• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bill Gates | സമ്പന്ന പട്ടികയിൽ ഇടം വേണ്ട; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആറ് ബില്യൺ ഡോളർ സംഭാവന ചെയ്ത് ബിൽ​ഗേറ്റ്സ്

Bill Gates | സമ്പന്ന പട്ടികയിൽ ഇടം വേണ്ട; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആറ് ബില്യൺ ഡോളർ സംഭാവന ചെയ്ത് ബിൽ​ഗേറ്റ്സ്

തന്നെപ്പോലെ ഉയർന്ന സമ്പത്തും പദവിയും വഹിക്കുന്ന മറ്റുള്ളവരും ഈ നീക്കങ്ങളിൽ ഒപ്പം ചേരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബിൽ ​ഗേറ്റ്സ്

BillGates

BillGates

  • Last Updated :
  • Share this:
    മൈക്രോസോഫ്റ്റ് (Microsoft) സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് (Bill Gates) തന്റെ സ്വത്ത് മുഴുവൻ ജീവികാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കാൻ ഒരുങ്ങുകയാണ്. അങ്ങനെ ലോക സമ്പന്നരുടെ (world’s richest people) പട്ടികയിൽ നിന്നും പുറത്തു കടക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന തന്റെ സ്ഥാപനത്തിന് സ്വത്ത് മുഴുവൻ വിട്ടുകൊടുക്കുമെന്ന് ഈ മാസം തുടക്കത്തിലാണ് ബിൽ​ഗേറ്റ്സ് പ്രതിജ്ഞയെടുത്തത്. ജൂലൈ 13ന് ഇത് സംബന്ധിച്ച് ഒരു ട്വീറ്റ് അദ്ദേഹം പങ്കിട്ടിരുന്നു. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം 66കാരനായ ബിൽ​ഗേറ്റ്സ് തന്റെ സ്ഥാപനമായ ബിൽ & മെലിൻഡ ​ഗേറ്റ്സ് ഫൗണ്ടേഷന് (Bill & Melinda Gates Foundation) ആറ് ബില്യൺ ഡോളറിലധികം മൂല്യമുള്ള ഓഹരികൾ നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

    അമേരിക്കൻ വ്യവസായി ആയ ബിൽ​ഗേറ്റ്സ്, കനേഡിയൻ നാഷണൽ റെയിൽവേ കമ്പനിയിലെ തന്റെ 5.2 ബില്യൺ ഡോളറോളം മൂല്യം വരുന്ന ഓഹരികൾ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് സംഭാവന ചെയ്തതായാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത്. ഡീർ & കമ്പനിയിലെ (Deere & Co) 995 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ കഴിഞ്ഞാഴ്ച ബിൽ​ഗേറ്റ്സ് ഫൗണ്ടേഷന് നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗേറ്റ്‌സിന്റെ നിക്ഷേപ സ്ഥാപനമായ കാസ്‌കേഡ് ഇൻവെസ്റ്റ്‌മെന്റ് എൽഎൽസിയിൽ നിന്ന് 3 ദശലക്ഷത്തിലധികം ഓഹരികൾ സ്വകാര്യമേഖലയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നീക്കിയതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

    ക്ലേശങ്ങൾ കുറയ്ക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനുമായി എന്റെ സമ്പത്ത് സമൂഹത്തിന് തിരികെ നൽകാനുള്ള ബാധ്യത എനിക്കുണ്ട് എന്ന് ബിൽ​ഗേറ്റ്സ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരിക്കുന്നത്. തന്നെപ്പോലെ ഉയർന്ന സമ്പത്തും പദവിയും വഹിക്കുന്ന മറ്റുള്ളവരും ഈ നീക്കങ്ങളിൽ ഒപ്പം ചേരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബിൽ ​ഗേറ്റ്സ് എഴുതിയിരുന്നു.

    Also Read-Viral | വിമാനത്തിൽ പാർലേ-ജിയും ചായയും കഴിച്ച് യാത്ര ചെയ്യുന്ന ഇൻഡിഗോ എംഡി; ചിത്രം വൈറൽ

    ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി തന്റെ സമ്പത്തിന്റെ കൂടുതൽ ഭാ​ഗം സംഭവന ചെയ്തിട്ടും ബ്ലൂംബെർഗിന്റെയും ഫോബ്‌സിന്റെയും റാങ്കിങ് പ്രകാരം ബിൽ ഗേറ്റ്‌സ് ഇപ്പോഴും ലോക സമ്പന്നരിൽ അഞ്ചാമനായി തുടരുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

    ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ലോക സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, ബെർണാഡ് അർനോൾട്ട്, ഇന്ത്യയുടെ ഗൗതം അദാനി എന്നിവർ കഴിഞ്ഞാൽ അടുത്ത സ്ഥാനത്ത് ബിൽ​ഗേറ്റ്സ് ആണ്. ബ്ലൂംബെർ​ഗിന്റെ ശതകോടീശ്വരൻമാരുടെ സൂചിക അനുസരിച്ച് ​112.5 ബില്യൺ ഡോളർ (ഏകദേശം 9 ലക്ഷം കോടി രൂപ) വ്യക്തി​ഗത ആസ്തിയോടെ ഗൗതം അദാനി ബിൽ​ഗേറ്റ്സിനെ മറികടന്നിരിക്കുകയാണ്. ബിൽ ഗേറ്റ്‌സിന്റെ ആസ്തി 230 ദശലക്ഷം ഡോളർ (1,830 കോടി രൂപ) ആണ്. ലോജിസ്റ്റിക്‌സ്, പവർ, ഊർജം, പാക്കേജുചെയ്ത സാധനങ്ങൾ, സിമന്റ് തുടങ്ങിയ മേഖലകളിൽ സാന്നിദ്ധ്യമുള്ള അഹമ്മദാബാദ് ആസ്ഥാനമായുള്ള ബിസിനസ്സ് ​ഗ്രൂപ്പിന്റെ സ്ഥാപകനാണ് അദാനി.

    ജൂണിൽ തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സാമൂഹിക പ്രവർത്തനങ്ങൾക്കായി 60,000 കോടി രൂപ സംഭാവന നൽകുമെന്ന് അദാനി പ്രതിജ്ഞയെടുത്തിരുന്നു. ബിൽ ഗേറ്റ്‌സും മെലിൻഡ ഫ്രഞ്ചും കഴിഞ്ഞ വർഷം വിവാഹമോചനം നേടിയെങ്കിലും ഇരുവരും ചേർന്ന് തുടങ്ങിയ ജീവകാരുണ്യ സംഘടനയുടെ പ്രധാന അംഗങ്ങളായി ഇപ്പോഴും തുടരുകയാണ്. 2026-ഓടെ വാർഷിക സംഭാവനകൾ 9 ബില്യൺ ഡോളറായി ഉയർത്തുമെന്ന് ഈ മാസം ആദ്യം ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: