പാക്കിസ്ഥാനിലെ ഖാരി സൗർ ഗ്രാമത്തിൽ നിന്ന് നഗരത്തിലെ പത്ര മാർക്കറ്റിലേക്ക് ദിവസവും 2.5 മൈൽ ദൂരം നടക്കും പാക്കിസ്ഥാനിലെ പത്ര വിതരണക്കാരനായ മുഹമ്മദ് എസ്സ. ജന്മനാ അന്ധനായ എസ്സയ്ക്ക് ഇപ്പോൾ 70 വയസ് പ്രായമുണ്ട്. കഴിഞ്ഞ 35 വർഷമായി പ്രായത്തെയും തന്റെ പരിമിതികളെയും മറന്ന് സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്ന എസ്സ ഇന്ന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ്. ആഗോള മഹാമാരിക്കിടെ ആളുകൾ ഇ - പേപ്പറുകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയതോടെ പത്രങ്ങളുടെ വിൽപ്പന കുറഞ്ഞതാണ് എസ്സയെ ദുരിതത്തിൽ ആക്കിയിരിക്കുന്നത്.
ഒരു കൈയിൽ പത്രം നിറഞ്ഞ പോളിത്തീൻ ബാഗും മറ്റേ കൈയിൽ ഊന്നു വടിയുമായി നടക്കുന്ന എസ്സ ബലൂചിസ്ഥാൻ പ്രവിശ്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗത്തുള്ള മസ്റ്റങ് നഗരത്തിലെ തെരുവുകളിൽ നൂറുകണക്കിന് പത്രങ്ങൾ വിറ്റിരുന്നു. എന്നാൽ, ഡിജിറ്റൽ വാർത്തകളുടെയും സോഷ്യൽ മീഡിയയുടെയും ഈ കാലത്ത് ഒരു ഡസൻ പത്രങ്ങൾ പോലും വിൽക്കാൻ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറയുന്നു.
എല്ലാവരും ഇപ്പോൾ സോഷ്യൽ മീഡിയയിലും അവരുടെ ഫോണിലും ആയിരിക്കുമ്പോൾ ആരാണ് തന്റെ പത്രം വാങ്ങുന്നതെന്ന് അറബ് ന്യൂസിനോട് സംസാരിക്കവെ എസ്സ പറഞ്ഞു. നേരത്തെ, ഒരു ദിവസം 1500 രൂപയുടെ പത്രം വിറ്റിരുന്ന എസ്സ ഇപ്പോൾ വെറും 22 പത്രങ്ങൾ പോലും വിൽക്കാൻ പാടുപെടുകയാണ്. 22 പത്രങ്ങൾ വിറ്റാൽ വെറും 240 രൂപ മാത്രമാണ് എസ്സയ്ക്ക് ലഭിക്കുക.
അറബ് ന്യൂസ് മാർച്ച് രണ്ടിന് ട്വിറ്ററിൽ എസ്സയുടെ ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. പൂർണ്ണമായ വീഡിയോ ഇവിടെ കാണാം.
1985ൽ എസ്സ തെരുവുകളിൽ ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. എന്നാൽ, പിന്നീട് ഒരു സുഹൃത്ത് ഉപജീവനത്തിനായി പത്രങ്ങൾ വിൽക്കാൻ എസ്സയോട് നിർദ്ദേശിച്ചു. ഭിക്ഷക്കാരെ പാകിസ്ഥാനിൽ തടവിലാക്കുമെന്ന് 1985 ൽ പ്രസിഡന്റ് സിയാ ഉൽ ഹഖ് പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു ഇത്. മറ്റുള്ളവരുടെ സഹായം കാത്തിരിക്കുന്നതിനു പകരം മസ്റ്റങ് നഗരത്തിൽ പത്രങ്ങൾ വിതരണം ചെയ്യാനാണ് സുഹൃത്ത് എസ്സയോട് നിർദ്ദേശിച്ചതെന്ന് അദ്ദേഹം പറയുന്നു.
സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു ദിവസവും രാവിലെ 6.30ന് എസ്സയെ തന്റെ കടയ്ക്ക് മുമ്പിൽ കാണാമെന്നും എസ്സ പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നഗരത്തിൽ പത്രങ്ങളുമായി ചുറ്റും നടക്കുമെന്നും മസ്താങ് മാർക്കറ്റിലെ ഒരു പ്രാദേശിക സ്റ്റേഷനറി ഷോപ്പ് ഉടമ അബ്ദുൾ ഹസ്കീം അറബ് ന്യൂസിനോട് പറഞ്ഞു. പത്രത്തിന്റെ പേര് വിളിച്ചു പറയുന്ന എസ്സയുടെ ശബ്ദം കേട്ടാണ് മസ്താങ്ങിലെ ആളുകൾ ഉണരുന്നതെന്നും അദ്ദേഹം പറയുന്നു.
ഭാരപരിശോധന വിജയം; പാലാരിവട്ടം പാലം സർക്കാരിന് കൈമാറും; ഉദ്ഘാടനം സർക്കാരിന് തീരുമാനിക്കാമെന്ന് ഇ ശ്രീധരൻതാൻ നാല് സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളാണെന്നും പത്ര വിതരണം നടത്തിയാണ് തന്റെ ഇളയ സഹോദരങ്ങളെയും മകനെയും പഠിപ്പിച്ചതെന്നും എസ്സ പറയുന്നു. എന്നാൽ ഇപ്പോൾ പത്ര വായനക്കാരുടെ എണ്ണം കുറഞ്ഞതോടെ സ്വന്തം ആവശ്യങ്ങൾക്ക് പോലുമുള്ള പണം തികയുന്നില്ലെന്ന് എസ്സ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.