• HOME
  • »
  • NEWS
  • »
  • buzz
  • »
  • already filed//Bill Gates | തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്ത് ബിൽ ഗേറ്റ്സ്

already filed//Bill Gates | തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്ത് ബിൽ ഗേറ്റ്സ്

ന്യൂയോർക്കിൽ വെച്ചാണ് തെലുങ്കിലെ സൂപ്പർതാരമായ മഹേഷ് ബാബു ബിൽ ഗേറ്റ്സിനെ കണ്ടുമുട്ടിയത്. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ ന്യൂയോർക്കിലെത്തിയതാണ് താരം.

  • Last Updated :
  • Share this:
    തെന്നിന്ത്യൻ സൂപ്പർ താരം മഹേഷ് ബാബുവിനെ (Mahesh Babu) സോഷ്യൽ മീഡിയയിൽ (Social Media) ഫോളോ ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് (Bill Gates). നേരത്തെ മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും (Namrata Shirodkar) ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ബിൽ ഗേറ്റ്സ് മഹേഷ് ബാബുവിനെ ഫോളോ ചെയ്യാൻ തുടങ്ങിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമാണ് ഫോളോ ചെയ്യുന്നത്.

    ഈയടുത്ത് മഹേഷ് ബാബു ബിൽ ഗേറ്റ്സിനൊപ്പം നിൽക്കുന്ന ഫോട്ടോ തൻെറ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തിരുന്നു. “ബിൽ ഗേറ്റ്സിനെ കാണാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ലോകത്തിനെയാകെ പ്രചോദിപ്പിക്കുന്ന മനുഷ്യരിലൊരാളാണ് അദ്ദേഹം. എന്നിട്ടും വളരെ ലളിതമായാണ് അദ്ദേഹം ഇടപെടുന്നത്. ശരിക്കും വലിയ പ്രചോദനമായി തോന്നി,” ചിത്രത്തിനൊപ്പം മഹേഷ് ബാബു കുറിച്ചു. മഹേഷ് ബാബു ചിത്രം പങ്കുവെച്ചതിനു പിന്നാലെ ആരാധകർ ഇത് ഏറ്റെടുത്തു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും വൈറലായ ചിത്രങ്ങളിൽ ഒന്ന് ഇതായിരുന്നു.

    ബിൽ ഗേറ്റ്സ് ഇതിന് മറുപടി നൽകിയിരുന്നു. “ന്യൂയോർക്കിൽ ജീവിക്കുന്നത് വളരെ രസകരമായ കാര്യമാണ്. ആരെയൊക്കെയാണ് നിങ്ങൾ കണ്ടുമുട്ടുകയെന്നത് നിങ്ങൾക്ക് പോലും ചിന്തിക്കാനാവില്ല. താങ്കളെയും നമ്രതയെയും കണ്ടതിൽ വലിയ സന്തോഷമുണ്ട്,” ഇങ്ങനെയായിരുന്നു മറുപടി.

    നമ്രത ശിരോദ്കറും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. "ഈ മനുഷ്യൻെറ ചിന്തയും ബുദ്ധിയും ലോകത്തെയാകമാനം മാറ്റിമറിക്കുകയാണ് ചെയ്തത്. വരും തലമുറകളും അദ്ദേഹത്തിൻെറ സംഭാവനയുടെ ഗുണം അനുഭവിക്കും. അദ്ദേഹത്തിൻെറ ആരാധിക എന്ന നിലയിൽ കാണാൻ സാധിച്ചതിലും അടുത്ത് ഇടപെടാൻ സാധിച്ചതിലും എന്തെന്നില്ലാത്ത സന്തോഷമുണ്ട്. ഒരു ഇതിഹാസമാണ് അദ്ദേഹം. എന്നിട്ടും എത്ര ലളിതമായാണ് ഇടപെടുന്നത്. എല്ലാവരോടും അദ്ദേഹം ഒരുപോലെ അടുപ്പം കാണിക്കുന്നു,” ചിത്രം പങ്കുവെച്ചതിനൊപ്പം നമ്രത ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു.

    ന്യൂയോർക്കിൽ വെച്ചാണ് തെലുങ്കിലെ സൂപ്പർതാരമായ മഹേഷ് ബാബു ബിൽ ഗേറ്റ്സിനെ കണ്ടുമുട്ടിയത്. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ ന്യൂയോർക്കിലെത്തിയതാണ് താരം. പുതിയ ചിത്രം മേജറിന്റെ തിരക്കുകൾ കഴിഞ്ഞതിനു ശേഷമാണ് മഹേഷ് ബാബുവും നമ്രതയും മക്കള്‍ക്കൊപ്പം യുഎസ്സിലേക്ക് അവധിയാഘോഷിക്കാനായി പറന്നത്. ന്യൂയോർക് സിറ്റിയിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നമ്രതയും മഹേഷ് ബാബുവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

    ‘സരക്കു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിൻേറതായി അവസാനമായി തിയേറ്ററിൽ എത്തിയത്. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. തിയേറ്ററുകളിൽ ഹിറ്റായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമാ നിരൂപകരും ആരാധകരും ഒരുപോലെ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. പൂജ ഹെഗ്ഡെക്കൊപ്പമുള്ള സിനിമയിലാണ് ഇനി മഹേഷ് ബാബു അഭിനയിക്കാൻ പോകുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. SSMB28 എന്നാണ് ഇപ്പോൾ താൽക്കാലികമായി ഇട്ടിരിക്കുന്ന പേര്. ത്രിവിക്രം ശ്രീനിവാസാണ് ഈ മഹേഷ് ബാബു ചിത്രത്തിൻെറ സംവിധായകൻ.
    Published by:Amal Surendran
    First published: