ജന്മദിനങ്ങൾ (Birthdays) തീർച്ചയായും എല്ലാവർക്കും തീർത്തും പ്രത്യേകതയുള്ള ദിവസമാണ്. തങ്ങളുടെ വേണ്ടപ്പെട്ടവരിൽ നിന്നുള്ള ശ്രദ്ധയും സ്നേഹവും ഏവരും ആസ്വദിക്കുന്നു. ജന്മദിനത്തിൽ കേക്ക് മുറിക്കുന്നത് ചിലർക്ക് അവിസ്മരണീയമാകാം അല്ലെങ്കിൽ അപ്രതീക്ഷിതമാകാം. ഓരോ ആഘോഷത്തിനും അതിന്റേതായ രസമുണ്ട്, എന്നാൽ മഹാരാഷ്ട്രയിലെ അംബർനാഥിൽ നിന്നുള്ള ഒരു 21 വയസ്സുകാരന്റെ ജന്മദിനം അവന്റെ ഏറ്റവും മോശം പേടിസ്വപ്നമായി മാറിക്കഴിഞ്ഞു.
ഹിന്ദുസ്ഥാൻ ടൈംസിലെ റിപ്പോർട്ട് അനുസരിച്ച്, ജന്മദിനാഘോഷത്തിനിടെ സുഹൃത്തുക്കൾ ഗോതമ്പ് പൊടിയും മുട്ടയും എറിഞ്ഞതിനെ തുടർന്ന് രാഹുൽ മൗര്യ എന്ന 21കാരന് തീപൊള്ളലേറ്റു. അതിനെ തുടർന്ന് കത്തിച്ചുവെച്ച ഒരു മെഴുകുതിരി അവന്റെ മേൽ പൊട്ടിത്തെറിച്ചു.
ഏപ്രിൽ 12 ചൊവ്വാഴ്ച രാത്രി അംബർനാഥിലെ ബുവ പാദയിലാണ് സംഭവം. മൗര്യയുടെ സുഹൃത്തുക്കൾ കേക്ക് മുറിക്കൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. രസകരമായ ആഘോഷം എന്ന് കരുതിയ കാര്യം ഉടൻ തന്നെ പിറന്നാളുകാരന് ഭയാനകമായ അനുഭവമായി മാറി. അപകടത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെ ഇയാളുടെ പിറന്നാൾ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വൈറലായ ക്ലിപ്പിൽ, രാഹുലിന്റെ സുഹൃത്തുക്കൾ ഒരു റോഡിൽ ഒത്തുകൂടിയിരിക്കുന്നത് കാണാം. അവിടെ കത്തിനിൽക്കുന്ന രണ്ടു മെഴുകുതിരികളുണ്ട്. ഒന്ന് കേക്കിലും മറ്റൊന്ന് മൗര്യയുടെ കൈയിലും. മെഴുകുതിരി കത്തിച്ചയുടൻ തന്നെ സുഹൃത്തുക്കൾ മുട്ടയും മാവും അവന് നേരെ എറിയാൻ തുടങ്ങി. കാര്യങ്ങൾ നിയന്ത്രിച്ചുവെങ്കിലും അവരിലൊരാൾ അവന്റെ മേൽ മാവ് ഒഴിച്ചയുടനെ മെഴുകുതിരി പൊട്ടിത്തെറിച്ചു. മൗര്യയുടെ ഷർട്ടിന് തീപിടിച്ചെങ്കിലും ഭാഗ്യത്തിന് സുഹൃത്തുക്കൾ രക്ഷപ്പെടുത്തി.
യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, സംഭവത്തിൽ അംബർനാഥ് പോലീസ് കേസെടുക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതായി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
“യുവാവിന് കാര്യമായ പൊള്ളലേറ്റില്ല. എന്നാൽ സുഹൃത്തുക്കൾ ഉടൻ തീ കെടുത്തിയില്ലെങ്കിൽ അയാൾക്ക് കടുത്ത പൊള്ളലേൽക്കുമായിരുന്നു,” പോലീസ് കൂട്ടിച്ചേർത്തു, ഹിന്ദുസ്ഥാൻ ടൈംസിലെ റിപ്പോർട്ട് പരാമർശിച്ചു.
Summary: A recent report shows what happens if a birthday celebration goes wrong as a 21-year-old caught fire as his friends planned a shocking surprise. The man was hurled with flour and eggs with a lit candle by his side when the whole incident occurred. Since the friends managed to douse fire at the quickest possible time, the boy sustained only minor injuries. The incident was reported from Maharasthra. However, this is not the first time such instances have happened during birthdays
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.