നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'വറ്റിപ്പോയൊരു പ്രേമത്തിൻ മുഗ്ദമാമോർമ്മ.... ഹൃത്തിൻ വക്കിലിപ്പഴും'; എൽഡിഎഫ് കൺവീനർക്ക് ഭാര്യ നൽകിയ പ്രണയ സമ്മാനം

  'വറ്റിപ്പോയൊരു പ്രേമത്തിൻ മുഗ്ദമാമോർമ്മ.... ഹൃത്തിൻ വക്കിലിപ്പഴും'; എൽഡിഎഫ് കൺവീനർക്ക് ഭാര്യ നൽകിയ പ്രണയ സമ്മാനം

  തൃശൂർ കേരള വർമ്മ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ബിന്ദു.

  News18

  News18

  • Share this:
   പ്രണയദിനത്തിൽ സി.പി.എം നേതാവും ഇടതു മുന്നണി കൺവീനറുമായ എ വിജയരാഘവനു വേണ്ടി പ്രണയ കവിത പങ്കുവച്ച് ഭാര്യ ബിന്ദു രാധാകൃഷ്ണൻ. തൃശൂർ കേരള വർമ്മ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ബിന്ദു.

   'വറ്റിപ്പോയൊരു പ്രേമത്തിൻ
   മുഗ്ദമാമോർമ്മപ്പാൽപ്പത
   പറ്റിപ്പിടിച്ചു നിൽപ്പുണ്ടെൻ
   ഹൃത്തിൻ വക്കിലിപ്പഴും...' എന്നു തുടങ്ങുന്ന കവിതയാണ് പ്രണയദിനത്തിൽ ഭർത്താവിന് വേണ്ടി ബിന്ദു ടീച്ചർ ഫേസ്ബുക്കിൽ പങ്കുവച്ചത്. കവിതയ്ക്കൊപ്പം എ വിജയരാഘവന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

   നീ, നിത്യസഞ്ചാരി, ഞാനോ ജീവിതാസക്ത കടവിലെന്നെ തനിച്ചാക്കി
   തോണിയേറി നീയെങ്ങു പോയ്‌ ?... എന്ന വരിയോടെയാണ് കവിത അവസാനിക്കുന്നത്.

   കോളജ് അധ്യാപികയായ ബിന്ദു തൃശൂർ മുൻസിപ്പൽ കോർപറേഷൻ അധ്യക്ഷയായും പ്രവർച്ചിട്ടുണ്ട്.

   കവിത പൂർണരൂപത്തിൽ

   'വറ്റിപ്പോയൊരു പ്രേമത്തിൻ
   മുഗ്ദമാമോർമ്മപ്പാൽപ്പത
   പറ്റിപ്പിടിച്ചു നിൽപ്പുണ്ടെൻ
   ഹൃത്തിൻ വക്കിലിപ്പഴും


   മറന്നോ, ചന്ദ്രികാലോലം
   താജ്മഹൽമുറ്റത്തന്നു നീ
   കവിളത്തരുമയായ് ത്തന്ന
   ആദ്യചുംബനവിസ്മയം

   ശിരസ്സിൽ വെള്ളി കെട്ടിച്ചു
   ജീവിതം, പ്രാരാബ്ധസഞ്ചയം.
   എങ്കിലോ, തുള്ളിയോടുന്നു
   ഇപ്പൊഴും എന്റെ പെണ്മനം.

   നീ, നിത്യസഞ്ചാരി,
   ഞാനോ ജീവിതാസക്ത
   കടവിലെന്നെ തനിച്ചാക്കി
   തോണിയേറി നീയെങ്ങു പോയ്‌ ?   Also Read  മനുഷ്യർ എന്തുകൊണ്ട് പ്രണയത്തിൽ വീഴുന്നു?

    

   First published: