ഇന്റർഫേസ് /വാർത്ത /Buzz / Biriyani | വലിയ ചെമ്പ് വേണ്ട, ഒരു കുക്കർ മതി; ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം

Biriyani | വലിയ ചെമ്പ് വേണ്ട, ഒരു കുക്കർ മതി; ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം

അധ്വാനം ആലോചിച്ച് ബിരിയാണി ഉണ്ടാക്കാൻ മടിക്കുന്നവർക്കായി വളരെ എളുപ്പത്തിൽ മിനിറ്റുകൾ കൊണ്ട് ബിരിയാണി തയാറാക്കാനുള്ള വിദ്യയാണിത്

അധ്വാനം ആലോചിച്ച് ബിരിയാണി ഉണ്ടാക്കാൻ മടിക്കുന്നവർക്കായി വളരെ എളുപ്പത്തിൽ മിനിറ്റുകൾ കൊണ്ട് ബിരിയാണി തയാറാക്കാനുള്ള വിദ്യയാണിത്

അധ്വാനം ആലോചിച്ച് ബിരിയാണി ഉണ്ടാക്കാൻ മടിക്കുന്നവർക്കായി വളരെ എളുപ്പത്തിൽ മിനിറ്റുകൾ കൊണ്ട് ബിരിയാണി തയാറാക്കാനുള്ള വിദ്യയാണിത്

  • Share this:

ബിരിയാണി (Biriyani) കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്, വിശപ്പ് കലശലാകുമ്പോൾ ഒരു ചെമ്പ് ബിരിയാണി തന്നാൽ ഇപ്പൊ കഴിച്ചുതീർക്കുമെന്ന് പറയുന്ന പ്രയോഗം തന്നെ ആളുകൾക്ക് ബിരിയാണിയോടുള്ള പ്രിയം വെളിപ്പെടുത്തുന്ന ഒന്നാണ്. ഏവർക്കും ഇഷ്ടമുള്ള ഈ ഭക്ഷണവിഭവം ഒരു പ്ലേറ്റിൽ മുന്നിലെത്തിയാൽ നിമിഷനേരം കൊണ്ട് തിന്നുതീർക്കുമെങ്കിലും ഉണ്ടാക്കുന്നതിലുള്ള അധ്വാനം ആലോചിച്ച് ബിരിയാണി ഉണ്ടാക്കാൻ മടിക്കുന്നവർ ഒരുപാടാണ്. അത്തരക്കാർക്ക് എളുപ്പത്തിൽ ബിരിയാണി തയാറാക്കാനുള്ള വിദ്യയുണ്ട്. വലിയ ചെമ്പിൽ ഉണ്ടാക്കുന്നതിന് പകരം പ്രഷർ കുക്കറിൽ തന്നെ സ്വാദിഷ്ടമായ ബിരിയാണി ഉണ്ടാക്കാം. പ്രഷർ കുക്കറിൽ ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാം -

ചേരുവകൾ എന്തൊക്കെ -

ബിരിയാണി അരി- നാല് കപ്പ്

ചിക്കൻ (ഇടത്തരം വലുപ്പത്തിൽ കട്ട് ചെയ്തത്)- ഒരു കിലോ

വെള്ളം- ആറു കപ്പ്

സവാള (അരിഞ്ഞത്)- വലുത് മൂന്നെണ്ണ൦

തക്കാളി- വലുത് ഒരെണ്ണം

മുളകുപൊടി- ഒരു ടീ സ്പൂൺ

ഗരം മസാല- ഒരു ടീ സ്പൂൺ

മഞ്ഞൾപ്പൊടി- അര ടീ സ്പൂൺ

നെയ്യ്- രണ്ട് ടേബിൾ സ്പൂൺ

വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടേബിൾ സ്പൂൺ

ഏലക്കായ- മൂന്നെണ്ണം

പട്ട- ഒരു കഷണം

ഗ്രാമ്പൂ- മൂന്നെണ്ണം

മല്ലി, പുദിന - അര കപ്പ്

നാരങ്ങാനീര്- ഒരു ടീ സ്പൂൺ

തയാറാക്കേണ്ട വിധം -

ആദ്യം അരി വെള്ളത്തിൽ നന്നായി കഴുകി എടുത്ത് മാറ്റിവെക്കുക. ഇടത്തരം വലുപ്പത്തിൽ കട്ട് ചെയ്ത ചിക്കനിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മസാല പൂർണമായും ചിക്കനിൽ പിടിക്കാൻ 10 മിനിറ്റ് നേരം മാറ്റിവെക്കുക.

കുക്കർ എടുത്ത് അടുപ്പത്ത് വെച്ച് ചൂടാക്കുക. കുക്കർ ചൂടായി കഴിഞ്ഞാൽ അതിലേക്ക് എണ്ണയോ നെയ്യോ ഒഴിച്ച് നേരത്തെ അരിഞ്ഞുവെച്ച സവാള ഇട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് പട്ട, ഗ്രാമ്പൂ, എലയ്ക്ക എന്നിവ ചേർത്തിളക്കുക. രണ്ടാമത്തെ ചേരുവ ചേർത്ത് അൽപനേരം ഇളക്കിയ ശേഷം ഇതിലേക്ക് നേരത്തെ മസാല ചേർത്തുവെച്ച ചിക്കൻ ഇടുക. ഒപ്പം തന്നെ വെള്ളമൊഴിക്കാം. ശേഷം ഇതിലേക്ക് ഗരം മസാലയും മല്ലി, പുദിനയും ചേർത്തിളക്കുക.

Also read- ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി; പുതിയ സിനിമാ ലൊക്കേഷനിലെ വീഡിയോ വൈറൽ

ഇവയെല്ലാം ചേർത്തശേഷം വെള്ളം തിളച്ചുവരുമ്പോൾ അരി ഇട്ടുകൊടുക്കക. ശേഷം ഹൈ ഫ്ലെയ്മിൽ കുക്കർ അടച്ചുവെക്കുക. ഒരു വിസിൽ വന്ന ശേഷം ഗ്യാസ് ഓഫ് ചെയ്യുക. 10 മിനിറ്റിന് ശേഷം കുക്കറിലെ പ്രഷർ മുഴുവൻ പോയെന്ന് ഉറപ്പാക്കിയ ശേഷം അടപ്പ് തുറക്കുക. ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ബിരിയാണി ആസ്വദിച്ച് കഴിക്കാം.

First published:

Tags: Biriyani, Chicken Biriyani