HOME » NEWS » Buzz » BJP LEADER SANGEET SOM SLAMS MUSLIMS IN COVID VACCINE ISSUE AR

'ഇന്ത്യയെ വിശ്വാസമില്ലെങ്കിൽ മുസ്ലിംകൾ പാകിസ്ഥാനിലേക്കു പോകൂ'; വിവാദ പരാമർശവുമായി ബിജെപി നേതാവ്

പ്രധാനമന്ത്രിയിലും പൊലീസിലും രാജ്യത്തെ ശാസ്ത്രജ്ഞൻമാരിലും വിശ്വാസമില്ലാത്തവർ രാജ്യം ഉപേക്ഷിച്ചു പോകണമെന്നും സംഗീത് സോം

News18 Malayalam | news18-malayalam
Updated: January 13, 2021, 9:33 PM IST
'ഇന്ത്യയെ വിശ്വാസമില്ലെങ്കിൽ മുസ്ലിംകൾ പാകിസ്ഥാനിലേക്കു പോകൂ'; വിവാദ പരാമർശവുമായി ബിജെപി നേതാവ്
sangeeth som bjp
  • Share this:
മീററ്റ്; കടുത്ത വർഗീയ പരാർമശവുമായി മീററ്റിലെ എംഎൽഎയും ബിജെപി നേതാവുമായ സംഗീത് സോം. 'ഇന്ത്യയെ വിശ്വാസമില്ലെങ്കിൽ നിങ്ങൾ മുസ്ലിംകൾ പാകിസ്ഥാനിലേക്കു പോകൂ'- എന്നാണ് സംഗീത് സോം പറഞ്ഞിരിക്കുന്നത്. മുമ്പും സമാനമായ വിവാദ പരാർമശങ്ങൾ നടത്തിയിട്ടുള്ളയാളാണ് സംഗീത് സോം.

കോവിഡ് വാക്സിനിലെ മൃഗക്കൊഴുപ്പ് സംബന്ധിച്ച കാര്യത്തിൽ പ്രതികരിക്കവെയാണ് ഇത്തവണ മുസ്ലീംകൾക്കെതിരെ സോം വിവാദ പരാമർശം നടത്തിയത്. കോവിഡ് വാക്സിനിൽ മൃഗകൊഴുപ്പ് അടങ്ങിയിട്ടുണ്ടോയെന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ സംശയം തെറ്റാണ്. ഇന്ത്യയെ വിശ്വാസമില്ലെങ്കിൽ പാകിസ്ഥാനിലേക്കു പോകൂ എന്നും സോം പറഞ്ഞു.

പ്രധാനമന്ത്രിയിലും പൊലീസിലും രാജ്യത്തെ ശാസ്ത്രജ്ഞൻമാരിലും വിശ്വാസമില്ലാത്തവർ രാജ്യം ഉപേക്ഷിച്ചു പോകണമെന്നും സംഗീത് സോം പറഞ്ഞു. മുസ്ലീം വിശ്വാസങ്ങൾ പാകിസ്ഥാനിൽ കാണിച്ചാൽ മതി, ഇവിടെ വേണ്ട, എന്നിങ്ങനെ പോകുന്ന സംഗീത് സോമിന്‍റെ പരാമർശങ്ങൾ.

Also Read- ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യ-യു.എ.ഇ സഹകരണം: ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മീററ്റിൽ സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷിക പരിപാടിയിൽ പങ്കെടുക്കവെയാണ് സംഗീത് സോം വിവാദ പരാമർശങ്ങൾ നടത്തിയത്. സംഗീത് സോമിന്‍റെ പരാമർശങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വലിയതോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
Published by: Anuraj GR
First published: January 13, 2021, 9:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading