നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബിൽ ഗേറ്റ്സിന്റെ വിവാഹമോചനത്തിന് ശേഷമുള്ള ആദ്യചിത്രം; അച്ഛനുമൊത്തുള്ള ചിത്രം പങ്കുവെച്ച് മകൾ

  ബിൽ ഗേറ്റ്സിന്റെ വിവാഹമോചനത്തിന് ശേഷമുള്ള ആദ്യചിത്രം; അച്ഛനുമൊത്തുള്ള ചിത്രം പങ്കുവെച്ച് മകൾ

  ബിൽ ഗേറ്റ്സും മിലിൻഡയും തമ്മിലുള്ള വിവാഹമോചനത്തിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ ചിത്രം പുറത്തുവന്നത്.

  Bill Gates,Jennifer (Image via Instagram)

  Bill Gates,Jennifer (Image via Instagram)

  • Share this:
   ഭാര്യ മെലിൻഡയുമായുള്ള വിവാഹമോചനത്തിന് ശേഷം മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് പ്രത്യക്ഷപ്പെടുന്നത് മകൾ ജെന്നിഫറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ്. അച്ഛനുമായി  ഒന്നിച്ച് സമയം ചെലവഴിച്ചതിന്റെ ഒരു ചിത്രം ഇൻസ്റ്റാ സ്റ്റോറിയായി ആണ് ബിൽ ഗേറ്റ്സിന്‍റെ മകൾ ജെന്നിഫർ പോസ്റ്റ് ചെയ്തത്. ഇരുവരും വീട്ടിൽ വെച്ച് തന്നെയാണ് ഈ ചിത്രം പകർത്തിയതെന്നാണ് കരുതപ്പെടുന്നത്.

   "കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല" എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജെന്നിഫർ കുറിച്ചത്. അവരുടെവളർത്തുനായയയെയും ചിത്രത്തിൽ കാണാൻ കഴിയും. ബിൽ ഗേറ്റ്സും ജെന്നിഫറും അതീവ സന്തോഷത്തോടെയാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ബിൽ ഗേറ്റ്സും മിലിൻഡയും തമ്മിലുള്ള വിവാഹമോചനത്തിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ ചിത്രം പുറത്തുവന്നത്.

   Related Story-ബിൽ ഗേറ്റ്സ് - മെലിൻഡ വിവാഹമോചനം; കാരണം മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായുള്ള പ്രണയമോ?

   ഒരു സംയുക്ത പ്രസ്താവനയിലൂടെ മെയ് 3-നാണ് ബിൽ ഗേറ്റ്സും മിലിൻഡയും തങ്ങളുടെ വിവാഹമോചനം പരസ്യമായി പ്രഖ്യാപിച്ചത്. വിവാഹം കഴിഞ്ഞ് 27 വർഷങ്ങൾക്ക് ശേഷമാണ് വേർപിരിയാനുള്ള തീരുമാനം എടുക്കുന്നതെന്നും ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ദമ്പതികൾ എന്ന നിലയിൽ ഒന്നിച്ച് വളരാൻ കഴിയില്ലെന്ന് കരുതുന്നതിനാലാണ് വിവാഹമോചനം നേടാമെന്ന് തീരുമാനിച്ചതെന്നും ഇരുവരും ആ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. എങ്കിലും തങ്ങളുടെ ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്.

   ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന തങ്ങളുടെ സ്ഥാപനത്തിലൂടെ ലോകമെമ്പാടും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇരുവരും ഏറ്റെടുത്ത് നടത്തുന്നുണ്ട്. മൂന്ന് കുട്ടികളാണ് ബിൽ ഗേറ്റ്സ് - മെലിൻഡ് ദമ്പതികൾക്ക് ഉള്ളത്. 25 വയസുകാരി ജെന്നിഫർ, 18 വയസുകാരി ഫീബ്, 21 വയസുകാരൻ റോറി എന്നിവരാണ് അവർ.

   Related Story-ബിൽ ഗേറ്റ്സ് ഒരു ബുദ്ധിജീവി മാത്രമല്ല, നഗ്നതാ പാർട്ടികളും നടത്തിയിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

   വിവാഹമോചനത്തിനു പിന്നിലെ യഥാർത്ഥ കാരണം ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തങ്ങളുടെ വിവാഹത്തെ 'തിരിച്ചെടുക്കാൻ കഴിയാത്ത വിധം തകർന്ന' ഒന്നായാണ് കോടതി രേഖകളിൽ മെലിൻഡ പരാമർശിച്ചിരിക്കുന്നത്. ബിൽ ഗേറ്റ്സും ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള ബന്ധം പുറത്തുവന്ന സമയത്ത് തന്നെ 2019-ൽ മെലിൻഡ വിവാഹമോചനം തേടിയിരുന്നതായി ബിസിനസ് ഇൻസൈഡറിന്റെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്, എന്നാൽ തങ്ങളുടെ ഇളയ മകൾക്ക് 18 വയസ് തികയുന്നതുവരെ കാത്തിരിക്കാം എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.   ബിൽ ഗേറ്റ്സും മിലിൻഡയും തമ്മിലുള്ള വിവാഹമോചനം പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷം മകൾ ജെന്നിഫർ ഒരു പൊതു സന്ദേശം നൽകിയിരുന്നു. കുടുംബം വെല്ലുവിളികൾ നേരിടുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് ആ പൊതു സന്ദേശത്തിലൂടെ ജെന്നിഫർ ആളുകളോട് അഭ്യർത്ഥിച്ചത്. നല്ല വാക്കുകൾ പറഞ്ഞും വേണ്ട പിന്തുണ വാഗ്ദാനം ചെയ്തും സഹായമനസ്കത കാണിച്ചവരോടെല്ലാം ജെന്നിഫർ നന്ദി പറയുകയും ചെയ്തു. എന്നാൽ, മാതാപിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് യാതൊരു പരസ്യ പ്രതികരണങ്ങൾക്കും തയ്യാറല്ലെന്ന് ജെന്നിഫർ വ്യക്തമാക്കിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}