേല്‍' തന്റെ മരുമകന്റെ പേരിനോടൊപ്പം അദ്ദേഹത്തിന്റെ കുതിരയെയും മെലിന്‍ഡ പരാമര്‍ശിക്കുന്നുണ്ട്. ഇഗോര്‍ വാന്‍ ഡി വിറ്റെമോറെ എന്നാണ് നയേലിന്റെ കുതിരയുടെ പേര്.
മറുവശത്ത് ' ഞാന്‍ ഇപ്പോള്‍ ടോക്യോയിലെ നിരവധി അത്ലറ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. പക്ഷേ എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം എന്റെ വരും കാല മരുമകനായ നയേല്‍ നാസറിന്റെ വിജയമല്ലാതെ മറ്റൊന്നുമല്ല. ഗുഡ് ലക്ക്, നയേല്‍ ' എന്നാണ് ബില്‍ ഗേറ്റ്സ് കുറിച്ചത്.
ബില്‍ ഗേറ്റ്സും മെലിന്‍ഡ ഗേറ്റ്സും മെയ് 3 ന് ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. 27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യബന്ധം ആണ് ഇരുവരും അവസാനിപ്പിച്ചത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ശതകോടീശ്വരനായ ബില്‍ ഗേറ്റ്സ് 151 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലോകത്തിലെ നാലാമത്തെ സമ്പന്നനാണ്.
2019 ല്‍ വിവാഹമോചനം നേടിയ ആമസോണ്‍ സിഇഒ ജെഫ് ബെസോസിനും മക്കെന്‍സി ബെസോസിനും ശേഷം വേര്‍പിരിയുന്ന രണ്ടാമത്തെ ശതകോടീശ്വര ദമ്പതികളായി മാറി ബില്ലും മെലിന്‍ഡയും. ബില്‍ ഗേറ്റ്സും മെലിന്‍ഡ ഫ്രഞ്ചും ട്വിറ്ററിലൂടെയാണ് വിവാഹമോചനം പ്രഖ്യാപിച്ചത്. അവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട നിരവധി ഊഹാപോഹങ്ങള്‍ക്കിടെ, ജോലി സ്ഥലത്ത് ബില്‍ ഗേറ്റ്സിന്റെ സംശയാസ്പദമായ പെരുമാറ്റം ഉയര്‍ത്തിക്കാട്ടുന്ന നിരവധി മാധ്യമ റിപ്പോര്‍ട്ടുകളും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മൈക്രോസോഫ്റ്റിലും അദ്ദേഹത്തിന്റെ ഫൗണ്ടേഷനിലും ജോലി ചെയ്യുന്ന സ്ത്രീകളെ പിന്തുടരാന് അദ്ദേഹം സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതായി ദി ന്യൂയോര്‍ക്ക് ടൈംസിന്റെ സമീപകാല റിപ്പോര്‍ട്ട് പ്രസ്താവിച്ചിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.