സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആശങ്കയിലാക്കിയ ഒരു കാര്‍ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അപകടം സംഭവിച്ച കാറിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.
റോഡിനരികിലെ ഒരു തൂണില്‍ കാര്‍ തറച്ച് കയറിയ നിലയിലാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ എങ്ങനെയാണ് ഇത്തരമൊരു അപകടമുണ്ടായത് എന്നാണ് ആര്‍ക്കും മനസ്സിലാകാത്തത്. അപകടത്തിന് ശേഷം കാറിന്റെ ബോണറ്റ് പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്.
ഞെട്ടിപ്പിക്കുന്ന വസ്തുത അതൊന്നുമില്ല. കാറിന്റെ വിന്‍ഡ്ഷീല്‍ഡിലൂടെ തൂണ് തറച്ച് കയറിയ നിലയിലാണ് കാണപ്പെടുന്നത്. കാര്‍ തൂണില്‍ ഇടിക്കുകയായിരുന്നുവെങ്കില്‍ മുന്‍വശത്തുള്ള ബോണറ്റിനാണ് തകരാറ് കൂടുതല്‍ സംഭവിക്കുക. എന്നാല്‍ വിന്‍ഡ്ഷീല്‍ഡിന് മധ്യഭാഗത്ത് കൂടിയാണ് തൂണ് തറഞ്ഞുകയറിയിരിക്കുന്നത്. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. എന്നാല്‍ വൈപ്പറുകള്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. സമീപത്തുണ്ടായിരുന്ന രണ്ട് പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്.
I have so many questions pic.twitter.com/JrXmBjw5uP
— Clown World ™ 🤡 (@ClownWorld_) April 19, 2023
അതേസമയം ദൃശ്യങ്ങള്‍ വൈറലായതോടെ തങ്ങളുടേതായ നിരീക്ഷണങ്ങളുമായി നിരവധി ഉപയോക്താക്കളും രംഗത്തെത്തിയിരിക്കുകയാണ്. വാഹനത്തിനുള്ളില്‍ ഇടിച്ച് തൂണ് പകുതിയായി ഒടിഞ്ഞിരിക്കാം എന്നാണ് ചിലര്‍ പറയുന്നത്.
” ഒരു സാധ്യതയുണ്ട്. വാഹനം തൂണിലിടിച്ച് എന്ന് കരുതുക. ഇടിയുടെ ആഘാതത്തില്‍ അവ രണ്ടായി മുറിഞ്ഞ് തൂങ്ങി. മുകളിലത്തെ ഭാഗം വിന്‍ഡ്ഷീല്‍ഡിലൂടെ തറച്ചുകയറിയാതാകം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.” കാര്‍ ആകാശത്ത് നിന്ന് വീണു! തൂണിലേക്ക് ഇടിച്ചുകയറി. അങ്ങനെ ചിന്തിക്കുന്നതും ശരിയല്ലേ?” എന്നായിരുന്നു ചിലര്‍ തമാശ രൂപേണ പറഞ്ഞത്.
” തൂണ് മുറിഞ്ഞെങ്കിലും ആദ്യഘട്ടത്തില്‍ അവ വൈദ്യുത കമ്പികളില്‍ തൂങ്ങി നിന്നുകാണും. പിന്നീട് കാറിലേക്ക് വീണതാകാം. ആ സമയം യാത്രക്കാരന് അകത്ത് ഉണ്ടായിരുന്നുവെങ്കില്‍ അപകടം ഗുരുതരമായേനെ,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
Also Read-വിമാനത്തിൽ കുഞ്ഞ് നിർത്താതെ കരഞ്ഞു; ജീവനക്കാരോട് പൊട്ടിത്തെറിച്ച് സഹയാത്രികൻ; വീഡിയോ വൈറൽ
The car fell from the sky, the chassis landed first, and plunged into the tree. Am I right to think so?😅
— Bella (@picelandy) April 19, 2023
അതിനിടെ കാറിന്റെ അടിയില്‍ തൂണിന്റെ ഭാഗം കാണാമെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഉപയോക്താവും രംഗത്തെത്തിയിരുന്നു. എന്നാല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
അപകട കാരണമെന്തെന്നും വ്യക്തമല്ല. എന്നാൽ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതാകാം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഈ വിചിത്ര വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞസമയത്തിനുള്ളില്‍ തന്നെ 5.2 ദശലക്ഷം പേരാണ് ദൃശ്യങ്ങള്‍ കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.