നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | നീലനാവും ഇരട്ടത്തലയുമുള്ള അപൂര്‍വയിനം അരണ; കണ്ടെത്തിയത് ഓസ്‌ട്രേലിയന്‍ മൃഗശാലയില്‍

  Viral Video | നീലനാവും ഇരട്ടത്തലയുമുള്ള അപൂര്‍വയിനം അരണ; കണ്ടെത്തിയത് ഓസ്‌ട്രേലിയന്‍ മൃഗശാലയില്‍

  രണ്ട് തലയുള്ള പാമ്പുകളെയും രണ്ട് തലയുള്ള സ്രാവുകളെയും മറ്റും കണ്ടിട്ടുണ്ട്, പക്ഷെ രണ്ട് തലയുള്ള ഒരു അരണയെ കാണുന്നത് ആദ്യമായാണ്

   (Credits: Instagram)

  (Credits: Instagram)

  • Share this:
   നീല നാവുള്ള അരണകൾ (Lizard)ഓസ്‌ട്രേലിയയില്‍ വളരെ സാധാരമാണ്. വീട്ടുമുറ്റത്ത് ഇവയെ പലപ്പോഴും കാണാന്‍ കഴിയും. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വ്യക്തി സൊമേര്‍സ്‌ബൈയിലുള്ള ഓസ്‌ട്രേലിയന്‍ ഉരഗ ഉദ്യാനത്തിന് ( Australian Reptile Park) വളരെ അപൂര്‍വമായ ഒരു അരണയെ കൈമാറിയപ്പോള്‍ ഇതാദ്യമായി അവര്‍ അത്ഭുതപ്പെട്ടുപോയി. ഉദ്യാനത്തിന്റെ നടത്തിപ്പുകാര്‍ ഇതിന് മുമ്പ് രണ്ട് തലയുള്ള പാമ്പുകളെയും രണ്ട് തലയുള്ള സ്രാവുകളെയും മറ്റും കണ്ടിട്ടുണ്ട്, പക്ഷെ രണ്ട് തലയുള്ള ഒരു അരണയെ അവര്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.

   ഉദ്യാന നടത്തിപ്പുകാര്‍ ഇതിനെ കണ്ട മാത്രയില്‍ അമ്പരന്നു പോയി. ലക്കി എന്ന് പേരിട്ടിരിക്കുന്ന അരണയ്ക്ക് ഉരഗ ഉദ്യാനത്തില്‍ വിദഗ്ധരില്‍ നിന്നും ഏറ്റവും മികച്ച പരിചരണമാണ് ലഭിക്കുന്നത്. സവിശേഷതകളുള്ള ചെറിയകുട്ടിയെ പോലെയാണ് ഈ അരണയെ തന്റെ ടീം പരിചരിക്കുന്നത് എന്നാണ് ഓസ്‌ട്രേലിയന്‍ ഉരഗ ഉദ്യാനത്തിന്റെ തലവന്‍ ഡാനിയല്‍ രംസെ 2019 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

   അരണയെ കാട്ടില്‍ വിട്ടയച്ചാല്‍ ദീര്‍ഘകാലം ജീവിക്കുമെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഉരഗ ഉദ്യാനത്തിലുള്ളവര്‍ പറയുന്നത്, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുകളും വേട്ടക്കാരില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള കഴിവില്ലായ്മയും കാരണം വൈകല്യമുള്ള മൃഗങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല എന്നാണ്.   ഇപ്പോള്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, കാലിഫോര്‍ണിയയിലെ ഉരഗ മൃഗശാലയുടെ സ്ഥാപകന്‍ ജെയ് ബ്രൂവര്‍ അരണയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ 5.7 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ബ്രൂവര്‍ പലപ്പോഴും ഇഴജന്തുക്കളെക്കുറിച്ച് ആകര്‍ഷകവും അസാധാരണവുമായ പോസ്റ്റുകള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യാറുണ്ട്.

   Also Read-Viral Video | വിവാഹമണ്ഡപത്തില്‍ തീ; കൂസാതെ ഭക്ഷണം കഴിച്ച് അതിഥികള്‍; വൈറലായി വീഡിയോ

   ''കൊള്ളാം അവിശ്വസനീയം. ഇത് ചെറിയ നീല നാവുള്ള ഒരു അരണയാണ് നിങ്ങളുടെ കണ്ണുകളെ നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ ' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

   രണ്ട് തലകളും മൂന്ന് കണ്ണുകളുമുള്ള ചെറിയ ഉരഗത്തിന്റെ ക്ലോസപ്പ് കാഴ്ചയാണ് ബ്രൂവര്‍ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. രണ്ട് തലകളും കൂടി പങ്കിടുന്ന തരത്തില്‍ മധ്യഭാഗത്തായാണ് മൂന്നാമത്തെ കണ്ണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇരുവശങ്ങളിലുമുള്ള രണ്ട് കണ്ണുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് തോന്നുന്നത്.

   സാധാരണയായി നീല നാവുള്ള അരണകള്‍ വിഷമുള്ളവയല്ല, ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇവ ഭീഷണിയാവാറില്ല. പെട്ടെന്ന് കണ്ടുമുട്ടുമ്പോള്‍ അരണകള്‍ അവരുടെ നീല നാവ് ഒരു അപായ സൂചനയായി ഉപയോഗിക്കാറുണ്ട്. സ്വയം വലുതായി തോന്നിപ്പിക്കുന്നതിന് ശരീരത്തെ നിവര്‍ത്താനും ഇവയ്ക്ക് കഴിയും.

   അരണയുടെ അപൂര്‍വ രൂപം കണ്ട് ഞെട്ടിയിരിക്കുയാണ് ഓണ്‍ലൈന്‍ ലോകത്തുള്ളവര്‍, ഉരഗത്തെ കുറിച്ചുള്ള ഇവരുടെ മനോഹരമായ കമന്റുകള്‍ പോസ്റ്റില്‍ നിറയുകയാണ്.
   Published by:Naseeba TC
   First published: