• HOME
  • »
  • NEWS
  • »
  • buzz
  • »
  • കോവിഡിനെ തുരത്താൻ ഗോമൂത്രം കുടിക്കൂ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

കോവിഡിനെ തുരത്താൻ ഗോമൂത്രം കുടിക്കൂ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

രാജ്യത്ത് രോഗവ്യാപനം തീവ്രമായി നില്‍ക്കുമ്പോഴാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

BJP Chief Dilip Ghosh

BJP Chief Dilip Ghosh

  • Last Updated :
  • Share this:
    കോവിഡ് 19 മഹാമാരിയെ നേരിടാന്‍ പശുവിന്റെ മൂത്രം കുടിച്ചാല്‍ മതിയെന്ന് ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്. രാജ്യത്ത് രോഗവ്യാപനം തീവ്രമായി നില്‍ക്കുമ്പോഴാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

    ഗോമൂത്രം കുടിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ദിലീപ് ഘോഷിന്റെ വാദം. വീട്ടിലെ പൊടിക്കൈകളിലൂടെ കോവിഡിനെ തുരത്തുന്നതിന്റെ പ്രാധാന്യം വിവരിക്കുന്ന വീഡിയോ സന്ദേശത്തിലാണ് ബിജെപി നേതാവിന്റെ അശാസ്ത്രീയ പ്രചരണം.
    TRENDING:Covid 19 in Kerala| സംസ്ഥാനത്ത് 593 പേർക്കുകൂടി കോവിഡ്; രണ്ടുമരണം; 364 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ്[NEWS]Gold Smuggling| ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]
    കഴുതകള്‍ക്ക് പശുവിന്റെ മാഹാത്മ്യം അറിയില്ല. ഇത് ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഇന്ത്യയാണ്. ആരോഗ്യത്തോടെയിരിക്കാന്‍ നാമെല്ലാം ഗോമൂത്രം കുടിക്കണമെന്നും ദിലീപ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ നിരവധിപേര്‍ രംഗത്തെത്തി. പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്ന 2019ലെ ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ സാമൂഹ മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വിമര്‍ശനം ഉയര്‍ന്നിരുന്നു.
    Published by:user_49
    First published: